വരവിന് മുന്നോടിയായി ഹെക്ടർ പ്ലസ്സിനെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തി എംജി

30th Tue June 2020
566
Saifuddin Ahamed

ഈ വർഷം ഫെബ്രവരിയിൽ നടന്ന ഓട്ടോ എക്സ്പോയിലാണ് ഹെക്ടർ പ്ലസ്സിനെ പ്രദർശ്ശിപ്പിച്ചത്.

വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി എംജി തങ്ങളുടെ പുതിയ മോഡലായ ഹെക്ടർ പ്ലസ്സിനെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തി. ഹെക്ടർ, ZS EV മോഡലുകൾക്ക് ശേഷം എം‌ജി മോട്ടോർ ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ മോഡലാണ് ഹെക്ടർ പ്ലസ്. പുതിയ മോഡലിന്റെ ഉത്പാദനം കമ്പനി നേരത്തെ ആരംഭിച്ചിരുന്നു, ജൂലൈ മാസത്തിൽ വിപണിയിലെത്തുമെന്നാണ് പ്രധീക്ഷിക്കപ്പെടുന്നത്.

ഹെക്ടറിനെ അടിസ്ഥാനപ്പെടുത്തയാണ് ഹെക്ടർ പ്ലസും ഒരുങ്ങുന്നത്. ഡിസൈനിലും ഏറെ മാറ്റങ്ങൾ പ്രകടമാണ്, മൂന്നാം നിര സീറ്റുൾപാടെ 6-സീറ്റർ ലേയൗട്ടാണ് ഹെക്ടർ പ്ലസ്സിലെ പ്രധാന മാറ്റം. പാനറാമിക്ക് സൺറൂഫ്, കണക്ടഡായിട്ടുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം എന്നിവയുൾപ്പെടെ ഹെക്ടറിൽ കണ്ടുവന്ന മിക്ക ഫീച്ചറുകളും അതേപടി നിലനിർത്തും.

എംജി ഹെക്ടറിൽ നിന്ന് കടമെടുത്ത പെട്രോൾ, ഡീസൽ എൻജിനുകൾ തന്നെയാവും പുതിയ ഹെക്ടർ പ്ലസ്സിനും കരുത്തേകുക. 2.0 ലിറ്റർ ടർബോ ഡീസൽ എൻജിൻ 170 എച്ച്പി കരുത്തും 350 എൻഎം ടോർക്കും ഉത്പാതിപ്പിക്കും, 6 സ്പീഡാണ് ഗിയർബോക്സ്. കൂടാതെ 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 143 എച്ച്പി കരുത്തും 250 എൻഎം ടോർക്കും ഉത്പാതിപ്പിക്കും ഇത് 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ ലഭ്യമാവും. ഇവകൂടാതെ 1.5-ലിറ്റർ പെട്രോൾ, 48 വോൾട് മൈൽഡ് ഹൈബ്രിഡ് എൻജിനും 6 സ്പീഡ് ഗിയർബോക്‌സിനൊപ്പം ലഭ്യമാവും.

ഹെക്ടർ പ്ലസ് കൂടാതെ ടാറ്റ മോട്ടോർസും ഹാരിയാറിന്റെ 7-സീറ്റർ പതിപ്പായ ഗ്രാവിറ്റാസിനെ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ്. ഈ വർഷം ഫെബ്രവരിയിൽ നടന്ന ഓട്ടോ എക്സ്പോയിലാണ് ഇരുമോഡലുകളും പ്രദർശനത്തിനെത്തിയത്. ഇവകൂടാതെ അടുത്തിടെ പുറത്തിറങ്ങിയ രണ്ടാം തലമുറ ഹ്യൂണ്ടായ് ക്രെറ്റയുടെ 7-സീറ്റർ പതിപ്പിന്റെ പരീക്ഷണ ഓട്ടം ഹ്യൂണ്ടായ് നേരത്തേ ആരംഭിച്ചിരുന്നു. മൂന്ന് മോഡലുകളും എത്തുന്നതോടുകൂടി ഈ ശ്രേണിയിൽ ശക്തമായ മത്സരത്തിനാകും സാക്ഷ്യംവഹിക്കുക.

എംജി ഹെക്ടർ പ്ലസ് 

* ഹെക്ടർ പ്ലസിന്റെ ഉത്പാദനം കമ്പനി നേരത്തെ ആരംഭിച്ചിരുന്നു.
* ജൂലൈ മാസത്തിൽ വിപണിയിലെത്തുമെന്നാണ് പ്രധീക്ഷിക്കപ്പെടുന്നത്.
* പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ പുതിയ മോഡൽ ലഭ്യമാവും.


RELATED STORIES