ടാറ്റ അൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആരംഭിച്ചു.
ടാറ്റാ മോട്ടോർസ് തങ്ങളുടെ പുത്തൻ മോഡലായ 'ആൾട്രോസ്'ന്റെ വെബ്‌സൈറ്റ് അവതരിപ്പിച്ചു. 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം പേരാണ് വെബ്‌സൈറ്റ് സന്ദർശിച്ചത്. ടാറ്റയുടെ ഇമ്പാക്ട് 2.0 ഡിസൈൻ ശൈലിയെ അനുസ്മരിപ്പിക്കുന്ന ടീസർ ചിത്രങ്ങളാണ് വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2018 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച 45X കോൺസെപ്റ് മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് 'ആൾട്രോസ്'ന്റെ രൂപകൽപന. ടാറ്റയുടെ ഇമ്പാക്ട് 2.0 ഡിസൈൻ ശൈലിയിൽ ഒരുങ്ങുന്ന രണ്ടാമത്തെ മോഡൽ കൂടിയാണ് അൾട്രോസ്. അടുത്തിടെ പുറത്തിറങ്ങിയ ഹാരിയർ എസ്‌യുവിയാണ് ഈ നിരയിലെ ആദ്യ വാഹനം. ഇക്കഴിഞ്ഞ 2019 ജനീവ മോട്ടോർഷോയിൽ 'അൾട്രോസ്'ന്റെ പ്രൊഡക്ഷൻ പതിപ്പിനെയും പ്രദർശിപ്പിച്ചിരുന്നു.
ടാറ്റായുടെ പുതിയ ആൽഫ (ആജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ്) പ്ലാറ്റ്ഫോമിലാണ് 'അൾട്രോസ്'ന്റെ നിർമാണം. ടാറ്റയുടെ നെക്സോൺ മോഡൽ തുടിക്കുന്ന 1.2-ലിറ്റർ ടർബോ പെട്രോൾ, 1.5-ലിറ്റർ ടർബോ ഡീസൽ എൻജിനുകൾ തന്നെയാണ് 'ആൾട്രോസ്'ലും ഇടംപിടിക്കുക, എങ്കിലും കരുത്തിന്റെ കാര്യത്തിൽ ചെറിയ കുറവ് പ്രധീക്ഷിക്കുന്നു.
വരും മാസങ്ങളിൽ തന്നെ ടാറ്റ അൾട്രോസ് വിപണിയിലെത്തും, മികച്ച സ്റ്റൈൽ, ക്യാബിൻ -സ്പേസ് എന്നിവക്കൊപ്പം പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ തന്നെ മികച്ച ഫീച്ചറുകളുമായിട്ടാവും 'അൾട്രോസ്'ന്റെ അരങ്ങേറ്റം. മാരുതി സുസൂക്കി ബലേനോ, ഹോണ്ട ജാസ്, ടൊയോട്ട ഗ്ലാൻസ, ഹ്യൂണ്ടായ് i20 എന്നിവരാവും ടാറ്റാ അൾട്രോസ്ന്റെ പ്രധാന എതിരാളികൾ.