വരവിന് മുന്നോടിയായി ടൊയോട്ട ഗ്ലാൻസയുടെ ബുക്കിംഗ് ആരംഭിച്ചു

11th Fri March 2022
251
Saifuddin Ahamed

ബലേനോയെ അടിസ്ഥാനമാക്കിയുള്ള മോഡലിന്റെ വില വിവരങ്ങൾ മാർച്ച് 15ന് പ്രഖ്യാപിക്കും

പുതിയ മാരുതി ബലേനോ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ 2022 മോഡൽ ഗ്ലാൻസയുടെ ടീസർ പുറത്ത് വിട്ട് ടൊയോട്ട, കൂടാതെ ഗ്ലാൻസക്കായുള്ള ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. 11,000/- രൂപയാണ് ബുക്കിംഗ് തുക, ഓൺലൈനായോ ടൊയോട്ടയുടെ ഡീലർ വഴിയോ പുതിയ ഗ്ലാൻസ ബുക്ക് ചെയ്യാവുന്നതാണ്.

ജാപ്പനീസ് കാർ നിർമ്മാതാവ് മാർച്ച് 15 ന് വില പ്രഖ്യാപിക്കും, അതേ ദിവസം തന്നെ ഡെലിവറികൾ ആരംഭിക്കും. മാരുതി ബലേനോയ്ക്ക് സമാനമായ വിലയായിരിക്കും പുതിയ ഗ്ലാൻസ ലഭിക്കുക എന്നാണ് പ്രധീക്ഷിക്കപ്പെടുന്നത്. 

റീബാഡ്ജ് ചെയ്ത കാറിനെ ഒറിജിനൽ ബലേനോയുമായി വേർതിരിക്കുന്നതിന് ഗ്ലാൻസയുടെ സ്റ്റൈലിംഗിൽ ടൊയോട്ട ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിന് മുന്നിൽ വ്യത്യസ്തമായ ഗ്രിൽ ഡിസൈനും അലോയ് വീൽ ഡിസൈനും ലഭിക്കും. സ്റ്റിയറിംഗ് വീലിലെ കറുപ്പ്, ബീജ് കളർ ടോണുകളും ടൊയോട്ട ലോഗോയും മാറ്റിനിർത്തിയാൽ ഇന്റീരിയർ ബലേനോയുടേതിന് സമാനമായിരിക്കും.

പുതിയ 360 ഡിഗ്രി ക്യാമറ, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, 9-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, ഓട്ടോ-ഡിമ്മിംഗ് IRVM, അലെക്സ കണക്ട്, പുഷ് ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്, ഫുൾ-എൽഇഡി ലൈറ്റുകൾ, ഓട്ടോ-ഫോൾഡിംഗ് ORVM എന്നിവയുൾപ്പെടെയുള്ള ഉപകരണങ്ങളുടെ പട്ടിക ബലേനോയ്ക്ക് സമാനമാണ്.

ബലെനോയിലേതിന് സമാനമായി ഗ്ലാൻസായിലും 1.2 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എൻജിൻ 
പരമാവധി 88.5 ബിഎച്ച്‌പിയും 113 എൻഎമ്മും ഉത്പാതിപ്പിക്കും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓപ്ഷണൽ എഎംടിയുമായി വരുന്ന മോഡലിന് സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ഉണ്ടായിരിക്കും.


RELATED STORIES