ഹീറോ HF ഡ്യൂലെക്സ് കിക്ക്സ്റ്റാർട്ട് മോഡൽ വിപണിയിൽ, വില 46,800/-.

03rd Wed June 2020
337
Saifuddin Ahamed

സെൽഫ് സ്റ്റാർട്ട് മോഡലിനെ അപേക്ഷിച്ച് 10,000/- രൂപയോളം വിലക്കുറവാണ് കിക്ക്സ്റ്റാർട് മോഡലിന്.

ബിഎസ്6 HF ഡ്യൂലെക്സിന് കിക്ക്സ്റ്റാർട് മോഡലിനെ അവതരിപ്പിച്ച് ഹീറോ, 46,800/- രൂപയാണ് പുതിയ  HF ഡ്യൂലെക്സ് കിക്ക്സ്റ്റാർട് മോഡലിന്റെ വില (എക്സ്-ഷോറൂം). സെൽഫ് സ്റ്റാർട്ട് മോഡലിനെ അപേക്ഷിച്ച്  കിക്ക്സ്റ്റാർട് പതിപ്പിന് 10,000/- രൂപയോളം വില കുറഞ്ഞിട്ടുണ്ട്. അല്ലോയ്‌ വീലുകളിലും സ്പോക്ക് വീലുകളിലും പുതിയ ബിഎസ്6 HF ഡ്യൂലെക്സ് കിക്ക്സ്റ്റാർട് മോഡൽ ലഭ്യമാണ്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹീറോ  ഹീറോ HF ഡ്യൂലെക്സ് ബിഎസ്6 മോഡലിനെ കമ്പനി വിപണിയിലെത്തിച്ചത്. ബ്ലാക്ക് /  റെഡ്, ബ്ലാക്ക് / പർപ്പിൾ, ബ്ലാക്ക് / ഗ്രേ എന്നീ നിറങ്ങൾക് പുറമേ പുതുതായി അവതരിപ്പിച്ച ടെക്‌നോ ബ്ലൂ, ഹെവി ഗ്രേ / ഗ്രീൻ എന്നീ നിറങ്ങളിലും പുതിയ HF ഡ്യൂലെക്സ് ലഭ്യമാണ്. 

ബിഎസ്4 മോഡലിനെ അപേക്ഷിച്ച് 9% അധികം ഇന്ധനക്ഷമതയും ആക്സലറേഷനുമാണ് ബിഎസ്6 HF ഡ്യൂലെക്സ് മോഡലിന് ഹീറോ വാഗ്ധാനം ചെയ്യുന്നത്. ഹീറോയുടെ മിക്കമോഡലുകളിലും കണ്ട് വരുന്ന 97.2സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് ഫ്യുൽ ഇന്ജെജക്ഷനോട് കൂടിയ എൻജിൻ 8000 ആർപിഎമ്മിൽ 8 പിഎസ് കരുത്തും 6000 ആർപിഎമ്മിൽ 8.05 എൻഎം ടോർക്കും ഉത്പാതിപ്പിക്കും, 4-സ്പീഡാണ് ഗിയർബോക്സ്.

മുന്നിലും പിന്നിലും 130എംഎം ഡ്രംബ്രേക്കുകളാണ് നൽകിയിരിക്കുന്നത്. 9.6 ലിറ്ററാണ് ഫ്യുൽ ടാങ്കിന്റെ കപ്പാസിറ്റി.  കിക്ക്സ്റ്റാർട്ട് മോഡലിന്റെ ഭാരം 109 കിലോഗ്രാമും, സെൽഫ് സ്റ്റാർട്ട് മോഡലിന്റെ ഭാരം 112 കിലോഗ്രാമുമാണ്. 

ബിഎസ്6 HF ഡ്യൂലെക്സ് വിലകൾ.
* കിക്ക്-സ്റ്റാർട്ട് സ്‌പോക്ക് വീൽ - 46,800/- രൂപ
* കിക്ക്-സ്റ്റാർട്ട് അലോയ് വീൽ - 47,800/- രൂപ
* സെൽഫ് സ്റ്റാർട്ട് 56,675/- രൂപ
* സെൽഫ് സ്റ്റാർട്ട് i3s - 58,000/- രൂപ 
(എല്ലാ വിളകളും എക്സ്-ഷോറൂം അടിസ്ഥാനത്തിൽ)


RELATED STORIES