എക്സ്‌ട്രീം 200R, എക്സ്‌ട്രീം 200S, എക്സ്പൾസ് 200T മോഡലുകളെ പിൻവലിച്ച് ഹീറോ മോട്ടോകോർപ്.

07th Tue April 2020
329
Saifuddin Ahamed

മൂന്ന് മുൻനിര മോഡലുകളെയാണ് കമ്പനി വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ചത്.

ഹീറോ മോട്ടോർകോർപ് തങ്ങളുടെ മുൻനിര മോഡലുകളായ എക്സ്‌ട്രീം 200R, എക്സ്‌ട്രീം 200S, എക്സ്പൾസ് 200T ബൈക്കുകളെ വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ചു. 2018 ലാണ് എക്സ്‌ട്രീം 200R  നെ കമ്പനി വിപണിയിലെത്തിച്ചത്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് എക്സ്‌ട്രീം 200S, എക്സ്പൾസ് 200T, എക്സ്പൾസ് 200 മോഡലുകളെ ഹീറോ വിപണിയിലെത്തിച്ചത് എന്നാൽ എക്സ്പൾസ് 200 മോഡലിനെ ഒഴിച്ച് മറ്റു മോഡലുകൾ പ്രധീക്ഷിച്ചപോലെ ശ്രാദ്ധക്കപ്പെട്ടിരുന്നില്ല. 

എന്നാൽ മാസങ്ങൾക് മുമ്പ് പ്രദർശിപ്പിച്ച ഹീറോയുടെ എക്സ്‌ട്രീം 160R വെബ്‌സൈറ്റിൽ ഇടംപിടിച്ചിട്ടുണ്ട്, ഇത് കൂടാതെ ഓഫ്‌റോഡ് മോഡലായ എക്സ്പൾസ് 200 ന്റെ ബിഎസ്6 മോഡലും വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കമ്പനി തങ്ങളുടെ നിർമാണശാലകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗൺ അവസാനിച്ചാലുടൻ കമ്പനി മാറ്റുമോഡലുകളെയും തിരികെ എത്തിക്കുമെന്നാണ് പ്രധീക്ഷിക്കപ്പെടുന്നത്.

നിലവിൽ 199.6 സിസി 2-വാൽവ്, എയർകൂൾഡ് ബിഎസ്4 എൻജിനാണ് ഹീറോയുടെ 200സിസി മോഡലുകൾക് കരുത്തേകിയിരുന്നത്. ഈ എൻജിൻ 8000 ആർപിഎമ്മിൽ 18.1 ബിഎച്പി കരുത്തും 6500 ആർപിഎമ്മിൽ 17.1 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു 5-സ്പീഡ് ഗിയർബോക്‌സാണ് നാല് മോഡലുകളിലും ഉപയോകിച്ചരിക്കുന്നത്. 

എന്നാൽ എക്സ്പൾസ് 200 ബിഎസ്6 മോഡലിൽ ഈ എൻജിനിൽ ചിലമാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. ബിഎസ്4 മോഡലിലെ എയർകൂളിങിന് പകരം  ഓയിൽകൂളിങ്ങാണ് ബിഎസ്6 എൻജിനിൽ ഉപയോഗിച്ചിരിക്കുന്നത്.എന്നാൽ ബിഎസ്6 മോഡലിൽ ഈ എൻജിൻ 8500 ആർപിഎമ്മിൽ 17.8 ബിഎച്പി കരുത്തും 6500 ആർപിഎമ്മിൽ 16.45 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കും. 5-സ്പീഡ് ഗിയർബോക്സ് അതേപടി നിലനിർത്തിയിട്ടുണ്ട്.

പുതുതായി അവതരിപ്പിച്ച എക്സ്‌ട്രീം 160R ഈ മാസം വിപണയിലെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യമനുസരിച്ച് ലോക്ക്ഡൗൺ അവസാനിച്ചാലും എക്സ്‌ട്രീം 160R ന് വേണ്ടിയുള്ള കാത്തിരിപ്പ് ഏതാനും മാസങ്ങൾ കൂടി നീണ്ടേക്കും.


RELATED STORIES