മുഖം മിനുക്കി റെനോ ഡസ്റ്റർ, വില 7.99 ലക്ഷം രൂപ മുതൽ.

09th Tue July 2019
678
Saifuddin Ahamed

2019 റെനോ ഡസ്റ്റർ ഫേസ്ലിഫ്റ്റ് വിപണിയിൽ.

റെനോ ഡസ്റ്റർ ഫേസ്ലിഫ്റ്റ് വിപണിയിൽ, 7.99 ലക്ഷം രൂപ മുതൽ 12.50 ലക്ഷം രൂപ വരെയാണ് ഡൽഹി എക്സ്-ഷോറൂം വില. ഇത് രണ്ടാം തവണയാണ് ഡസ്റ്റർ മുഖം മിനുക്കിയെത്തുന്നത്. പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ പുതിയ ഒരുപിടി മാറ്റങ്ങളുമായിട്ടാണ് പുതിയ 'ഡസ്റ്റർ'ന്റെ വരവ്.

എൽ‌ഇഡി ഡി‌ആർ‌എല്ലുകളും പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഉൾക്കൊള്ളുന്ന പുതിയ ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, പുതിയ രൂപത്തിലുള്ള ബോണറ്റ്, പുനർ‌രൂപകൽപ്പന ചെയ്ത ബമ്പർ എന്നിവക്കൊപ്പം പുതിയ ഫ്രണ്ട് ഗ്രിൽ എന്നിവയും ലഭിക്കുന്നു, മൂന്നാം തലമുറയിലെ യൂറോ-സ്പെക്ക് ഡസ്റ്ററിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഗ്രില്ലിന്റെ രൂപകൽപന. കൂടാതെ എസ്‌യുവിക്ക് പുതിയ സെറ്റ് ഡയമണ്ട് കട്ട് അലോയ് വീലുകൾ, റൂഫ് റെയിലുകൾ, ബോഡി കളർഡ് ഒആർവിഎമ്മുകൾ, മാറ്റ് ബ്ലാക്ക് ടെയിൽഗേറ്റ് എംബലൈസർ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയും ലഭിക്കുന്നു. പുതിയ ഡസ്റ്റർ കാസ്പിയൻ ബ്ലൂ, മഹോഗാനി ബ്രൗൺ എന്നീ രണ്ട് പുതിയ നിറഭേകങ്ങളിൽ കൂടി ലഭ്യമാണ്. 

മിഡ്നൈറ്റ് ബ്ലാക്ക് തീം നിറത്തിലാണ് പുതിയ 'ഡസ്റ്റർ'ന്റെ അകത്തളം, ഐസ് ബ്ലൂ നിറത്തിലുള്ള പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേയ്, ക്രൂയിസ് കൺട്രോൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, നാവിഗേഷൻ എന്നിവ ഉൾകൊള്ളുന്ന 17.64 സെന്റിമീറ്റർ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പുതിയ 'ഡസ്റ്റർ'ൽ ലഭ്യമാണ്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കൂൾഡ് ഗ്ലോവ്ബോക്സ് എന്നിവയും പുതിയ റെനോ ഡസ്റ്ററിൽ ലഭ്യമാണ്.

എബിഎസ് ,ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ഡ്രൈവർ, പാസഞ്ചർ എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട് സിസ്റ്റം എന്നീ സുരക്ഷാ സവിശേഷതകളും 'ഡസ്റ്റർ' ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും പുതിയ 'ഡസ്റ്റർ'ൽ ലഭ്യമാണ്.

മുൻ മോഡലുകളിലേതിന് സമാനമായ 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ പുതിയ 'ഡസ്റ്റർ' ലഭ്യമാണ്. 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 106 പിഎസും 142 എൻഎം പീക്ക് ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്, ഇത് 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം ഒരു സിവിടി ഓപ്ഷനിലും ലഭ്യമാണ്. 1.5 ലിറ്റർ ഡീസലിന് യഥാക്രമം 85 പി‌എസ്, 200 എൻ‌എം ടോർക്ക് അല്ലെങ്കിൽ 110 പി‌എസ്, 245 എൻ‌എം ടോർക്ക് എന്നിവ തിരഞ്ഞെടുക്കാം. കരുത്ത് കൂടിയ 110 പി‌എസ് വേരിയന്റുകളിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ എ‌എം‌ടി ട്രാൻസ്മിഷമുകളിൽ ലഭ്യമാണ് കൂടാതെ  ഓപ്ഷണൽ ഓൾ വീൽ ഡ്രൈവ് സിസ്റ്റവും ലഭ്യമാണ്, 85 പി‌എസ് വേരിയന്റുകളിൽ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

2019 റെനോ  ഡസ്റ്റർ വിലകൾ
- RxE പെട്രോൾ 7,99,990 രൂപ.
- RxS പെട്രോൾ 9,19,990 രൂപ.
- RxS പെട്രോൾ സിവിടി 9,99,990 രൂപ.
- RxE 85 PS ഡീസൽ 9,29,990 രൂപ.
- RXS 85 PS ഡീസൽ 9,99,990 രൂപ.
- RXS 110 PS ഡീസൽ 11,19,990 രൂപ.
- RXZ 110 PS ഡീസൽ 12,09,990 രൂപ.
- RXZ 110 PS ഡീസൽ AMT 12,49,990 രൂപ.
- RXS Option 110 PS ഡീസൽ AWD 12,49,990 രൂപ. 
(എല്ലാ വിലകളും എക്സ്ഷോറൂം ഡൽഹി അടിസ്ഥാനത്തിലാണ്)


RELATED STORIES