മാരുതി 'ബലെനോ'യുടെ റീബാഡ്ജ് ചെയ്ത മോഡലുമായി ടൊയോട്ട.
ടൊയോട്ട പുതിയ പ്രീമിയം ഹാച്ച്ബാക്കായ 'ഗ്ലാൻസ'യെ ഇന്ത്യയിൽ അവതരിപ്പിച്ചു, 7.22 ലക്ഷം രൂപ മുതൽ 8.90 ലക്ഷം രൂപ വരെയാണ് ഡെൽഹി എക്സ്-ഷോറൂം വില. സുസുക്കി-ടൊയോട്ടയുടെ പങ്കാളിത്തത്തിൽ പുറത്തിറങ്ങുന്ന ആദ്യ മോഡലാണ് ഗ്ലാൻസ. ഏതാനും മാസങ്ങൾക് മുമ്പാണ് പുതിയ കൂട്ടുകെട്ടിനെ പ്രഖ്യാപിച്ചത്. 3 വർഷമോ അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്ററാണ് ടൊയോട്ടയുടെ വാറന്റി , ഇത് 5 വർഷത്തേക്കോ അല്ലെങ്കിൽ 2.2 ലക്ഷം കിലോമീറ്റർ വരെയായോ ദീർഘിപ്പിക്കാൻ കഴിയും.
ഡ്യുവൽ ക്രോം ലൈനുകളുള്ള പുതിയ ഫ്രണ്ട് ഗ്രിൽ, ടൊയോട്ട ബാഡ്ജ് എന്നിവ മാറ്റി നിർത്തിയാൽ എക്സ്റ്റീരിയറിൽ മറ്റു മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല. ഇന്റീരിയറിലും 'ബലേനോ'യുടേതിന് സമാനമായ ഡാഷ്ബോർഡും എയർ കൺവൻറുകളും ഇൻഫോടെയ്ൻമെന്റും അതേപടി നിലനിർത്തിയിട്ടുണ്ട്സ്റ്റി, സ്റ്റിയറിംഗ് വീലിലുള്ള ടൊയോട്ടയുടെ ബാഡ്ജിങിൽ മാത്രമാണ് മാറ്റം സംഭവിച്ചിട്ടുള്ളത്.
എൽഇഡി ഡിആർഎൽ, പ്രൊജക്ടർ ഹെഡിലാമ്പ്, ഡയമണ്ട് കട്ട് അലോയ് വീലുകൾ, സ്മാർട്ട് ഇൻഫൊടെയ്ൻമെന്റ് സംവിധാനം ,കീലെസ് ഗോ, പുഷ്-ബട്ടൺ സ്റ്റാർട്ട് മുതലായ ഫീച്ചറുകൾ അതേ പോലെ നിലനിർത്തിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിൽ ഡ്യുവൽ എയർബാഗുകളോടുകൂടിയ, എബിഎസ്, ഇബിഡി തുടങ്ങിയ ഫീച്ചറുകൾ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്, ഇവകൂടാതെ കുട്ടികളുടെ സുരക്ഷക്കായി ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ എന്നീ ഫീച്ചറുകളും ലഭ്യമാക്കിയിട്ടുണ്ട്.
രണ്ട് എൻജിൻ ഓപ്ഷനുകളുമായി 'ഗ്ലാൻസ'യുടെ വരവ്. 1.2 ലിറ്റർ കെ സീരീസ് പെട്രോൾ എൻജിനാണ് ആദ്യത്തേത് 6000 ആർപിഎമ്മിൽ പരമാവതി 83 ബിഎച്ച്പി കരുത്തും 4400 ആർപിഎമ്മിൽ 113 എൻഎം ടോർക്കും ഉത്പാതിപ്പിക്കും. രണ്ടാമത്തേ സ്മാർട്ട് ഹൈബ്രിഡ് എൻജിൻ 6000 ആർപിഎമ്മിൽ പരമാവധി 90 ബിഎച്ച്പി കരുത്തും 4200 ആർപിഎമ്മിൽ 113 എൻഎം ടോർക്കും ഉത്പാതിപ്പിക്കും. 5 സ്പീഡ് മാനുവൽ ഗിയർ ബോക്സിനൊപ്പം 7-സ്പീഡ് സീവീറ്റി ഗിയർബോക്‌സും ഓപ്ഷണലായി നൽകിയിട്ടുണ്ട്. 'ഗ്ലാൻസ'യുടെ ഡീസൽ പതിപ്പ് അവതരിപ്പിച്ചിട്ടില്ല.
ഹ്യൂണ്ടായ് ഐ20, മാരുതി ബലെനോ, ഹോണ്ട ജാസ് എന്നിവരായിരിക്കും ടൊയോട്ട 'ഗ്ലാൻസ'യുടെ പ്രധാന എതിരാളികൾ.