കാവസാക്കി നിൻജ 1000 ന് പുതിയ പിൻഗാമിയെ അവതരിപ്പിച്ച് കാവസാക്കി.
കാവസാക്കി പുതിയ ബിഎസ്6 നിൻജ 1000SX ഇന്ത്യയിൽ അവതരിപ്പിച്ചു. ലിറ്റർ ക്ലാസ് സ്പോർട്ട്-ടൂറർ മോട്ടോർസൈക്കിളിന് 10.79 ലക്ഷം (എക്സ്-ഷോറൂം) ആണ് വില. ബിഎസ് 6 കംപ്ലയിന്റ് എഞ്ചിനൊപ്പം നിരവധി പുതിയ അപ്‌ഡേറ്റുകളുമായാണ് പുതിയ നിൻജ 1000SX ന്റെ വരവ്. നിൻജ 1000 ന്റെ പിൻഗാമിയായിട്ടാണ് പുതിയ നിൻജ 1000SX ന്റെ വരവ്. നിൻജ 1000 മോഡലിനെ അപേക്ഷിച്ച് 50,000/ - രൂപയോളമാണ് വില വർദ്ധനവുണ്ടായിരിക്കുന്നത്. കമ്പനിയുടെ വെബ്‌സൈറ്റ് വഴി ബുക്കിംഗ് നേരത്തേ തന്നെ ആരംഭിച്ച മോഡലിന്റെ ഡെലിവറി ഉടൻ തന്നെ ആരംഭിക്കും.
മെറ്റാലിക് ഗ്രാഫൈറ്റ് ഗ്രേ / മെറ്റാലിക് ഡയാബ്ലോ ബ്ലാക്ക്, എമറാൾഡ് ബ്ലെയ്സ്ഡ് ഗ്രീൻ / മെറ്റാലിക് കാർബൺ ഗ്രേ / മെറ്റാലിക് ഗ്രാഫൈറ്റ് ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ പുതിയ നിൻജ 1000SX ലഭ്യമാണ്. പുതുതായി ഡിസൈൻ ചെയ്‌ത ഫ്രണ്ട് ഫയറിംഗിനൊപ്പം ഫുൾ എൽഇഡി ഹെഡലാമ്പ്, ഉയരമുള്ള വിൻഡ്‌സ്ക്രീൻ, പുതുക്കിയ പിൻസീറ്റ് എന്നിവയാണ് പ്രധാന മാറ്റങ്ങൾ.
ഇലക്ട്രോണിക് ത്രോട്ടിൽ വാൽവുകൾ, ഇലക്ട്രോണിക് ക്രൂയിസ് കൺട്രോൾ, ഇന്റഗ്രേറ്റഡ് റൈഡിംഗ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, 4.3 ഇഞ്ച് ടിഎഫ്ടി കളർ ഇൻസ്ട്രുമെന്റേഷൻ, ക്വിക്ക് ഷിഫ്റ്റർ, കോർണറിംഗ് മാനേജുമെന്റ് ഫംഗ്ഷൻ, ഇന്റലിജന്റ് ആന്റി- ലോക്ക് ബ്രേക്ക് സിസ്റ്റം, റൈഡോളോജി ആപ്ലിക്കേഷൻ വഴിയുള്ള സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ബ്രിഡ്‌ജസ്റ്റോണിന്റെ ബാറ്റ്‌ലക്‌സ് ഹൈപ്പർസ്‌പോർട്ട് എസ് 22 ടയറുകൾ എന്നിവയാണ് ബിഎസ് 6 നിൻജ 1000SX മോഡലിലെ പ്രധാന ഫീച്ചറുകൾ.
1,043 സിസി, ലിക്വിഡ്-കൂൾഡ്, 4-സ്ട്രോക്ക് ഇൻ-ലൈൻ ഫോർ എഞ്ചിനാണ് പുതിയ നിൻജ 1000SX ന് കരുത്തേകുന്നത്, ഈ എൻജിൻ 10,000 ആർപിഎമ്മിൽ 142 പിഎസും 8,000 ആർപിഎമ്മിൽ 111 എൻഎം ടോർക്കും ഉത്പാതിപ്പിക്കും, ഇത് 6 സ്പീഡ് ഗിയർബോക്സുമായി യോജിപ്പിച്ചിരിക്കുന്നു. സസ്‌പെൻഷന്റെ കാര്യത്തിൽ, മോട്ടോർസൈക്കിളിന് മുൻവശത്ത് 41 എംഎം ഇൻവെർട്ടഡ് ഫോർക്കുകളും പിന്നിൽ തിരശ്ചീനമായ ബാക്ക്-ലിങ്ക് ഗ്യാസ് ചാർജ്ഡ് ഷോക്കും ലഭിക്കുന്നു. മുൻവശത്ത് 300 എംഎം ഡ്യുവൽ ഡിസ്കുകളും പിന്നിൽ 250എംഎം ഡിസ്കുമാണ് നൽകിയിരിക്കുന്നത്.
ബിഎസ്6 കാവസാക്കി നിൻജ 1000SX
* 10.79 ലക്ഷം (എക്സ്-ഷോറൂം) ആണ് വില.
* ബിഎസ് 6 കംപ്ലയിന്റ് എഞ്ചിനൊപ്പം നിരവധി പുതിയ അപ്‌ഡേറ്റുകളുമായാണ് പുതിയ നിൻജ 1000SX ന്റെ വരവ്.
* നിൻജ 1000 മോഡലിനെ അപേക്ഷിച്ച് 50,000/ - രൂപയോളമാണ് വില വർദ്ധനവുണ്ടായിരിക്കുന്നത്.