കൈഗർ എസ്യുവിയുടെ കോൺസെപ്റ് മോഡലിനെ പരിചയപ്പെടുത്തി റെനോ.

19th Thu November 2020
632
Saifuddin Ahamed

അടുത്ത വർഷം ആദ്യം കൈഗറിനെ റെനോ ഇന്ത്യയിൽ അവതരിപ്പിക്കും.

ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ തങ്ങളുടെ കുഞ്ഞൻ എസ്‌യുവി കൈഗറിന്റെ കോൺസെപ്റ് വെളിപ്പെടുത്തി. 2021 ആദ്യം പ്രൊഡക്ഷൻ പതിപ്പിനെ വിപണിയിലെത്തിക്കും. ഇന്ത്യയിലാവും കൈഗറിന്റെ ആദ്യ അരങ്ങേറ്റം, പിന്നീട് മറ്റു മാർക്കറ്റുകളിലും അവതരിപ്പിക്കും. ഫ്രാൻസിലെ കോർപറേറ്റ് ടീമും റെനോ ഇന്ത്യയും സംയുക്തമായിട്ടാണ് കൈഗറിന്റെ രൂപകൽപന ചെയ്തത്.

കോൺസെപ്റ്റിലെ 80% ഘടകങ്ങളും പ്രൊഡക്ഷൻ പതിപ്പിൽ ഉൾപെടുത്തുമെന്നാണ് റെനോ അവകാശപ്പെടുന്നത്. മുൻവശത്ത് വലിയ റെനോ ലോഗോ ഗ്രിൽ പകുതിയായി വിഭജിക്കുന്നത് കാണാം. എൽ‌ഇഡി ഡി‌ആർ‌എല്ലുകൾ‌ ലോഗോയിൽ‌ നിന്നും ഇരുവശത്തേക്കും പ്രവർത്തിക്കുന്നു, അതേസമയം പ്രധാന എൽ‌ഇഡി ഹെഡ്‍ലാംപുകൾ ചുവടെ ബമ്പറിലാണ് ഇടംപിടിച്ചിരിക്കുന്നത്.

വശങ്ങളിലേക്ക് നോക്കുമ്പോൾ കൈഗർ കൺസെപ്റ്റിന് സെമി ഫ്ലോട്ടിംഗ് റൂഫ്, റൂഫ് റെയിലുകൾ, അടിയിൽ പ്ലാസ്റ്റിക് ക്ലാഡിംഗ്, വലുതെന്നു തോന്നിപ്പിക്കുന്ന വീൽ ആർച്ചുകൾ, രസകരമായ 19 ഇഞ്ച് വീലുകൾ, ടാപ്പർ ചെയ്ത  മിററുകൾ എന്നിവയാണ് പ്രധാന ഘടകങ്ങൾ.

പിൻവശത്ത് സി ആകൃതിയിലുള്ള സ്പ്ലിറ്റ് എൽഇഡി ടൈൽ‌ലൈറ്റുകൾ, ഷോർട്ട് ടെയിൽ ഗേറ്റ്, സെൻ‌ട്രൽ എക്‌സ്‌ഹോസ്റ്റോടുകൂടിയ വലിയ ബമ്പർ, റൂഫ് സ്‌പോയ്‌ലർ എന്നിവയുണ്ട്. 210 എംഎം ഗ്രൗണ്ട് ക്ലിയയറൻസാണ് റെനോ അവകാശപ്പെടുന്നത്.


അടുത്തിടെ അവതരിപ്പിച്ച നിസ്സാൻ മാഗ്‌നൈറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് കൈഗറിന്റെ നിർമാണം. ട്രൈബറിൽ ഉൾപ്പടെ കണ്ട് വന്നിട്ടുള്ള 1-ലിറ്റർ പെട്രോൾ എൻജിന് പുറമേ മാഗ്‌നൈറ്റിൽ അരങ്ങേറ്റം കുറിച്ച 1-ലിറ്റർ ടർബോ പെട്രോൾ എൻജിനും ലഭിക്കും. ടർബോ പതിപ്പിൽ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സിന് പുറമേ ഒരു സിവിറ്റി ഗിയർബോക്‌സും ലഭിക്കും. 1-ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് എൻജിൻ 72 പിഎസ് കരുത്തും 92 എൻഎം ടോർക്കും ഉത്പാതിപ്പിക്കും. 1-ലിറ്റർ ടർബോ പെട്രോൾ എൻജിൻ 100 പിഎസ് കരുത്തും 160 എൻഎം ടോർക്കും ഉത്പാതിപ്പിക്കും.

മാരുതിയുടെ വിറ്റാര ബ്രെസ, ടാറ്റ നെക്സോൺ, കിയ സോനെറ്റ് തുടങ്ങിയ മോഡലുകളാവും റെനോ കൈഗറിന്റെ പ്രധാന എതിരാളികൾ.


RELATED STORIES