തായ്‌ലന്റ് സ്പെക് ഹോണ്ട സിറ്റിയാണ് സുരക്ഷയിൽ 5-സ്റ്റാർ കരസ്ഥമാക്കിയിരിക്കുന്നത്.
ഹോണ്ട തങ്ങളുടെ പുതുതലമുറ സിറ്റിയെ മാർച്ചിൽ അവതരിപ്പിക്കുമെന്നായിരുന്നു റിപോർട്ടുകൾ, എന്നാൽ കോവിഡ്-19 പകരുന്ന സാഹചര്യം കണക്കിലെടുത്ത് അവതരണം മാറ്റിവെക്കുകയായിരുന്നു. എന്നാലിപ്പോൾ സുരക്ഷയിൽ 5-സ്റ്റാർ സുരക്ഷ ഉറപ്പാക്കിയിരിക്കുകയാണ് പുതുതലമുറ സിറ്റി. ആസിയാൻ എൻക്യാപ് (ന്യൂ കാർ അസ്സസ്മെന്റ് പ്രോഗ്രാം ഫോർ സൗത്ത് ഏഷ്യ) നടത്തിയ പരീക്ഷണത്തിലാണ് പുതുതലമുറ സിറ്റി സുരക്ഷയിൽ 5-സ്റ്റാർ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. തായ്‌ലന്റിൽ നിലവിൽ വില്പനയിലുള്ള മോഡലിനെയാണ് പരീക്ഷണത്തിന് വിധേയമാക്കിയിരിക്കുന്നത്.
മുതിർന്നവരുടെ സുരക്ഷയിൽ 44.83 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 22.85 പോയിന്റും കൂടാതെ സേഫ്റ്റി ടെക്ക് അസ്സിസ്റ്റിൽ 18.89 പോയിന്റുമാണ് നേടിയിരിക്കുന്നത്. 100 ൽ 86.54 പോയിന്റാണ് മൊത്തത്തിലുള്ള പോയിന്റ്. തായ്‌ലന്റ് സ്പെക് മോഡലിൽ 6-എയർബാഗുകൾ, എബിഎസ്, ഈബീഡി, വിഎസ്എ, ഹിൽ സ്റ്റാർട്ട് അസ്സിസ്റ്, എമെർജൻസി സ്റ്റോപ്പ് സിഗ്നൽ, മൾട്ടി വ്യൂ റിവേഴ്സ് ക്യാമറ എന്നീ സുരക്ഷാ സവിശേഷതകളാണ് ഹോണ്ട ഉൾപ്പെടുത്തിയിരിക്കുന്നത്.
ചെറിയ മാറ്റങ്ങൾ വരുത്തിയാവും പുതുതലമുറ സിറ്റിയെ ഇന്ത്യയിൽ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുക. എന്നാൽ സുരക്ഷയിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കിച്ചേക്കില്ല. 1.5-ലിറ്റർ, ബിഎസ് 6, പെട്രോൾ ഡീസൽ എഞ്ചിനുകളോട് കൂടിയാവും പുതുതലമുറ സിറ്റിയുടെ ഇന്ത്യയിലേക്കുള്ള വരവ്. നിലവിലെ ലോക്ക്ഡൗൺ അവസാനിച്ചാൽ വരും മാസങ്ങളിൽ പുതുതലമുറ സിറ്റിയെ കമ്പനി വിപണിയിലെത്തിക്കുമെന്നാണ് പ്രധീക്ഷിക്കപ്പെടുന്നത്.