എസ്-പ്രസ്സോയുടെ സി‌എൻ‌ജി മോഡൽ വിപണിയിലെത്തിച്ച് മാരുതി, വില 4.84 ലക്ഷം.

24th Wed June 2020
288
Saifuddin Ahamed

ഇക്കഴിഞ്ഞ ഓട്ടോഎക്സ്പോയിലാണ് എസ്-പ്രസ്സോ സി‌എൻ‌ജി മോഡലിനെ പ്രദർശിപ്പിച്ചത്.

മാരുതി സുസുക്കി എസ്-പ്രസ്സോ സി‌എൻ‌ജി മോഡൽ വിപണിയിൽ, വില 4.84 ലക്ഷം രൂപ മുതൽ ആരംഭിക്കും (എക്സ്ഷോറൂം, ദില്ലി). എൽ‌എക്സ്ഐ, എൽ‌എക്സ്ഐ (ഒ), വിഎക്സ്ഐ, വിഎക്സ്ഐ (ഒ) എന്നീ നാല് എസ്-സി‌എൻ‌ജി വേരിയന്റുകളിൽ എസ്-പ്രസ്സോ സി‌എൻ‌ജി മോഡൽ ലഭ്യമാണ്. സി‌എൻ‌ജി പതിപിന് എസ്-പ്രസ്സോയുടെ സാധാരണ പെട്രോൾ വേരിയന്റിനേക്കാൾ 75,000/- രൂപയോളം വില കൂടുതലാണ്. 

ബി‌എസ് 6 കംപ്ലയിന്റ് 1.0 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിൻ അടിസ്ഥാനമാക്കിയുള്ള എസ്-സി‌എൻ‌ജി മോഡലിനൊപ്പം കിലോഗ്രാമിന് 31.2 കിലോമീറ്റർ ഇന്ധനക്ഷമത മാരുതി സുസുക്കി അവകാശപ്പെടുന്നു. ഈ എൻജിൻ പെട്രോളിൽ പ്രവർത്തിക്കുമ്പോൾ 5,500 ആർ‌പി‌എമ്മിൽ 67 എച്ച്പിയും 3,500 ആർ‌പി‌എമ്മിൽ 90 എൻ‌എം ടോർക്കും ഉത്പാതിപ്പിക്കും. സി‌എൻ‌ജിയിൽ പ്രവർത്തിക്കുമ്പോൾ 5,500 ആർ‌പി‌എമ്മിൽ 58 എച്ച്പിയും 3,500 ആർ‌പി‌എമ്മിൽ 78 എൻ‌എം ടോർക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ 5 സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് നൽകിയിരിക്കുന്നത്, സി‌എൻ‌ജി പതിപ്പിനൊപ്പം എ‌എം‌ടി ഗിയർ‌ബോക്സ് ലഭ്യമല്ല.

ഫാക്ടറി ഫിറ്റഡായി വരുന്ന സി‌എൻ‌ജി ടാങ്കിന്റെ കപ്പാസിറ്റി 55 ലിറ്ററാണ്. എസ്-സി‌എൻ‌ജി വാഹനങ്ങളിൽ ഇരട്ട പരസ്പരാശ്രിത ഇസിയുവും ഇന്റലിജന്റ് ഇഞ്ചക്ഷൻ സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്നു. മികച്ച പ്രകടനവും ഇന്ധനക്ഷമതയും നൽകുന്നതിന് ഇവ ട്യൂൺ ചെയ്യുകയും കാലിബ്രേറ്റ് ചെയ്യുകയും ചെയ്യുന്നു.

ഡീസൽ എഞ്ചിനുകൾ നിർത്തലാക്കിയതോടെ മാരുതി സുസുക്കി തങ്ങളുടെ ഒട്ടുമിക്ക മോഡലുകളുടെയും സി‌എൻ‌ജിപതിപ്പിനെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഫാക്ടറി ഫിറ്റഡായിട്ടുള്ള സി‌എൻ‌ജി കാറുകളുടെ ഏറ്റവും വലിയ ശ്രേണിയും നിലവിൽ മാരുതി സുസുകിയുടേതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാവ് ഇതിനകം സി‌എൻ‌ജി, സ്മാർട്ട് ഹൈബ്രിഡ് വാഹനങ്ങൾ ഉൾപ്പെടെ ഒരു ദശലക്ഷം ഇക്കോ ഫ്രണ്ട്‌ലി വാഹനങ്ങൾ നിറ്റഴിച്ചിട്ടുണ്ട്. ‘മിഷൻ ഗ്രീൻ മില്യൺ’ എന്ന പേരിൽ അടുത്ത ചുരുങ്ങിയ വർഷങ്ങളിൽ മറ്റൊരു ദശലക്ഷം ഇക്കോ ഫ്രണ്ട്‌ലി വാഹനങ്ങൾ വിൽക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഈ വർഷം ഫെബ്രവരിയിൽ നടന്ന ഡൽഹി ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി എസ്-പ്രസ്സോ സി‌എൻ‌ജി മോഡലിനെ പ്രദർശിപ്പിച്ചത്. സി‌എൻ‌ജിയുടെ അവതരണത്തോടെ എസ്-പ്രസ്സോയുടെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്. ഈ ശ്രേണിയിലുള്ള റെനോ ക്വിഡ് ഉൾപ്പടെയുള്ള മോഡലുകളിൽ നിലവിൽ ഫാക്ടറി ഫിറ്റഡായുള്ള സി‌എൻ‌ജി മോഡൽ ലഭ്യമല്ല.

മാരുതി സുസുക്കി എസ്-പ്രസ്സോ സി‌എൻ‌ജി വിലകൾ
* എൽ‌എക്സ്ഐ സി‌എൻ‌ജി -  4.84 ലക്ഷം
* എൽ‌എക്സ്ഐ (ഒ) സി‌എൻ‌ജി - 4.90 ലക്ഷം
* വിഎക്സ്ഐ സി‌എൻ‌ജി -  5.07 ലക്ഷം
* വിഎക്സ്ഐ (ഒ) സി‌എൻ‌ജി -  5.13 ലക്ഷം
(എല്ലാ വിലകളും എക്സ്-ഷോറൂം ഡൽഹി അടിസ്ഥാനത്തിലാണ്)


RELATED STORIES