ബിഎസ്6 യമഹ FZ25, FZS25 മോഡലുകളുടെ ടീസർ ചിത്രം പുറത്തിറക്കി.

10th Fri April 2020
346
Saifuddin Ahamed

ഡിസൈനിൽ ഒരുപിടി മാറ്റങ്ങളോടെയാണ് FZ25, FZS25 മോഡലുകളുടെ വരവ്.

ബിഎസ്6 യമഹ FZ25, FZS25 മോഡലുകളുടെ ടീസർ ചിത്രം കമ്പനി പുറത്തിറക്കി. പുതുക്കിയ മോഡലുകളെ  വരുന്ന ആഴ്ചകളിൽ തന്നെ പുറത്തിറക്കിയേക്കും. ബിഎസ്6 മാനദണ്ഡങ്ങൾ പാലിച്ചുള്ള എഞ്ചിന് പുറമേ ഡിസൈനിലും കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ യമഹ FZ25, FZS25 മോഡലുകളുടെ വരവ്.

മൾട്ടി-ഫങ്ഷൻ നെഗറ്റിവ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡേടൈം എൽഈഡി റണ്ണിങ് ലാംപ്, ബൈ-ഫങ്ഷനൽ എൽഈഡി ഹെഡ്‍ലൈറ്റ്, അണ്ടർ കൗൾ ഗാർഡ്, സൈഡ് സ്റ്റാൻഡ് കട്ട്-ഓഫ്, തുടങ്ങിയ ഫീച്ചറുകളുമായിട്ടാവും  FZ25, FZS25 ബിഎസ്6 മോഡലുകളുടെ വരവ്. ഇവ കൂടാതെ FZS25 മോഡലിൽ, നക്ൾ ഗാർഡ്, ഉയർന്ന വിൻഷീൽഡ്‌ എന്നീ ഫീച്ചറുകളും ലഭ്യമാവും.

FZ25 ബിഎസ്6 മെറ്റാലിക് റെഡ്, റേസിംഗ് ബ്ലൂ എന്നീ നിറങ്ങളിലാവും ലഭ്യമാവുക. FZS25 ബിഎസ്6 മോഡൽ സിയാൻ, ഡാർക്ക് ബ്ലൂ നിറങ്ങൾക്കൊപ്പം ഗോൾഡ്, മെറ്റാലിക് വൈറ്റ് നിറങ്ങളിലുള്ള അലോയ് വീലുകളും ലഭ്യമാവും. 

ബിഎസ്6 ആയി ഉയർത്തിയതിന് പുറമേ ഇരു മോഡലുകളുടെയും എൻജിനിൽ മാറ്റങ്ങളൊന്നും തന്നെ കമ്പനി വരുത്തിയേക്കില്ല. നിലവിലെ 249സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ്, ഫ്യൂൽ-ഇൻജെക്ടഡ് എൻജിൻ 8000 ആർപിഎമ്മിൽ 20.8 പിഎസ് കരുത്തും 6000 ആർപിഎമ്മിൽ 20.1 എൻഎം ടോർക്കും ഉത്പാതിപ്പിക്കും, 5-സ്പീഡാണ് ഗിയർബോക്സ്.

അടുത്തിടെ പുറത്തിറങ്ങിയ ബജാജ് ഡോമിനർ 250, സുസുക്കി ജിക്സർ 250, കെറ്റിഎം ഡ്യൂക്ക് 250, ഹസ്‌ക്വർണയുടെ 250 മോഡലുകൾ എന്നിവരാവും ബിഎസ്6 FZ25, FZS25 മോഡലുകളുടെ പ്രധാന എതിരാളികൾ.


RELATED STORIES