ഹിമാലയനുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ചടുലത വാഗ്ദാനം ചെയ്യുന്ന കൂടുതൽ നഗര കേന്ദ്രീകൃത മോട്ടോർസൈക്കിളാണ് സ്ക്രാം 411
റോയൽ എൻഫീൽഡ് സ്‌ക്രാം 411 പുറത്തിറക്കി, 2.03 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. മോട്ടോർസൈക്കിൾ ഉടൻ തന്നെ ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് ലഭ്യമാവും, കൂടാതെ യൂറോപ്പ്, ഏഷ്യാ പസഫിക് വിപണികളിൽ 2022 പകുതിയോടെ ബൈക്ക് ലഭിക്കും, അതിനുശേഷം വടക്കേ അമേരിക്കയിലും ലാറ്റിനമേരിക്കയിലും പുറത്തിറക്കുമെന്നും റോയൽ എൻഫീൽഡ് അറിയിച്ചിട്ടുണ്ട്.
ഹിമാലയനുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ചടുലത വാഗ്ദാനം ചെയ്യുന്ന കൂടുതൽ നഗര കേന്ദ്രീകൃത മോട്ടോർസൈക്കിളാണ് സ്ക്രാം 411. ഹാരിസ് പെർഫോമൻസ് ഷാസിയെ അടിസ്ഥാനമാക്കിയുള്ള LS-410 എഞ്ചിൻ പ്ലാറ്റ്‌ഫോമിലാണ് സ്‌ക്രാം 411 നെ ഒരുക്കിയിരിക്കുന്നത്. ഒരു സാഹസിക മോട്ടോർസൈക്കിളിന്റെ ഹൃദയമുള്ള സ്‌ക്രാംബ്ലറാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
411 സിസി, ഫ്യൂവൽ-ഇഞ്ചക്‌റ്റഡ്, 4-സ്ട്രോക്ക്, SOHC, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ 6500 ആർപിഎമ്മിൽ 24.3 ബിഎച്ച്പിയും 4000-4500 ആർപിഎമ്മിൽ 32 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ലോ-എൻഡ് ടോർക്ക് നൽകുന്നതിനാണ് ഇത് ട്യൂൺ ചെയ്തിരിക്കുന്നത്.
200 എംഎം ഗ്രൗണ്ട് ക്ലിയറൻസോടെ വരുന്ന മോഡലിന് 41 എംഎം ഫോർക്കുകളും 190 എംഎം ട്രാവലും ഉള്ള ടെലിസ്കോപ്പിക് ഫ്രണ്ട് സസ്പെൻഷനുണ്ട്. 180 എംഎം ട്രാവൽ ഉള്ള മോണോഷോക്ക് പിന്നിൽ ലഭിച്ചിരിക്കുന്നത്. ഡ്യുവൽ-ചാനൽ എബിഎസ് ഉള്ള ഫ്രണ്ട്, റിയർ ഡിസ്കുകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. മുന്നിൽ 19 ഇഞ്ച് വീലും പിന്നിൽ 17 ഇഞ്ച് വീലുമാണ് നൽകിയിരിക്കുന്നത്.
ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഓഡോ മീറ്റർ, ട്രിപ്പ് മീറ്റർ, സമയം, ഇന്ധന ഗേജ്, ഇന്ധനം കുറഞ്ഞാലുള്ള മുന്നറിയിപ്പ്, സർവീസ് റിമൈൻഡർ എന്നീ ഫീച്ചറുകളും നൽകിയിട്ടുണ്ട്. ട്രിപ്പർ നാവിഗേഷൻ പോഡ് എല്ലാ വേരിയന്റുകളിലും MiY ഓപ്ഷനായി ലഭ്യമാണ്.
ഗ്രാഫൈറ്റ് യെല്ലോ, ഗ്രാഫൈറ്റ് റെഡ്, ഗ്രാഫൈറ്റ് ബ്ലൂ, സ്കൈലൈൻ ബ്ലൂ, ബ്ലേസിംഗ് ബ്ലാക്ക്, വൈറ്റ് ഫ്ലേം, സിൽവർ സ്പിരിറ്റ് എന്നിങ്ങനെ ഏഴ് നിറങ്ങളിൽ റോയൽ എൻഫീൽഡ് സ്‌ക്രാം 411 ലഭ്യമാണ്.
ഗ്രാഫൈറ്റ് റെഡ്, യെല്ലോ, ബ്ലൂ: 2,03,085/- രൂപ
സ്കൈലൈൻ ബ്ലൂ, ബ്ലേസിംഗ് ബ്ലാക്ക് :Rs. 2,04,921/- രൂപ
സിൽവർ സ്പിരിറ്റ്, വൈറ്റ് ഫ്ലേം: 2,08,593/- രൂപ
(എല്ലാ വിലകളും എക്സ്-ഷോറൂം അടിസ്ഥാനത്തിലാണ്)