2022 റെനോ ക്വിഡ് വിപണിയിൽ, വില 4.49 ലക്ഷം രൂപ മുതൽ

15th Tue March 2022
441
Saifuddin Ahamed

ക്വിഡിന്റെ ഇന്ത്യയിലുള്ള വിൽപന നാല് ലക്ഷം യൂണിറ്റുകൾ പിന്നിട്ടു

2022 റെനോ ക്വിഡ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില 4.49 ലക്ഷം രൂപ മുതൽ ആരംഭിക്കും (എക്സ്-ഷോറൂം). ക്വിഡിന്റെ ഇന്ത്യയിലുള്ള വിൽപന നാല് ലക്ഷം യൂണിറ്റുകൾ തികച്ചതിന്റെ ഭാഗമായിട്ടാണ് ചെറിയ മാറ്റങ്ങളോടുകൂടി പുതുക്കിയ മോഡലിനെ റെനോ അവതരിപ്പിച്ചത്. 

ക്ലൈംബർ എഡിഷനിൽ സ്‌പോർട്ടി വൈറ്റ് ആക്‌സന്റുകളോട് കൂടിയ പുതിയ എക്സ്റ്റീരിയർ, ഇന്റീരിയർ കളർ തീമുകളുമായാണ് കുഞ്ഞൻ ഹാച്ച്ബാക്ക് വരുന്നത്. ഡ്യൂവൽ ടോണിൽ ബ്ലാക്ക് റൂഫുള്ള മെറ്റൽ മസ്റ്റാർഡ്, ഐസ് കൂൾ വൈറ്റ്, മോണോടോണിൽ മൂൺലൈറ്റ് സിൽവർ, സൺസ്‌കർ ബ്ലൂ എന്നിവയുൾപ്പെടെ ക്ലൈംബർ ശ്രേണിക്ക് പുതിയ കളർ ഓപ്ഷനുകൾ ലഭിക്കുന്നു. ഇതോടൊപ്പം ക്ലൈംബർ ശ്രേണിയിൽ പുതിയ ഡ്യുവൽ ടോൺ ഫ്ലെക്സ് വീലുകളും ലഭിച്ചിട്ടുണ്ട്.

ഇതുകൂടാതെ, 0.8-ലിറ്റർ, 1.0-ലിറ്റർ പവർട്രെയിൻ പതിപ്പുകൾക്കായി റെനോ ഒരു പുതിയ RXL(O) വേരിയന്റ് ചേർത്തിട്ടുണ്ട്. ഈ വേരിയന്റ് RXL ട്രിമ്മിന് മുകളിലും RXT ട്രിമ്മിന് താഴെയുമായാണ് ഇടംപിടിച്ചിരിക്കുന്നത്. ഇതുകൂടാതെ കാറിന് മറ്റ് മെക്കാനികാലായിട്ടുള്ള മാറ്റങ്ങളോ ഫീച്ചറുകളോ കൊണ്ടുവന്നിട്ടില്ല. 

1.0 ലിറ്റർ എഞ്ചിൻ മോഡൽ 67 bhp കരുത്തും 91 Nm ടോർക്കും ഉത്പാദിപ്പിക്കും. 0.8 ലിറ്റർ മോഡൽ 53 bhp കരുത്തും 72 Nm ടോർക്കും ഉത്പാതിപ്പിക്കും. രണ്ട് എഞ്ചിനുകൾക്കൊപ്പം 5-സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ, 1.0 ലിറ്റർ പതിപ്പിൽ 5-സ്പീഡ് എഎംടി ഗിയർബോക്സ് ഓപ്ഷണലായി ഉപഭോക്താക്കൾക്ക്  തെരഞ്ഞെടുക്കാം. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി എസ്-പ്രെസോ, മാരുതി ആൾട്ടോ 800, ഹ്യുണ്ടായി സാൻട്രോ എന്നീ മോഡലുകളുകളാണ് ക്വിഡിന്റെ പ്രധാന എതിരാളികൾ.


RELATED STORIES