പുതുക്കിയ ഡിസൈനും പുതിയ ഫീച്ചറുകളുമായാണ് പുതിയ ഗ്രാസിയ 125 ബിഎസ് 6ന്റെ വരവ്.
ഹോണ്ട ഗ്രാസിയ 125 ബിഎസ് 6 ഇന്ത്യയിൽ പുറത്തിറക്കി, 73,912 / - രൂപ മുതലാണ് വില (എക്സ്-ഷോറൂം). സ്റ്റാൻഡേർഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്റുകളിൽ ബിഎസ് 6 ഗ്രാസിയ 125 ലഭ്യമാണ്. മാറ്റ് സൈബർ യെല്ലോ, പേൾ സ്പാർട്ടൻ റെഡ്, പേൾ സൈറൺ ബ്ലൂ, മാറ്റ് ആക്സിസ് ഗ്രേ എന്നിങ്ങനെ നാല് നിറങ്ങളിൽ
പുതിയ സ്കൂട്ടർ ലഭ്യമാണ്.
ഐഡിൽ സ്റ്റോപ്പ് സിസ്റ്റം, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ,സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് എന്നിവ ഉൾക്കൊള്ളുന്നതാണ് ഗ്രാസിയ 125 ബിഎസ് 6. കൂടാതെ പുതിയ എൽഇഡി ഡിസി ഹെഡ്‌ലാമ്പ്, എൽഇഡി സ്‌പ്ലിറ് പൊസിഷൻ ലാമ്പ്, സ്‌പ്ലിറ് ഗ്രാബ് റെയിൽ, പുതിയ ടെയിൽ ലാമ്പ്, ഇന്റഗ്രേറ്റഡ് ഹെഡ്‌ലാമ്പ് പാസിംഗ് സ്വിച്ച്, ചെറുതായി മാറ്റം വരുത്തിയ ഗ്ലവ് ബോക്സ്, പുതിയ മഫ്ലർ, മൾട്ടി-ഫംഗ്ഷൻ സ്വിച്ച്, എക്സ്റ്റർണൽ ഫ്യൂൽ ലിഡ് എന്നീ ഫീച്ചറുകളും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹോണ്ടയുടെ മറ്റു ബിഎസ് 6 മോഡലുകളിലേതിന് സമാനമായ എസിജി സ്റ്റാർട്ടറിന് ടാങ്കിലെ ഇന്ധനം ഉപയോഗിച്ച് ഓടാൻ കഴിയുന്ന ദൂരം, ശരാശരി ഇന്ധനക്ഷമത, തത്സമയ ഇന്ധനക്ഷമത എന്നിവ ഉൾപ്പെടുന്ന പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പുതിയ ഗ്രാസിയ 125 ബിഎസ് 6ൽ ഒരുക്കിയിട്ടുണ്ട് ഒരുക്കിയിട്ടുണ്ട്.
പുതിയ 124 സിസി, ഫാൻ-കൂൾഡ്, പിജിഎം-എഫ്ഐ, ബിഎസ് 6 കംപ്ലയിന്റ് എഞ്ചിൻ 6000 ആർപിഎമ്മിൽ 8.14 എച്ച്പിയും 5000 ആർപിഎമ്മിൽ 10.3 എൻഎമ്മും ഉത്പാദിപ്പിക്കുന്നു. ബിഎസ് 4 മോഡലിൽ ഇത് 6500 ആർപിഎമ്മിൽ 8.5 എച്ച്പിയും 5000 ആർപിഎമ്മിൽ 10.5 എൻഎമ്മുമായിരുന്നു.
മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും, പിന്നിൽ 3-സ്റ്റെപ്പ് അഡ്ജസ്റ്റബിൾ സസ്‌പെൻഷനുമാണ് ഗ്രാസിയ ബിഎസ് 6ൽ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. മുൻവശത്ത് 190 എംഎം ഡിസ്കും പിന്നിൽ 130 എംഎം ഡ്രമ്മും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. 171 എംഎമ്മാണ് ഗ്രൗണ്ട് ക്ലിയറൻസ്, 5.3 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുള്ള സ്കൂട്ടറിൽ വേരിയന്റിനെ ആശ്രയിച്ച് 107 കിലോഗ്രാം മുതൽ 108 കിലോഗ്രാം വരെയാണ് ഭാരം.
ഹോണ്ട ഗ്രാസിയ 125 ബിഎസ് 6 വിലകൾ
* സ്റ്റാൻഡേർഡ് - 73,912 / - രൂപ
* ഡീലക്സ് - 80,978 / - രൂപ
(വിലകൾ എക്‌സ്‌ഷോറൂം ദില്ലി അടിസ്ഥാനത്തിൽ).