ജനപ്രിയ മോഡലായ ക്രെറ്റയുടെ പുതിയ സ്‌പോർട്‌സ് പതിപ്പ് പുറത്തിറക്കി ഹ്യൂണ്ടായ്.

04th Sun August 2019
406
Saifuddin Ahamed

ഹ്യൂണ്ടായ് ക്രെറ്റ സ്‌പോർട്‌സ് പതിപ്പ് വിപണിയിൽ, വില 12.78 ലക്ഷം രൂപ മുതൽ.

ഹ്യൂണ്ടായ് ക്രെറ്റ സ്പോർട്സ് പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി. പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ പുതിയ സ്പോർട്സ് പതിപ്പ് ലഭ്യമാണ്. ക്രെറ്റ സ്‌പോർട്‌സ് പതിപ്പിന്റെ പെട്രോൾ വേരിയന്റിന് 12.78 ലക്ഷം രൂപയും ഡീസൽ വേരിയന്റിന് 14.13 ലക്ഷം രൂപയുമാണ് വില (എക്‌സ്‌ഷോറൂം ദില്ലി).

ക്രെറ്റ സ്പോർട്സ് പതിപ്പ് ഫാന്റം ബ്ലാക്ക്, പോളാർ വൈറ്റ്, ഫാന്റം ബ്ലാക്ക് റൂഫ് എന്നീ രണ്ട് നിറങ്ങളിൽ മാത്രമാണ് ലഭ്യമാകിയിട്ടുള്ളത്. ഒരുപിടി ഫീറുകളുമായിട്ടാണ് ക്രെറ്റയുടെ പുതിയ പതിപ്പിന്റെ വരവ്. സ്മാർട്ട് ഇലക്ട്രിക് സൺറൂഫ്, ബ്ലാക്ക് ആൻഡ് ഡാർക്ക് ക്രോം ഫ്രണ്ട് ഗ്രിൽ, പുതിയ സിൽവർ കളർ ഫിനിഷ്ഡ് ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റുകൾ, സ്മോക്ക്ഡ് ബൈ-ഫങ്ഷണൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, റിയർ സ്‌പോയിലർ, ക്രെറ്റ ടെക്സ്റ്റ് പതിപ്പിച്ച ബ്ലാക്ക് സീറ്റ് ഫാബ്രിക്, ലെതർ കോവേറിങ്ങുള്ള സ്റ്റിയറിംഗ്, സിൽവർ കളർ ഫ്രണ്ട്, റിയർ എസി വെന്റുകൾ, കറുത്ത നിറമുള്ള ഓ ആർവിഎമ്മുകൾ, സിൽവർ കളർ ഫിനിഷ്ഡ് റൂഫ് റയിലുകൾ എന്നിവയാണ് ക്രെറ്റ സ്‌പോർട്‌സ് പതിപ്പിന്റെ പ്രധാന ഫീച്ചറുകൾ.

എസ്എക്സ് ട്രിമ്മിനെ അടിസ്ഥാനമാക്കിയിട്ടാണ് ക്രെറ്റ സ്‌പോർട്‌സ് പതിപ്പിന്റെ വരവ്. എസ്എക്സ് ട്രിമ്മിലേതിന്  സമാനമായി ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയോടുകൂടിയ 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് എന്നിവക്കൊപ്പം എബി‌എസ്, ഡ്യുവൽ എയർബാഗുകൾ എന്നിവ സ്റ്റാൻഡേർഡായി തന്നെ നിലനിർത്തിയിട്ടുണ്ട്.

ക്രെറ്റ സ്പോർട്സ് പതിപ്പിൽ മറ്റു മെക്കാനിക്കൽ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല. 1.6 ലിറ്റർ പെട്രോൾ എഞ്ചിൻ പരമാവധി 121 ബിഎച്ച്പി കരുത്തും 151 എൻഎം ടോർകും ഉത്പാദിപ്പിക്കുന്നു. 1.6 ലിറ്റർ ഡീസൽ എൻജിൻ  126 ബിഎച്ച്പിയും 260 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്, ക്രെറ്റയുടെ മറ്റു ട്രിമ്മുകളിൽ നിന്ന് വ്യത്യസ്തമായി 6-സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ മാത്രമാണ് ക്രെറ്റ സ്പോർട്സ് പതിപ്പിൽ ഇടംപിടിച്ചിരിക്കുന്നത്. 


RELATED STORIES