തങ്ങളുടെ 90-ാം വാർഷിക പതിപ്പ് അവതരിപ്പിച്ച് ജാവ.
ജാവ മോട്ടോർസൈക്കിൾസ് തങ്ങളുടെ 90-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജാവയുടെ വാർഷിക പതിപ്പിനെ ഇന്ത്യയിൽ അവതരിപ്പിച്ചു, 1.72 ലക്ഷം രൂപയാണ് ഈ ലിമിറ്റഡ് എഡിഷൻ മോഡലിന്റെ എക്സ്-ഷോറൂം വില.
1929ൽ പുറത്തിറങ്ങിയ ജാവയുടെ ആദ്യ മോഡലായ ജാവ 500 OHV മോഡലിനെ സ്മരിപ്പിക്കുന്ന തരത്തിലുള്ള നിറങ്ങളാണ് പുതിയ സ്പെഷ്യൽ പതിപ്പിൽ നൽകിയിരിക്കുന്നത്. ടാങ്കിൽ ഐവറി ക്രീം നിറവും മറ്റു ഭാഗങ്ങളിൽ ചുവപ്പ് നിറവും നൽകിയിരിക്കുന്നു, ഇവ കൂടാതെ ടാങ്കിൽ 90-ാം വാർഷിക പതിപ്പിന്റെ സ്റ്റിക്കറും നൽകിയിട്ടുണ്ട്.
നിലവിൽ ജാവ സ്പെഷ്യൽ പതിപ്പിന്റെ 90 യൂണിറ്റുകൾ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജാവ, ജാവ ഫോർട്ടി ടു മോഡലുകൾക് തന്നെ മാസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്, എന്നാൽ സ്പെഷ്യൽ പതിപ്പ് ഉടനെ തന്നെ ഡെലിവറിക്ക് സജ്ജമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
നിലവിൽ ഒരു ജാവ വാങ്ങിവർക്കോ ബുക്ക് ചെയ്തവർക്കോ ആണ് പുതിയ സ്പെഷ്യൽ പതിപ്പ് ബുക്ക് ചെയ്യാൻ അവസരം, ഇവരണ്ടിലും ഉൾപെടാത്തവരാണെങ്കിൽ
2019 ഒക്ടോബർ 22ന് അർധരാത്രിക്ക് മുമ്പായി അടുത്തുള്ള ജാവ ഡീലര്ഷിപ്പിൽ 5000/- രൂപ നൽകി ഒരു ജാവ സ്പെഷ്യൽ പതിപ്പ് ബുക്ക് ചെയ്യാവുന്നതാണ്. എന്നാൽ ബുക്ക് ചെയ്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 90 പേർക്കായിരിക്കും സ്പെഷ്യൽ പതിപ്പ് ലഭിക്കുന്നത്.
ജാവയുടെ മറ്റു രണ്ട് മോഡലുകൾക് സമാനമായ 293 സിസി, സിംഗിൾ സിലിണ്ടർ, ഫോർ-സ്ട്രോക്ക്, ലിക്വിഡ്-കൂൾഡ് എൻജിൻ തന്നെയാണ് പുതിയ സ്പെഷ്യൽ പതിപ്പിനും കരുത്തേകുന്നത്, ഈ എൻജിൻ പരമാവതി 27 ബിഎച്ച്പി കരുത്തും 28 എൻഎം ടോർക്കും ഉത്പാതിപ്പിക്കും, 6-സ്പീഡാണ് ഗിയർബോക്സ്. കൂടാതെ ഡ്യൂവൽ ചാനൽ എബിഎസ്സും നൽകിയിട്ടുണ്ട്.
2019 നവംബറിൽ ഇന്ത്യയിൽ ഒരു വർഷത്തെ പ്രവർത്തനം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി, ക്ലാസിക് ലെജന്റ്സ് പുതിയ പുതിയ മോഡലുകളെ ഉൾപ്പെടുത്തി തങ്ങളുടെ ഉൽപ്പന്ന ശ്രേണി വിപുലീകരിക്കുമെന്നാണ് പ്രധീക്ഷിക്കപ്പെടുന്നത് എന്നാൽ പുറത്തിറങ്ങുന്ന മോഡലിനെ കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല.