അപ്‌ഡേറ്റുചെയ്‌ത സ്റ്റൈലിംഗും സവിശേഷതകളുമായി പുതിയ റെഡി-ഗോയെ അവതരിപ്പിച്ച് ഡാറ്റ്‌സന്‍.
ഡാറ്റ്സൺ റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ വിപണിയിലെത്തി. 2.83 ലക്ഷം രൂപ മുതൽ 4.77 ലക്ഷം രൂപ വരെയാണ് റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്സ്-സൗറൂം വില. വിവിഡ് ബ്ലൂ, സാൻഡ്‌സ്റ്റോൺ ബ്രൗൺ, ബ്ലേഡ് സിൽവർ, ഒപാൽ വൈറ്റ്, ഫയർ റെഡ്, ബ്രോൺസ് ഗ്രേ എന്നീ ആറ് നിറങ്ങളിൽ റെവി-ഗോ ഫെയ്‌സ്‌ലിഫ്റ്റ് ലഭ്യമാണ്.
സിൽവർ ഇൻസേർട്ടുകളോടുകൂടിയ വലിയ ഗ്രിൽ സ്ലീക് എൽഇഡി ഡിആർഎലുകൾ എന്നിവയ്‌ക്കൊപ്പം പുതിയ ബമ്പറും എൽഇഡി ഫോഗ്ലാമ്പുകളുമാണ് മറ്റു പ്രധാന മാറ്റങ്ങൾ. ഹെഡ്‌ലാമ്പ് ഡിസൈൻ പഴയത് പോലെ നിലനിർത്തിയിട്ടുണ്ട്. പുറകിലെ പുതുക്കിയ ബമ്പറിനൊപ്പം ടൈൽ ലാമ്പിലും മാറ്റം പ്രകടമാണ്, ഇവകൂടാതെ 14 ഇഞ്ച് വീലുകളിൽ പുതുക്കിയ വീൽ കവരും നൽകിയിട്ടുണ്ട്.
ഇന്റീരിയർ മാറ്റങ്ങളുടെ കാര്യത്തിൽ പുതിയ റെഡി-ഗോയ്ക്ക് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റിയോടുകൂടിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും റിവേഴ്‌സ് മാർഗ്ഗനിർദ്ദേശങ്ങളുള്ള റിയർ പാർക്കിംഗ് ക്യാമറയും ഉൾപെടുത്തിയിട്ടുണ്ട്.
റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റ് 0.8 ലിറ്റർ, 1.0 ലിറ്റർ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 0.8 ത്രീ സിലിണ്ടർ എഞ്ചിൻ 54 ബിഎച്ച്പിയും 71 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ 1.0 ലിറ്റർ യൂണിറ്റ് 67 ബിഎച്ച്പിയും 91 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് എഞ്ചിനുകളും ഒരു സ്റ്റാൻഡേർഡ് അഞ്ച്-സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം 1.0 ലിറ്റർ യൂണിറ്റിന് ഓപ്ഷണൽ എഎംടിയും ലഭ്യമാണ്.
ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ (ഉയർന്ന വേരിയന്റുകളിൽ), എബിഎസ്, ഇബിഡി, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ ഉൾപ്പെടെ മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകളോടെയാണ് പുതുക്കിയ റെഡി-ഗോയുടെ വരവ്. റെനോ ക്വിഡ്, മാരുതി സുസുക്കി ആൾട്ടോ, മാരുതി സുസുക്കി എസ്-പ്രസ്സോ എന്നിവരാകും പുതുക്കിയ റെഡി-ഗോയുടെ പ്രധാന എതിരാളികൾ.
ഡാറ്റ്സൺ റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റ് വിലകൾ.
* D - Rs. 2.83 lakh
* A - Rs. 3.58 lakh
* T - Rs. 3.80 lakh
* T(O) 0.8L - Rs. 4.16 lakh
* T(O) 1.0L - Rs. 4.44 lakh
* T(O) - Rs. 4.77 lakh
(എല്ലാ വിലകളും എക്സ്ഷോറൂം അടിസ്ഥാനത്തിൾ).