ബിഎസ് 6 ഹോണ്ട ഗ്രാസിയയുടെ ടീസർ പുറത്തിറക്കി, ഉടൻ വിപണിയിലേക്ക്.

18th Thu June 2020
270
Saifuddin Ahamed

സ്റ്റൈലിലും ഫീച്ചറുകളിലും ഏറെ മാറ്റങ്ങളോടെയാവും പുതുക്കിയ ഗ്രാസിയയുടെ വരവ്.

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട തങ്ങളുടെ പുതുക്കിയ സ്കൂട്ടറായ ഗ്രാസിയ 125 ബിഎസ് 6ന്റെ ടീസർ പുറത്ത് വിട്ടു, അപ്ഡേറ്റ് ചെയ്ത ഡിസൈനിന് പുറമേ എൻജിനിലും ഏറെ മാറ്റങ്ങളുമായിട്ടാവും പുതുക്കിയ ഗ്രാസിയയുടെ വരവ്. പുതിയ ഗ്രാഡിയയുടെ മുൻവശം ഏറെക്കുറെ മുൻമോഡലിലേതിന് സമാനമായിരിക്കും, എങ്കിലും കൗളിൽ പുതിയ എൽഈഡി ഡിആർഎൽ ടീസറിൽ വ്യക്തമാണ്.

വശങ്ങളിലും പിൻഭാഗത്തും ചെറിയമാറ്റങ്ങളുണ്ടായിരിക്കും, കൂടാതെ ആക്ടിവയിൽ നിന്ന് കടമെടുത്ത ഡാസ്ൽ യെല്ലോ നിറവും ടീസറിൽ വ്യക്തമാകുന്നുണ്ട്. അപ്ഡേറ്റ് ചെയ്‌ത ഇൻസ്ട്രുമെന്റ്കണ്സോളാണ് ടീസർ സൂചിപ്പിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട മാറ്റം. ഇവകൂടാതെ എക്സ്റ്റർണൽ ഫ്യൂൽ ഫില്ലർ, ഏസിജി സൈലന്റ് സ്റ്റാർട്ടർ തുടങ്ങിയ ഹോണ്ടയുടെ സമീപകാലത്തിറങ്ങിയ സ്കൂട്ടറുകളിലെ മിക്ക ഫീച്ചറുകളും പുതുക്കിയ ഗ്രാസിയയിലും ലഭ്യമായിരിക്കും.

ആക്ടിവ 125 ബിഎസ് 6 മോഡലിലെ 125 സിസി, പി‌ജി‌എം-എഫ്‌ഐ, ബിഎസ് 6 എഞ്ചിൻ തന്നെയാവും പുതുക്കിയ ഗ്രാസിയ ബിഎസ് 6നും കരുത്തേകുക. ഈ എൻജിൻ 8500 ആർപിഎമ്മിൽ 8.29 പിഎസ് കരുത്തും 5000  ആർപിഎമ്മിൽ 10.3 എൻഎം ടോർക്കും ഉത്പാതിപ്പിക്കും, കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല.

പുതുക്കിയ ഗ്രാസിയ ബിഎസ് 6ന് വേണ്ടിയുള്ള ബുക്കിങ് കമ്പനി വരും ദിവസങ്ങളിൽ തന്നെ ആരംഭിച്ചേക്കും, അടുത്ത മാസത്തോടെ വിപണിയിലെത്തിക്കുമെന്നാണ് പ്രധീക്ഷിക്കപ്പെടുന്നത്. ആക്ടിവ 125 ബിഎസ് 6 മോഡലിനെ അടിസ്ഥാനപ്പെടുത്തിയാകും പുതുക്കിയ ഗ്രാസിയ ബിഎസ് 6ന്റെ വരവ്. ബിഎസ് 4 മോഡലിനെ അപേക്ഷിച്ച് വിലയിലും വർദ്ധനവുണ്ടായിരിക്കും.

ടിവിഎസ് എന്റോർക്ക് 125, അപ്രിലിയ SR125, സുസുക്കി ആക്സസ് 125 തുടങ്ങിയ 125സിസി സെഗ്‌മെന്റിലുള്ള സ്കൂട്ടറുകളാവും പുതുക്കിയ ഗ്രാസിയ ബിഎസ് 6ന്റെ പ്രധാന എതിരാളികൾ.

ഹോണ്ട ഗ്രാസിയ ബിഎസ് 6
* അപ്ഡേറ്റ് ചെയ്‌ത ഡിസൈനും ഫീച്ചറുകളും ഉൾപ്പെടുത്തും.
* ആക്ടിവ 125 ബിഎസ് 6നെ അടിസ്ഥാനപ്പെടുത്തിയാകും പുതുക്കിയ ഗ്രാസിയ ബിഎസ് 6ന്റെ വരവ്.
* പുതുക്കിയ ഗ്രാസിയക്ക് വേണ്ടിയുള്ള ബുക്കിങ് കമ്പനി വരും ദിവസങ്ങളിൽ തന്നെ ആരംഭിച്ചേക്കും


RELATED STORIES