ഓഫ്-റോഡ് മോഡലായ ഹിമാലയന്റെ തന്നെ ഒരു സ്‌ക്രാംലെർ പതിപ്പാണ് സ്‌ക്രാം 411.
റോയൽ എൻഫീൽഡ് തങ്ങളുടെ പുതിയ മോഡലായ സ്‌ക്രാം 411 മാർച്ച് 15ന് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ റോയൽ എൻഫീൽഡ് ഹിമാലയന്റെ തന്നെ ഒരു സ്‌ക്രാംലെർ പതിപ്പാണ് സ്‌ക്രാം 411.
സ്‌ക്രാം 411 വരുമ്പോൾ ഹിമാലയന്റെ വിൻഡ്‌സ്‌ക്രീൻ നഷ്‌ടപ്പെടുകയും ഇന്ധന ടാങ്കിന് ചുറ്റുമുള്ള ട്യൂബുലാർ മെറ്റൽ ഘടനകൾക്ക് പകരം ഒരു ചെറിയ ഇന്ധന ടാങ്ക് ആവരണം ലഭിക്കുകയും ചെയ്യുന്നു. ഹിമാലയനിൽ നിന്ന് മറ്റൊരു വ്യത്യസ്‌തമായി ഇതിന് ഒരു മെറ്റൽ ഹെഡ്‌ലാമ്പ് കൗളും ലഭിക്കുന്നു.
സീറ്റിലും സൈഡ് പാനലിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ ഹിമാലയനിലെ 21 ഇഞ്ച് വീലിന് പകരം 19 ഇഞ്ച് ഫ്രണ്ട് വീലും നീളം കുറഞ്ഞ സസ്പെൻഷനുമാണ് ഏറ്റവും നിർണായകമായ മാറ്റങ്ങൾ.
ഹിമാലയനിൽ കണ്ട് വന്ന 411cc, ടു-വാൽവ്, SOHC എയർ-കൂൾഡ് എൻജിൻ തന്നെയാവും പുതിയ സ്‌ക്രാം 411ലും ഇടംപിടിക്കുക. ഈ എൻജിൻ പരമാവധി 24hp കരുത്തും 32Nm ഉത്പാതിപ്പിക്കും, ഇതിന് ചില ചെറിയ ട്യൂണിംഗ് വ്യത്യാസങ്ങൾ ലഭിക്കിച്ചേക്കാം.
പുതിയ മോഡലിൽ കമ്പനി ബോൾഡായിട്ടുള്ള നിറങ്ങൾ നൽകുമെന്നാണ് പ്രധീക്ഷിക്കപ്പെടുന്നത്. പുതുതായി ലോഞ്ച് ചെയ്ത യെസ്ഡി സ്‌ക്രാംബ്ലറിനെതിരെയാകും സ്‌ക്രാം 411 മോഡലിന്റെ മത്സരം.