2021 കിയ കാർണിവലിന്റെ ടീസർ ചിത്രം പുറത്ത് വിട്ടു, ഇന്ത്യൻ അരങ്ങേറ്റം 2022 ൽ

19th Fri June 2020
690
Saifuddin Ahamed

കിയ സെൽറ്റോസിനെ ഓർമിപ്പിക്കുന്ന പുതിയ ഡിസൈൻ ശൈലിയിലാണ് പുതിയ കാർണിവലിൽ സ്വീകരിച്ചിരിക്കുന്നത്

2021 കിയ കാർണിവലിന്റെ ടീസർ ചിത്രം കമ്പനി ഔദ്യോഗികമായി പുറത്തിറക്കി, നിലവിലെ കാർണിവലിനെ അപേക്ഷിച്ച് ഏറെ മാറ്റങ്ങളോടെയാവും പുതുതലമുറ കിയാ കാർണിവലിന്റെ വരവ്. മുൻവശത്ത് സെൽറ്റോസിനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ഇന്റഗ്രേറ്റഡായിട്ടുള്ള ഹെഡ്‍ലാംപും കിയയുടെ സിഗ്നേച്ചർ ടൈഗർനോസ് ഗ്രില്ലും ചിത്രത്തിൽ വ്യക്തമായി കാണാം.

എസ്യൂവികളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള വശങ്ങളിൽ കറുപ്പണിഞ്ഞ എ, ബി, സി, ഡി പില്ലറുകളും റൂഫ്റൈലും ഒപ്പം വലിയ വീലുകളും ചിത്രത്തിൽ കാണാം. നിലവിലെ മോഡലിനെ അപേക്ഷിച്ച് വലിപ്പത്തിലും ഫീച്ചറുകളിലും കൂടാതെ ആഡംബരത്തിലും ഏറെ മുന്നിലായിരിക്കും പുതുതലമുറ മോഡൽ. 

നിലവിൽ 11 പേരെ വരെ ഉൾകൊള്ളുന്ന മോഡലിന്റെ ഉയർന്ന ട്രിമ്മുകളിൽ റീക്ലെയിൻ ചെയ്യാവുന്ന പിൻസീറ്റിനൊപ്പം 4 സീറ്റർ ഓപ്ഷനും ലഭ്യമാണ്. വരും മാസങ്ങളിൽ പുതിയ കാർണിവലിനെ കമ്പനി പ്രദർശിപ്പിക്കും. 2021ൽ ഇന്റർനാഷണൽ മാർക്കറ്റുകളിലെത്തുന്ന മോഡലിനെ 2022 ആകുമ്പോൾ ഇന്ത്യയിലെത്തും. 

ഇന്റർനാഷണൽ മാർക്കറ്റുകളിൽ നിലവിലെ 2.2 ലിറ്റർ ഡീസൽ, 2.5 ലിറ്റർ ടർബോ പെട്രോൾ, 1.6 ലിറ്റർ ഹൈബ്രിഡ് എന്നീ എൻജിൻ ഓപ്ഷനുകളിലാവും ലഭ്യമാവുക. ഈ വർഷം ഫെബ്രവരിയിലാണ് നിലവിലുള്ള മോഡലിനെ കിയ ഇന്ത്യയിലെത്തിച്ചത്. 28.95 ലക്ഷം (എക്സ്-ഷോറൂം) മുതൽ വില ആരംഭിക്കുന്ന മോഡലിന് ഇന്ത്യയിൽ ഏറെ സ്വീകാര്യത നേടിയിരുന്നു. നിലവിൽ ടൊയോട്ട ഇന്നോവക്ക് ഒരുപടി മുകളിൽ സ്ഥാനം പിടിച്ചരിക്കുന്ന മോഡലിന്റെ വില പുതുതലമുറ മോഡൽ എത്തുന്നതോടു കൂടി ഇനിയും ഉയരും.

2021 കിയ കാർണിവൽ 
* മുൻവശത്തെ ഡിസൈൻ സെൽറ്റോസിനെ ഓർമിപ്പിക്കും.
* നിലവിലെ മോഡലിനേക്കൾ പുതിയ ഒരുപിടി മാറ്റങ്ങളോടെയാവും പുതുതലമുറ മോഡലിന്റെ വരവ്.
* 2022 ൽ ഇന്ത്യയിലെത്തുമെന്ന് പ്രധീക്ഷിക്കപ്പെടുന്നു. 


RELATED STORIES