എംജി ഹെക്ടർ പ്ലസ്സിന്റെ ഉത്പാദനം ആരംഭിച്ചു, ഉടൻ വിപണിയിലേക്ക്

30th Tue June 2020
486
Saifuddin Ahamed

എംജി ഹെക്ടറിനെ അപേക്ഷിച്ച് ഒരുപിടി പുതിയ മാറ്റങ്ങളോടയാവും ഹെക്ടർ പ്ലസ്സിന്റെ വരവ്.

ഹെക്ടർ, ZS EV മോഡലുകൾക്ക് ശേഷം എം‌ജി മോട്ടോർ‌ തങ്ങളുടെ മൂന്നാമത്തെ മോഡലിനെ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ്. ഹെക്ടർ പ്ലസ് എന്ന് പേരിട്ടിരിക്കുന്ന മോഡലിന്റെ ഉത്പാദനം കമ്പനി ആരംഭിച്ചു, ജൂലൈ മാസത്തോടെ പുതിയ ഹെക്ടർ പ്ലസ് വിപണിയിലെത്തും, ഗുജറാത്തിലെ കമ്പനിയുടെ ഹാലോൾ പ്ലാന്റിലാണ് എംജി ഹെക്ടർ പ്ലസ്സിന്റെ നിർമാണം ആരംഭിച്ചിരിക്കുന്നത്.

എംജി ഹെക്ടറിനെ അടിസ്ഥാനപ്പെടുത്തി തന്ന്നെയാണ് ഹെക്ടർ പ്ലസിന്റെയും രൂപകൽപന. മുൻവശത്തെ പുതിയ ഹെഡ്‍ലാംപ്, ഗ്രില്ല്, ബമ്പർ എന്നിവക്ക് പുറമേ പിൻവശത്തെ ഡിസൈനിലും ചെറിയ മാറ്റങ്ങൾ ഹെക്ടർ പ്ലസ്സിൽ പ്രകടമാണ്. ഈ വർഷം ഫെബ്രവരിയിൽ നടന്ന ഓട്ടോ എക്സ്പോയിലാണ് ഹെക്ടർ പ്ലസ്സിനെ എംജി പ്രദർശിപ്പിച്ചത്.

Hector
പാനറാമിക്ക് സൺറൂഫ്, കണക്ടഡായിട്ടുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം എന്നിവയുൾപ്പെടെ ഹെക്ടറിൽ കണ്ടുവന്ന മിക്ക ഫീച്ചറുകളും ഉൾപെടുത്തിയാവും പുതിയ ഹെക്ടർ പ്ലസ് മോഡലിന്റെ വരവ്. ഹെക്ടറിനെ അപേക്ഷിച്ച് ഏറെ വ്യത്യസ്തമായ ഡിസൈനിന് പുറമേ സീറ്റിങ് കപ്പാസിറ്റിയിലാണ് പ്രധാന മാറ്റം. പേര് സൂചിപ്പിക്കുന്നത് പോലെ 6 സീറ്റിങ് ലേയൗട്ടിലായിരിക്കും പുതിയ ഹെക്ടർ പ്ലസ്സിന്റെ വരവ്.

ഇന്ത്യൻ വിപണിയിൽ മഹിന്ദ്ര XUV5OO, ടാറ്റായുടെ വരാനിരിക്കുന്ന 7 സീറ്റർ ഗ്രാവിറ്റാസ് തുടങ്ങിയ മോഡലുകളാവും ഹെക്ടർ പ്ലസ്സിന്റെ പ്രധാന എതിരാളികൾ. എന്നിരുന്നാലും ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വിപണിയാണ് എംജി പ്രധാനമായും ലക്ഷ്യമിടുന്നത്.

എംജി ഹെക്ടറിൽ കണ്ടുവന്ന പെട്രോൾ, ഡീസൽ എൻജിനുകൾ തന്നെയാവും പുതിയ ഹെക്ടർ പ്ലസ്സിനും കരുത്തേകുക. 2.0 ലിറ്റർ ടർബോ ഡീസൽ എൻജിൻ 170 എച്ച്പി കരുത്തും 350 എൻഎം ടോർക്കും ഉത്പാതിപ്പിക്കും, 6 സ്പീഡാണ് ഗിയർബോക്സ്. കൂടാതെ 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 143 എച്ച്പി കരുത്തും 250 എൻഎം ടോർക്കും ഉത്പാതിപ്പിക്കും ഇത് 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ ലഭ്യമാവും. ഇവകൂടാതെ 1.5-ലിറ്റർ പെട്രോൾ, 48 വോൾട് മൈൽഡ് ഹൈബ്രിഡ് എൻജിനും 6 സ്പീഡ് ഗിയർബോക്‌സിനൊപ്പം ലഭ്യമാവും. എന്നിരുന്നാലും ഹെക്ടർ പ്ലസ്സിലെ എൻജിൻ ഓപ്ഷനുകളെ കുറിച്ച് കമ്പനി ഇതു വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. 

എംജി ഹെക്ടർ പ്ലസ് 
* എംജി ഇന്ത്യയിൽ അവതരിപ്പിക്കുന്ന മൂന്നാമത്തെ മോഡലാണ് പുതിയ ഹെക്ടർ പ്ലസ്.
* ഗുജറാത്തിലെ കമ്പനിയുടെ ഹാലോൾ പ്ലാന്റിലാണ് എംജി ഹെക്ടർ പ്ലസ്സിന്റെ നിർമാണം ആരംഭിച്ചിരിക്കുന്നത്.
* ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വിപണിയാണ് എംജി പ്രധാനമായും ലക്ഷ്യമിടുന്നത്.
 


RELATED STORIES