മഹീന്ദ്ര എക്സ്യുവി 300 വിപണിയിൽ, വില 7.90 ലക്ഷം മുതൽ.

15th Fri February 2019
794
Saifuddin Ahamed

മഹീന്ദ്ര XUV300 വിപണിയിൽ വില 7.90 മുതൽ 11.99 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം ഡൽഹി) വില. സാങ്യോങ് ടിവോലി'ന്റെ X100 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി നിർമിച്ച മോഡലിൽ XUV500 നെ ഓർമിപ്പിക്കുന്ന ഡിസൈൻ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.

മഹീന്ദ്ര XUV300 വിപണിയിൽ വില 7.90 മുതൽ 11.99 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം ഡൽഹി) വില. സാങ്യോങ് ടിവോലി'ന്റെ X100 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി നിർമിച്ച മോഡലിൽ XUV500 നെ ഓർമിപ്പിക്കുന്ന ഡിസൈൻ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. 

W4, W6, W8 എന്നിവയിൽ 3 വകഭേദങ്ങളിൽ XUV300 ലഭ്യമാണ്. റെഡ് റേജ്, അക്വാ മറൈൻ, സൺബർസ്റ്റ് ഓറഞ്ച്, പെർൾ വൈറ്റ്, നാപോലി ബ്ലാക്ക്, ഡി-സറ്റ് സിൽവർ,  ഡ്യുവൽ ടോജ് വൈറ്റ് റൂം, അക്വാ മറൈൻ എന്നിവയിൽ 6 സിംഗിൾ ടോൺ നിറങ്ങളിലും രണ്ട് ഡ്യുവൽ ടോണുകളും ലഭ്യമാണ്.

നാല് വീലുകളിലും  ഡിസ്ക് ബ്രേക്, പവർ വിൻഡോകൾക് പുറമേ എബിഎസ് ഡ്യുവൽ എയർബാഗും എല്ലാ വേരിയന്റുകളിലുമായി സ്റ്റാൻഡേർഡ് പോലെ ലഭയമാണ്. 7 എയർബാഗുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട്, ഫ്രണ്ട് പാർക്കിങ്ങ് സെൻസറുകൾ, ചൂടായ ORVMs, ഓട്ടോ-ടിമ്മിങ്  IRVM, ക്രൂയിസ് കൺട്രോൾ, നിറം മാറ്റാവുന്ന ഇൻസ്ട്രുമെന്റ് തുടങ്ങിയ നിരവധി ഫീച്ചറുകളോടൊപ്പം ടോപ്-ഓഫ്-ദി-ലൈൻ W8 വേരിയന്റിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, റോൾ ഓവർ മിറ്റിഗേഷൻ, ഫ്രണ്ട് & റിയർ ഫോഗ് ലാമ്പുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൌണ്ട്സ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ, ആൻഡ്രോയ്ഡ് ഓട്ടോ ആപ്പിൾ കാർപ്ലേയ് സവിശേഷതകളോട് കൂടിയ 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്. 

പെട്രോൾ, ഡീസൽ പവർട്രെയിനുകളിൽ XUV300 ലഭ്യമാണ്. 1.2 ലിറ്റർ ടർബോ പെട്രോൾ 110 ബിഎച്ച്പി കരുത്തും 200 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 1.5 ടർബോ ഡീസൽ 115 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കും ഉത്പാതിപ്പിക്കും. 6-സ്പീഡ് മാനുവൽ  ഗിയർബോക്സാണ് ഇടം പിടിച്ചിരിക്കുന്നത്, ഓട്ടോമാറ്റിക് വേരിയന്റ് നിലവിൽ ലഭ്യമാകിയിട്ടില്ല.

മാരുതി വിറ്റാര ബ്രേസ്സ, ഫോർഡ് എക്കോസ്പോട്ട്,  ടാറ്റ നെക്ക്സോൺ എന്നീ മോഡലുകളോഡാവും മഹിന്ദ്ര XUV300യുടെ  മത്സരം.


RELATED STORIES