മഹീന്ദ്ര ബൊലേറോ ക്യാമ്പർ വിപണിയിൽ, വില 7.34 ലക്ഷം രൂപ മുതൽ.

22nd Sat June 2019
483
Saifuddin Ahamed

മഹിന്ദ്ര തങ്ങളുടെ ഡബിൾ ക്യാബിൻ 'ബൊലേറോ ക്യാമ്പർ' പുറത്തിറക്കി, വില 7.34 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു.

മഹീന്ദ്ര തങ്ങളുടെ ഇരട്ട ക്യാബിൻ പിക്കപ്പ്  'ബൊലേറോ ക്യാമ്പർ' ഇന്ത്യയിൽ പുറത്തിറക്കി. 7.34 മുതൽ 7.90 ലക്ഷം രൂപ വരെയാണ് ഡൽഹി എക്സ്-ഷോറൂം വില. നോൺ എസി, 4-വീൽഡ്രൈവ്, VX പുതുതായി അവതരിപ്പിച്ച റേഞ്ച്-ടോപ്പിംഗ് ZX  എന്നിങ്ങനെ നാല് വേരിയന്റുകളിൽ 'ബൊലേറോ ക്യാമ്പർ' ലഭ്യമാണ്.

പുതുക്കിയ ഗ്രിൽ, റിഫ്ലക്റ്റർ ഹെഡ്‌ലാമ്പുകൾ,  സ്ലൈഡ് ചെയ്യാവുന്ന മുൻസീറ്റുകൾ, ഹെഡ്‌റെസ്റ്റോടുകൂടിയ ഫോക്സ് ലെതർ സീറ്റുകൾ, എസി, പവർ വിൻഡോകൾ, സെൻട്രൽ ലോക്കിംഗ് എന്നീ ഫീച്ചറുകൾക്കൊപ്പം അപ്ഡേറ്റ് ചെയ്‌ത പതിപ്പിൽ 1000 കിലോഗ്രാം പേലോഡ് ശേഷിയും ലഭ്യമാണ്.

പുതിയ സ്റ്റൈലിംഗും അപ്‌ഡേറ്റ് ചെയ്ത സവിശേഷതകളും കൂടാതെ, വാഹനത്തിൽ യാന്ത്രിക മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 2.5-ലിറ്റർ, 2523 സിസി, m2DiCR, 4 സിലിണ്ടർ, Di ടർബോ എഞ്ചിൻ പരമാവധി 63 ബിഎച്ച്പിയും, 195 എൻഎം ടോർക്കും ഉത്പാതിപ്പിക്കും, ഇത് 5-സ്പീഡ് മാനുവൽ ഗിയര്ബോക്സ് സ്റ്റാൻഡേർഡായി ലഭ്യമാണ്.


RELATED STORIES