ഥാർ, എക്സ്യൂവി 7OO മോഡലുകൾക്ക് ശേഷം ഏറെ പ്രധീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് പുതിയ സ്കോർപിയോ.
2023 സ്കോർപിയോയുടെ ലോഞ്ചിന് മുന്നോടിയായ മഹീന്ദ്ര തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ എസ്യുവിയുടെ ചില ബാഹ്യ ഭാഗങ്ങൾ വെളിപ്പെടുത്തുന്ന പുതിയ പ്രൊമോ പുറത്തിറക്കി. എസ്‌യുവികളുടെ ബിഗ് ഡാഡി എന്ന് വിളിക്കുന്ന മഹീന്ദ്ര, നിലവിൽ ഹ്യുണ്ടായ് ക്രെറ്റയും കിയ സെൽറ്റോസും ആധിപത്യം പുലർത്തുന്ന ഡി-സെഗ്‌മെന്റ് പിടിച്ചെടുക്കാനുള്ള ലക്ഷ്യം ആവർത്തിച്ചു പറയുന്നു.
Z101 എന്ന രഹസ്യനാമമുള്ള പുതിയ സ്‌കോർപിയോയ്ക്ക് തിളങ്ങുന്ന ബ്രൗൺ, കടും പച്ച നിറങ്ങൾ ലഭിക്കുമെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. മുൻവശത്ത്, ബോൾഡ് ഗ്രില്ലിൽ മഹീന്ദ്രയുടെ പുതിയ ലോഗോയുണ്ട്. ക്രോമിൽ ഫിനിഷിങ്ങോടുകൂടിയ സ്കോർപിയോയുടെ സിഗ്നേച്ചർ ലംബ സ്ലാറ്റുകൾ ഇതിന് ലഭിക്കുന്നു. ചുവടെ, നമ്പർ പ്ലേറ്റ് ഉൾക്കൊള്ളുന്ന ബമ്പറിൽ അവസാനിക്കുന്ന ഒരു ഹണികോമ്പ് ഗ്രിൽ ഉണ്ട്. എൽഇഡി ഡിആർഎൽ ചുറ്റുമുള്ള എൽഇഡി ഫോഗ് ലാമ്പുകൾ മുൻവശത്ത് അഗ്രെസ്സിവ് രൂപം നൽകുന്നു.
എസ്‌യുവിക്ക് സൈഡ് വിൻഡോ ലൈനിൽ ക്രോം ഇൻസെർട്ടുകൾ ലഭിക്കുന്നു, അതേസമയം റൂഫ് റെയിലുകൾ വെള്ള നിറത്തിലാണ്. താഴെയുള്ള സ്കിഡ് പ്ലേറ്റുകളിലും ബ്രഷ് ചെയ്ത ക്രോം ഫിനിഷിങ്ങും ലഭിക്കുന്നു. സ്‌കോർപിയോയുടെ ചുറ്റളവിലുടനീളം വലിയ പ്ലാസ്റ്റിക് മാറ്റ് ബ്ലാക്ക് സൈഡ് ക്ലാഡിംഗും വിഡിയോയിൽ കാണാം.
വിൻഡോ ലൈനിന് ക്രോം ട്രീറ്റ്മെന്റ് ലഭിക്കുന്നു, പിൻഭാഗത്ത് റിവേഴ്‌സിംഗ് ലൈറ്റുകളും റിഫ്‌ളക്ടറുകളും ഡി-പില്ലറിനേക്കാൾ ബമ്പറിലാണ് ഘടിപ്പിച്ചിരിക്കുന്നത്. വീഡിയോയിൽ പറഞ്ഞതുപോലെ ഉഗ്രൻ റോഡ്‌പ്രെസെൻസാണ് മഹിന്ദ്ര സ്കോർപ്പിയോയ്ക്ക് വാഗ്‌ദാനം ചെയ്യുന്നത്.
മുംബൈയിലെ മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോ രൂപകൽപന ചെയ്‌തതും ചെന്നൈയ്‌ക്കടുത്തുള്ള മഹീന്ദ്ര റിസർച്ച് വാലിയിൽ എഞ്ചിനീയറിംഗ് ചെയ്‌തതുമായ പുതിയ സ്‌കോർപിയോ ഉടൻ വിപണിയിലെത്തും. വരുന്ന ജൂണിൽ 20-ാം വാർഷികം മഹീന്ദ്ര ആഘോഷിക്കും. ജൂണോടെ തന്നെ വിൽപന ആരംഭിക്കുമെന്നാണ് പ്രധീക്ഷിക്കപ്പെടുന്നത്.
അടുത്ത തലമുറയിലെ സ്കോർപിയോ അടുത്തിടെ പുറത്തിറക്കിയ ഥാറിന്റെയും എക്‌സ്‌യുവി 7OOയുടെയും വിജയം ആവർത്തിക്കുമെന്നാണ് പ്രധീക്ഷ. നിലവിലുള്ള മോഡലുമായി ഏതാണ്ട് ഒന്നും പങ്കിടാതെ പൂർണമായും പുതുതായി രൂപകൽപന എന്നതും ഏറെ ശ്രദ്ധേയമാണ്. പുതിയ സ്കോർപിയോയുടെ ഷാസിയും പുതിയ ഥാറിൽ നിന്ന് കടമെടുത്തതാണ്, നിലവിലുള്ള സ്കോർപിയോയിൽ നിന്നല്ല.
2.2 ലിറ്റർ ഡീസൽ, 2 ലിറ്റർ പെട്രോൾ എഞ്ചിനുകൾ ഥാറിൽ നിന്ന് എസ്‌യുവി കടമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓൾ-വീൽ ഡ്രൈവ് സിസ്റ്റത്തോടുകൂടിയ മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളോടെയാണ് ഇത് വരുന്നത്. ഇന്റീരിയറിലേക്ക് വരുമ്പോൾ, വരാനിരിക്കുന്ന സ്കോർപിയോയ്ക്ക് പുതിയ ഡ്യുവൽ-ടോൺ ബ്രൗൺ, വാൽനട്ട് കളർ അപ്ഹോൾസ്റ്ററി, 4 ക്യാപ്റ്റൻ സീറ്റുകൾക്കായി കട്ടിയുള്ള കുഷനിംഗും സൈഡ് ബോൾസ്റ്ററുകളും ലഭിക്കുന്നു. സാധാരണ ബീജ്, ബ്ലാക്ക് കോംബോയിലാണ് ഇന്റീരിയർ ഫിനിഷ് ചെയ്തിരിക്കുന്നത്.
ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് ഏറ്റവും വലിയ അപ്‌ഡേറ്റുകൾ ലഭിക്കുന്നു. ഇത് ഒരുപക്ഷേ 10 ഇഞ്ച് യൂണിറ്റാവാനാണ് സാധ്യത. പുറത്തിറങ്ങുമ്പോൾ, ഡി-സെഗ്‌മെന്റ് എസ്‌യുവികൾക്കെതിരെ സ്‌കോർപിയോ മത്സരിക്കും. 12 മുതൽ 20 ലക്ഷം വരെയാണ് പുതുതലമുറ സ്കോർപ്പിയോയ്ക്ക് പ്രധീക്ഷിക്കപ്പെടുന്ന വില.