മഹീന്ദ്ര എക്സ്യുവി 300 എഎംടി വിപണിയിൽ, വില 11.50 ലക്ഷം രൂപ മുതൽ.

03rd Wed July 2019
338
Saifuddin Ahamed

എക്സ്യുവി 300യുടെ ഡീസൽ എഎംടി പതിപ്പുമായി മഹീന്ദ്ര.

മഹിന്ദ്ര തങ്ങളുടെ പുതിയ സുബികോംപാക്ട് എസ്യുവിയായ മഹീന്ദ്ര എക്സ്യുവി 300 യുടെ എഎംടി പതിപ്പിനെ പുറത്തിറക്കി, 11.50 മുതൽ Rs. 12.70 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം ഡൽഹി വില. ഡീസൽ എഞ്ചിൻ എൻജിനിൽ ഡബ്ല്യു 8, ഡബ്ല്യു 8 (ഒപ്ഷനാൽ) ട്രിമ്മുകളിൽ ഇത് ലഭ്യമാണ്. എ‌എം‌ടി പതിപ്പിന് അതത് മാനുവൽ വേരിയന്റുകളേക്കാൾ 55,000 / - രൂപയാണ് വർദ്ധനവ് . പേൾ വൈറ്റ്, അക്വാമറൈൻ, റെഡ് റേജ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ മഹീന്ദ്ര എക്സ്യുവി 300 എഎംടി ലഭ്യമാണ്.

മാനുവൽ വേരിയന്റുകളിൽ നിന്നുള്ള എല്ലാ ഫീച്ചറുകളും എഎംടി പതിപ്പിലും അതേപാടി നിലനിർത്തിയിട്ടുണ്ട്, കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, കിക്ക്-ഡൗൺ ഷിഫ്റ്, ഡൗൺ ഹിൽ മോഡ് എന്നീ സംവിധാനങ്ങൾക് പുറമേ ഫസ്റ്റ്, റിവേഴ്സ് ഗിയറുകളിൽ ത്രോട്ടിൽ ഇൻപുട്ട് ഇല്ലാതെ വാഹനം നീക്കാൻ  വെഹിക്കിൾ ക്രീപ്പ് സിസ്റ്റവും ലഭ്യമാക്കിയിട്ടുണ്ട്.

1.5 ലിറ്റർ, 4-സിലിണ്ടർ, ടർബോ ഡീസൽ എഞ്ചിൻ 116.6 പി‌എസും 300 എൻ‌എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത് ന്. ഇറ്റാലിയൻ ഓട്ടോമോട്ടീവ് പാർട്സ് നിർമാതാക്കളായ  മരേലിയിൽ നിന്നാണ് എഎംടി ലഭ്യമാക്കുന്നത്. മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്സൺ, ഹ്യുണ്ടായ് വെന്യൂ തുടങ്ങിയ  ഈ സെഗ്‌മെന്റിലെ മറ്റ് ഓട്ടോമാറ്റിക് എസ്‌യുവികളുമായിട്ടാവും എക്‌സ്‌യുവി300 എഎംടി പതിപ്പിന്റെ മത്സരം.


RELATED STORIES