ബിഎസ്6 ജിക്സർ 250, ജിക്സർ SF 250 മോഡലുകൾ വിപണിയിൽ, വില 1.63 ലക്ഷം മുതൽ.

30th Sat May 2020
527
Saifuddin Ahamed

തങ്ങളുടെ 250സിസി മോഡലുകളുടെ ബിഎസ്6 പതിപ്പിനെ വിപണിയിലെത്തിച്ച് സുസുക്കി.

ബിഎസ്6 സുസുക്കി ജിക്സർ 250, ജിക്സർ SF 250 മോഡലുകൾ വിപണിയിൽ. ബിഎസ്6 ജിക്സർ 250 മോഡലിന് 1.63 ലക്ഷം രൂപയും ബിഎസ്6 ജിക്സർ SF 250 മോഡലിന് 1.74 ലക്ഷം രൂപയുമാണ് വില (എക്സ്-ഷോറൂം). ബിഎസ്4 മോഡലുകളെ അപേക്ഷിച്ച് സ്ട്രീറ്റ് ഫൈറ്റർ മോഡലിന് 3000 രൂപയും ഫുൾ ഫയർഡ് മോഡലിന് 3,400 രൂപയുമാണ്  വില വർദ്ധനവുണ്ടായിരിക്കുന്നത്.

എൻജിനിൽ ബിഎസ്6 മാനദണ്ഡങ്ങൾക്കനുസൃതമായി കൊണ്ട് വന്ന മാറ്റങ്ങൾ ഒഴിച്ച് നിർത്തിയാൽ ഡിസൈനിലും ഘടനയിലും ഇരുമോഡലുകളിലും മറ്റു മാറ്റങ്ങളൊന്നും കമ്പനി കൊണ്ട് വന്നിട്ടില്ല. ബിഎസ്4 മോഡലിൽ കണ്ടുവന്നിരുന്ന ജിക്സർ SF 250 മോട്ടോ ജിപി കളർ എഡിഷൻ കമ്പനി ബിഎസ്6 മോഡലിലും നില നിർത്തിയിട്ടുണ്ട്. സാധാരണ മോഡലിനെ അപേക്ഷിച്ച് 1000 രൂപയോളം  അധികമാണ് ജിക്സർ SF 250 മോട്ടോ ജിപി കളർ എഡിഷൻ മോഡലിന്റെ വില.

 ബിഎസ്4 മോഡലുകളിൽ കണ്ടുവന്നിരുന്ന എൻജിൻ തന്നെയാണ് പുതിയ മോഡലുകളിലും കരുത്തേകുന്നത്, എങ്കിലും ഈസിയുവിലും എക്സോസ്റ്റിലും ചെറിയ തോതിലുള്ള മാറ്റങ്ങൾ കമ്പനി വാവരുത്തിയിട്ടുണ്ട്. 249സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ കൂൾഡ്, ഫ്യൂൽ ഇൻജെക്ടഡ് എൻജിൻ 9,300 ആർപിഎമ്മിൽ 26.5 പിഎസ്സും 7,300 ആർപിഎമ്മിൽ 22.2 എൻഎം ടോർക്കും ഉത്പാതിപ്പിക്കും. ബിഎസ്4 മോഡലുകളെ അപേക്ഷിച്ച് 0.4 എൻഎം ടോർക്ക് കുറവാണെങ്കിലും പവറിൽ മാറ്റം സംഭവിച്ചിട്ടില്ല. 

ബജാജിന്റെ ഡോമിനർ 250, യമഹ FZ 25, കെടിഎം ഡ്യൂക്ക് 250 എന്നീ മോഡലുകൾക് പുറമേ 
അടുത്തിടെ പുറത്തിറങ്ങിയ ഹസ്‌ക്‌വർണയുടെ 250സിസി മോഡലുകളായിരിക്കും ജിക്സർ 250 സീരീസിന്റെ പ്രധാന എതിരാളികൾ.

ബിഎസ്6 സുസുക്കി ജിക്സർ 250 വിലകൾ
* ജിക്സർ 250 - 1.63 ലക്ഷം രൂപ
* ജിക്സർ SF 250 - 1.74 ലക്ഷം രൂപ
* ജിക്സർ SF 250 മോട്ടോ ജിപി 1.75 ലക്ഷം
(എല്ലാ വിളകളും എക്സ്-ഷോറൂം).


RELATED STORIES