പരിഷ്കരിച്ച ബെനെല്ലി 302R ചൈനയിൽ പുറത്തിറക്കി, ഈ വർഷം അവസാനം ഇന്ത്യയിലെത്തിയേക്കും.
2020 ബെനെല്ലി 302R ചൈനയിൽ പുറത്തിറക്കി 32,800 യുവാനാണ് പുതുക്കിയ മോഡലിന്റെ ചൈനയിലെ വില (3.51 ലക്ഷം ഇന്ത്യൻ രൂപ). ഡിസൈനിലും ഫീച്ചറുകളിലും ഏറെ മാറ്റങ്ങളൊന്നുമില്ലാതെയാണ് 2020 ബെനെല്ലി 302R ന്റെ വരവ്. എന്നിരുന്നാലും കമ്പനി പുതിയ നിറങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ചൈനയിലെ പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി എൻജിനിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
മുന്നിലെ യുഎസ്ഡി ഫ്രണ്ട് ഫോർക്കുകൾ, ട്വിൻ ഹെഡ്‌ലാമ്പുകൾ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ, സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, ഇരട്ട ഫ്രണ്ട് ഡിസ്ക് ബ്രേക്കുകൾ തുടങ്ങിയ ഫീച്ചറുകൾ മുൻമോഡലുകൾക്ക് സമാനമായി നിലനിർത്തിയിട്ടുണ്ട്. 160 എംഎം ഗ്രൗണ്ട് ക്ലിയറൻസും 785 എംഎം സീറ്റ് ഹയ്റ്റുമുള്ള മോഡലിന്റെ കെർബ് വെയ്റ് 204 കിലോഗ്രാമാണ്, നേരത്തേ ഇത് 198 കിലോഗ്രാമായിരുന്നു.
ചുവപ്പ്, പച്ച, നീല, വെള്ള എന്നീ നിറങ്ങളിലാണ് 2020 ബെനെല്ലി 302R ചൈനയിൽ ലഭ്യമായിട്ടുള്ളത്. പച്ച നിറം കാവസാക്കി മോഡലുകളെ ഓർമപ്പെടുത്തുന്നുണ്ട്. അപ്ഡേറ്റ് ചെയ്‌ത ബെനെല്ലി 302R ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെത്തുമെന്നാണ് പ്രധീക്ഷിക്കപ്പെടുന്നത്
മുൻകാലങ്ങളിൽ കണ്ടുവന്ന അതേ 300 സിസി, ട്വിൻ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ 12,000 ആർപിഎമ്മിൽ 35.3 പിഎസും 9000 ആർപിഎമ്മിൽ 27 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നത്. 6.8 സെക്കൻഡ് കൊണ്ട് മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് ബെനെല്ലി അവകാശപ്പെടുന്നത്. മണിക്കൂറിൽ 170 കിലോമീറ്ററാണ് 2020 ബെനെല്ലി 302R ന്റെ പരമാവധി വേഗത.
2020 ബെനെല്ലി 302R
* 3.51 ലക്ഷം ഇന്ത്യൻ രൂപയോളമാണ് ചൈനയിലെ വില.
* ചുവപ്പ്, പച്ച, നീല, വെള്ള എന്നീ നിറങ്ങളിലാണ് 2020 ബെനെല്ലി 302R ലഭ്യമാണ്.
* ചൈനയിലെ പുതിയ എമിഷൻ മാനദണ്ഡങ്ങളുടെ ഭാഗമായി എൻജിനിൽ മാറ്റം വരുത്തിയിട്ടുണ്ട്.