കെടിഎം ഡ്യൂക്ക് 125 വില വീണ്ടും വർദ്ധിപ്പിച്ചു.

08th Sat June 2019
379
Saifuddin Ahamed

കെടിഎമ്മിന്റെ എൻട്രി ലെവൽ 'ഡ്യൂക്ക് 125'വില വർദ്ധിപ്പിച്ചു, 5000/- രൂപയാണ് വർധിച്ചത്.

2018 നവംബറിലാണ് കെടിഎം 'ഡ്യൂക്ക് 125' നെ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്, 1.18 ലക്ഷം രൂപയാണയിരുന്നു പ്രാരംഭ വില. എന്നാൽ കുഞ്ഞൻ 'ഡ്യൂക്ക്'ന്റെ വില കമ്പനി ഇപ്പോൾ വർധിപ്പിച്ചിരിക്കുകയാണ്, 5000/- രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 

ഇത് മൂന്നാം തവണയാണ് കമ്പനി 'ഡ്യൂക്ക് 125' ന്റെ വില വർധിപ്പിക്കുന്നത്, ഇക്കഴിഞ്ഞ മാർച്ചിൽ 6800/- രൂപയോളം വില വർധിപ്പിച്ചിരുന്നു. പിന്നീട് ഏപ്രിലിൽ കെടിഎമ്മിന്റെ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കുന്നതിന്റെ ഭാഗമായി  250/- രൂപയോളം വീണ്ടും ഉയർത്തി, ഇപ്പോൾ 1.30 ലക്ഷം രൂപയാണ് 'ഡ്യൂക്ക് 125'ന്റെ നിലവിലെ വില (ഡൽഹി എക്സ്-ഷോറൂം വില). ഇതോടെ കുഞ്ഞൻ 'ഡ്യൂക്ക്'ന്റെ വില പ്രധാന എതിരാളി യമഹ 'എംടി-15' യോട് അടുത്തിരിക്കുകയാണ്, 1.36 ലക്ഷം രൂപയാണ് 'എംടി-15'ന്റെ വില (എക്സ്-ഷോറൂം ഡൽഹി).

'ഡ്യൂക്ക് 200' ന്റെ തനി പകർപ്പാണ് 'ഡ്യൂക്ക് 125' ഭാരം കുറഞ്ഞ ട്രെലിസ് ഫ്രെയിം ഉൾപ്പടെ എല്ലാ ഹാർഡ്‌വേറുകളും 'ഡ്യൂക്ക് 200' കടമെടുത്തതാണ്, മുന്നിൽ അപ്-സൈഡ് ഡൗൺ ഫോക്ക്കുകളും പിന്നിൽ മോണോഷോക്കും അതേപടി നിലനിർത്തിയിട്ടുണ്ട്. 124.7 സി സി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് 'ഡ്യുക്ക് 125'ന് കരുത്തേകുന്നത്, എൻജിൻ  14.3 ബിഎച്ച്പി കരുത്തും, 12 എൻഎം ടോർക്കും ഉത്പാദിപ്പിക്കും , 6-സ്പീഡാണ് ഗിയർബോക്സ്.


RELATED STORIES