ബജാജ് പൾസർ NS160 ബിഎസ്6 വിപണിയിൽ, വില 1.04 ലക്ഷം രൂപ.

02nd Thu April 2020
607
Saifuddin Ahamed

ബി‌എസ് 4 മോഡലിനെ അപേക്ഷിച്ച് ബി‌എസ് 6 മോഡിൽ 9000/- രൂപയോളമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്.

ബജാജ് പൾസർ NS160 ബി‌എസ് 6 ഇന്ത്യയിൽ പുറത്തിറക്കി. 1.04 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ബി‌എസ് 4 മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പൾസർ NS160 ബി‌എസ് 6 ന് 9000/- രൂപയോളമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ബി‌എസ് 4 പൾസർ NS160 ഇപ്പോഴും ലിസ്റ്റുചെയ്തിട്ടുണ്ട്. 94195/- രൂപയാണ്  പൾസർ NS160 ബിഎസ്എ4 മോഡലിന്റെ എക്സ്-ഷോറൂം വില.

പുതിയ ബി‌എസ് 6 കംപ്ലയിന്റ് എഞ്ചിന് പുറമെ ബജാജ് പൾസർ NS160 മറ്റു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇരട്ട-സ്ട്രിപ്പ് എൽഇഡി-ടൈൽ‌ലൈറ്റ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അണ്ടർ‌ബെല്ലി എക്‌സ്‌ഹോസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ അതേപടി നിലനിർത്തിയിട്ടുണ്ട്. മുൻവശത്ത് സമാന ടെലിസ്‌കോപ്പിക് സസ്‌പെൻഷനും പിൻഭാഗത്ത് പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോ ഷോക്കും ബൈക്കിന് ലഭിക്കുന്നു. പൾസർ NS160 ബി‌എസ് 6 മുൻ‌വശത്ത് 260 എംഎം ഡിസ്കും പിന്നിൽ 230 എംഎം ഡിസ്കുമാണ് നൽകിയിരിക്കുന്നത് കൂടാതെ സിംഗിൾ-ചാനൽ എ‌ബി‌എസും സ്റ്റാൻ‌ഡേർഡായി നൽകിയിട്ടുണ്ട്.

ബിഎസ് 4 മോഡലിൽ ഉപയോഗിച്ചിട്ടുള്ള 160.3 സിസി, സിംഗിൾ സിലിണ്ടർ, 4 സ്ട്രോക്ക്, എസ്‌എഒഎച്ച്‌സി 4 വാൽവ്, ഓയിൽ കൂൾഡ്, ട്വിൻ സ്പാർക്ക് എഞ്ചിൻ എൻജിൻ തന്നെയാണ് ബിഎസ് 6 മോഡലിനും കരുത്തേകുന്നത് എന്നാൽ പുതിയ മാനദണ്ഡങ്ങൾ പാലിക്കാൻ വേണ്ടി ഫ്യുവൽ-ഇഞ്ചക്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് 9000 ആർപിഎമ്മിൽ 17 എച്ച്പി കരുത്തും 14.6 എൻഎം ടോർക്കും ഉത്പാതിപ്പിക്കും 5-സ്പീഡ് ആണ് ഗിയർബോക്സ്. 
എന്നാൽ ബിഎസ് 4 മോഡലിൽ ഇത് 15.3 ബിഎച്ച്പിയും 14.6 എൻഎം ടോർക്കുമാണ് ഉത്പാതിപ്പിച്ചിരുന്നത്.

ഈ വിഭാഗത്തിലെ ഏറ്റവും കരുത്തരായ മോട്ടോർസൈക്കിളുകളിലൊന്നാണ് ബജാജ് പൾസർ NS160 ബി‌എസ് 6, ടിവിഎസ് അപ്പാച്ചെ RTR160 വി, സുസുക്കി ജിക്സെർ, യമഹ എഫ്സെഡ് വി 3 എന്നീ മോഡലുകളാവും പൾസർ NS160 മോഡലിന്റെ പ്രധാന എതിരാളികൾ.


RELATED STORIES