ടാറ്റ നെക്സോൺ ക്രാസ് എഡിഷൻ വിപണിയിൽ, വില 7.57 ലക്ഷം രൂപ മുതൽ.

10th Tue September 2019
779
Saifuddin Ahamed

നെക്സോൺ എസ്യുവിയുടെ സ്പെഷ്യൽ പതിപ്പ് അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്.

രാജ്യത്ത് വരാനിരിക്കുന്ന ഉത്സവ സീസണിന്റെ ഭാഗമായി മിക്ക വാഹന നിർമാതാക്കളും അവരുടെ പുതിയതും പരിഷ്കരിച്ചതുമായ  മോഡലുകളെ  അവതരിപ്പിക്കാനുള്ള തിരക്കിലാണ്. ഏതാനും ദിവസങ്ങൾക് മുമ്പ് ടാറ്റ മോട്ടോഴ്സ് തങ്ങളുടെ  മുൻനിര എസ്യുവിയായ ഹാരിയറിന്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചിരുന്നു. എന്നാലിപ്പോൾ തങ്ങളുടെ  ജനപ്രിയ മോഡലായ നെക്സോൺ സബ് കോംപാക്റ്റ് എസ്‌യുവിയുടെ സ്പെഷ്യൽ എഡിഷൻ  'നെക്സോൺ ക്രാസ് എഡിഷൻ' എന്ന പേരിൽ അവതരിപ്പിച്ചിരിക്കുകയാണ്. പെട്രോൾ എൻജിൻ മോഡലിന് 7.57 ലക്ഷം രൂപയും, ഡീസൽ എൻജിൻ മോഡലിന് 8.17 ലക്ഷം രൂപയുമാണ് ഡൽഹി എക്സ്-ഷോറൂം വില.

സോണിക്-സിൽവർ, ബ്ലാക്ക് ഇരട്ട നിറത്തിലുള്ള ബോഡി, ടാംഗറിൻ നിറമുള്ള ഔട്ട്സൈഡ് മിററുകൾ, ടാംഗറിൻ നിറമുള്ള ഫ്രണ്ട് ഗ്രിൽ ഇൻസേർട്ടുകൾ, ടാംഗറിൻ വീൽ ആക്സന്റുകൾ, ടെയിൽഗേറ്റിൽ ക്രാസ് ബാഡ്ജിംഗ്, സീറ്റുകളിലെ ടാംഗറിൻ നിറത്തിലുള്ള സ്റ്റിച്ചിങ്, പിയാനോ ബ്ലാക്ക് ഡാഷ്ബോർഡ്, ടാംഗറിൻ നിറത്തിലുള്ള എയർ-വെന്റുകൾ, ഡോറുകളിലെ പിയാനോ ബ്ലാക്ക് ഫിനിഷിങ്, പിയാനോ ബ്ലാക്ക് നിറത്തിലുള്ള സ്റ്റീയറിങ് എന്നിവയുൾപ്പെടെ സാധാരണ നെക്‌സോണിനെ അപേക്ഷിച്ച് പത്തോളം മാറ്റങ്ങളോടെയാണ് ക്രാസ് പതിപ്പിന്റെ വരവ്. 

പുതിയ കോസ്മെറ്റിക് അപ്ഡേറ്റുകൾക് പുറമേ  കൂടാതെ വാഹനത്തിൽ മറ്റ് മാറ്റങ്ങളൊന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ റെവോട്ടോർക്ക് ഡീസൽ എഞ്ചിനുകൾ അതേപടി നിലനിർത്തിയിട്ടുണ്ട്. പെട്രോൾ എഞ്ചിൻ 5000 ആർ‌പി‌എമ്മിൽ 110 പി‌എസും 1750-4000 ആർ‌പി‌എമ്മിൽ 170 എൻ‌എം ടോർക്കും പുറപ്പെടുവിക്കുന്നു. ഡീസൽ എൻജിനാവട്ടെ 3750 ആർപിഎമ്മിൽ 110 പിഎസ് കരുത്തും  1500-2750 ആർ‌പി‌എമ്മിൽ 260 എൻ‌എം ടോർക്കും ഉത്പാദിപ്പിക്കുന്നു. പുതിയ സ്പെഷ്യൽ എഡിഷൻ ക്രാസ് (മാനുവൽ), ക്രാസ് പ്ലസ് (എഎംടി) എന്നീ  രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്.

മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, മഹീന്ദ്ര എക്സ് യു വി 3OO, ഹ്യുണ്ടായ് വെന്യു, ഹോണ്ട ഡബ്ല്യുആർ-വി മോഡലുകളോടാവും പുതിയ നെക്സോൺ ക്രാസ് എഡിഷന്റെ മത്സരം.

ടാറ്റ നെക്സൺ ക്രാസ് എഡിഷൻ വിലകൾ.
- പെട്രോൾ: Rs. 7.57 ലക്ഷം.
- ഡിസൈൽ: 8.17 ലക്ഷം രൂപ.
(വിലകൾ എക്‌സ്‌ഷോറൂം ഡൽഹി).


RELATED STORIES