ഒരുപിടി മാറ്റങ്ങളുമായി ജീപ്പ് കോമ്പസ് ഫേസ്ലിഫ്റ്റിനെ പ്രദർശിപ്പിച്ചു

06th Sat June 2020
778
Saifuddin Ahamed

യൂറോപ്പ്യൻ സ്പെക് കോമ്പസ്സിനെയാണ് കമ്പനി പ്രദർശിപ്പിക്കിച്ചിരിക്കുന്നത്.

ചെറിയ തോതിലുള്ള മാറ്റങ്ങളുമായി യൂറോപിയൻ സ്പെക് കോമ്പസ്സിനെ കമ്പനി പ്രദർശിപ്പിച്ചു. പുതുക്കിയ മോഡലിനെ 2021 ൽ ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രധീക്ഷിക്കപ്പെടുന്നത്. ഡിസൈനിലും മറ്റും വലിയ മാറ്റങ്ങളൊന്നും തന്നെ പുതുക്കിയ കോമ്പസ്സിന്റെ കാര്യത്തിൽ കമ്പനി കൊണ്ടുവന്നിട്ടില്ല. എന്നിരുന്നാലും അമേരിക്കൻ വിപണിയിലേക്കായി 6 പുതിയ അലോയ് വീൽ ഡിസൈനുകളും 5 പുതിയ കളർ ഓപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.


ഡാഷ്‌ബോർഡിലും ഡോർ പാഡുകളിലും പുതിയ സോഫ്റ്റ്-ടച്ച് മെറ്റീരിയലിൽ ഇന്റീരിയറിന് സൂക്ഷ്മമായ മാറ്റങ്ങൾ ലഭിക്കുന്നു. 8.4 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഏറ്റവും പുതിയ യുകണക്ട് 5 സോഫ്റ്റ്വെയർ എന്നിവയുമായാണ് ഇത് വരുന്നത്.

ഫോർവേഡ് കൊളീഷൻ വാണിംഗ്, ലെയ്ൻസെൻസ് ഡിപാർചർ വാണിംഗ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ (ESC), ഇലക്ട്രോണിക് റോൾ മിറ്റിഗേഷന് (ERM) തുടങ്ങിയവ സുരക്ഷാ സവിശേഷതകളിൽ ചിലതാണ്.

ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകൾ നൽകിയിട്ടുണ്ട്. ഡ്രൈവർ എയ്ഡ് സിസ്റ്റങ്ങളിൽ ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, റിയർ ക്രോസ് പാത്ത് ഡിറ്റക്ഷൻ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പാർക്ക് വ്യൂ, ഓട്ടോമേറ്റഡ് പാരലൽ പാർക്ക് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്നു.

യൂറോപ്യൻ സ്പെക്ക് മോഡലിൽ പുതുതായി ലഭിച്ച ഫീച്ചറുകൾ ഇന്ത്യ സ്പെക്ക് മോഡലിൽ ചിലത് മാത്രമായി പരിമിതപ്പെടുത്തിയേക്കും. എന്നിരുന്നാലും ഇന്ത്യ-സ്പെക്ക് കോമ്പസ് അപ്‌ഡേറ്റിൽ ചില വിഷ്വൽ മാറ്റങ്ങളുമുണ്ടായിരിക്കുമെന്ന് പ്രധീക്ഷിക്കപ്പെടുന്നു.

മെച്ചപ്പെട്ട ചലനാത്മകതയോടെയാണ് പുതിയ കോമ്പസ് വരുന്നത്. ബോഡി റോളും പിച്ചും കുറയ്ക്കുന്ന ഷോക്ക് അബ്സോർബറുകൾക്ക് ഫ്രീക്വൻസി സെലക്ടീവ് ഡാമ്പിംഗ് വാൽവുകൾ ലഭിക്കും. മാത്രമല്ല, സ്റ്റിയറിംഗ് ഭാരം കുറഞ്ഞതും കൂടുതൽ പുരോഗമനപരവുമാണെന്ന് എഫ്‌സി‌എ അവകാശപ്പെടുന്നു.

1.4 ലിറ്റർ പെട്രോൾ എഞ്ചിന് പകരമായി പുതിയ 1.3 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് വരുന്നത്. 1.3 ലിറ്റർ യൂണിററ്റിൽ 130 പി‌എസ്, 150 പി‌എസ് എന്നീ പവർ ഓപ്ഷനുകളിൽ ലഭ്യമാണ് - , രണ്ട് ഓപ്‌ഷനുകളിലും ടോർക്ക് 270 എൻ‌എമ്മാണ്. 130 പിഎസ് പതിപ്പിൽ 6 സ്പീഡ് മാനുവലും 150 പിഎസ് 7 സ്പീഡ് DCT ഓട്ടോയുമാണ് ഗിയർബോക്സ് ഓപ്ഷനുകൾ.

1.3 ലിറ്റർ പെട്രോൾ എൻജിനിൽ രണ്ട് പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിനുകളും ലഭ്യമാണ്, ഇവ 190 പിഎസ് 240 പിഎസ് എന്നീ പവർ ഓപ്‌ഷനുകളിൽ ലഭ്യമാണ് ലഭ്യമാണ്. കൂടാതെ 1.3 ലിറ്റർ പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലിൽ 4xe രൂപത്തിൽ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ലഭ്യമാണ്.

കൂടാതെ സെലക്ടിവ് കാറ്റിലെറ്റിക് റിഡക്ഷനോടുകൂടിയ (SCR) 1.6 ലിറ്റർ മൾട്ടിജെറ്റ് II ഡീസൽ എൻജിനിലും പുതിയ മോഡൽ ലഭ്യമാവും. ഈ എൻജിൻ 120 പിഎസ് കരുത്തും 320 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.

2021 ജീപ്പ് കോമ്പസ് 

* യൂറോപ്പ്യൻ സ്പെക് കോമ്പസ്സിനെയാണ് പ്രദർശിപ്പിക്കിച്ചിരിക്കുന്നത്.
* ഒരുപിടി പുതിയ സുരക്ഷാ ഫീച്ചറുകൾ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.
* പുതുക്കിയ മോഡലിനെ 2021 ൽ ഇന്ത്യയിലെത്തിക്കുമെന്ന് പ്രധീക്ഷിക്കപ്പെടുന്നു.


RELATED STORIES