എക്ക്വിസൈറ്റ്, ലക്ഷ്വറി, എഫ്-സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ ലെക്സസ് NX 350h ലഭ്യമാണ്
NX 350h ഇന്ത്യയിൽ ലോഞ്ച് ചെയ്‌ത് ലെക്സസ്, 64.90 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില (എക്സ്-ഷോറൂം). പരിഷ്കരിച്ച ലക്ഷ്വറി എസ്‌യുവി ഇന്ത്യയിൽ എക്ക്വിസൈറ്റ്, ലക്ഷ്വറി, എഫ്-സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ ലഭ്യമാണ്. നെക്സസിന്റെ ഇന്ത്യൻ നിരയിൽ NX 300h മോഡലിന് പകരക്കാരനായിട്ടാണ് NX 350h ന്റെ വരവ്.
ഡിസൈനിന്റെ കാര്യത്തിൽ മൊത്തത്തിലുള്ള സിലൗറ്റ് ലെക്സസ് പഴയ മോഡലിലേതിന് സമാനമായി നിലനിർത്തിയിട്ടുണ്ട്, എങ്കിലും കാര്യമായ സ്റ്റൈലിംഗ് മാറ്റങ്ങളുമായാണ് പുതിയ മോഡലിന്റെ വരവ്. ഫ്രണ്ട് പ്രൊഫൈലിന് ഒരു പുതിയ സെറ്റ് സിംഗിൾ പീസ് ഹെഡ്‌ലാമ്പുകൾ, പുതുക്കിയ പാറ്റേൺ ഉള്ള പുതിയ ഗ്രില്ലും അഗ്ഗ്രെസ്സിവ് ബമ്പറും ലഭിക്കുന്നു. പിൻഭാഗത്തും പുതിയ ടെയിൽഗേറ്റ് ഡിസൈൻ, മധ്യഭാഗത്ത് കണക്റ്റിംഗ് ബാർ ഉള്ള പുതിയ ലൈറ്റുകൾ എന്നിവ ലഭിക്കുന്നു.
14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾക്കൊള്ളുന്ന പുതിയ ഡാഷ്‌ബോർഡ് ലേഔട്ടിനൊപ്പം ഇന്റീരിയറിനും ഒരു പുതിയ ആകർഷണം പ്രധാനം ചെയ്യുന്നുണ്ട് കൂടാതെ ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പുതിയ സ്റ്റിയറിംഗ് വീലും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
360-ഡിഗ്രി ക്യാമറ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ വൈപ്പറുകൾ, കളർ ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് മൊബൈൽ ചാർജിംഗ്, 64 കളർ ആംബിയന്റ് ലൈറ്റുകൾ, പനോരമിക് സൺറൂഫ്, ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക്കലി ഫോൾഡിംഗ് റിയർ സീറ്റുകൾ എന്നിവയാണ് മറ്റു ഫീച്ചറുകൾ.
NX 350h നെ അപേക്ഷിച്ച് കൂടുതൽ പെർഫോമൻസ് പ്രദാനം ചെയ്യുന്ന 2.5 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് പുതിയ NX 350h ന് കരുത്തേകുന്നത്. ഈ ഹൈബ്രിഡ് എൻജിൻ സംയോജിതമായി 244 HP കരുത്ത് ഉൽപ്പാദിപ്പിക്കുകയും ഒരു സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
ഔഡി ക്യൂ5, മെഴ്‌സിഡസ് ജിഎൽസി, ബിഎംഡബ്ല്യു എക്‌സ്3 എന്നിവയുമായാണ് ലെക്‌സസ് NX 350h മത്സരിക്കുന്നത്.
എക്ക്വിസൈറ്റ് : 64.90 ലക്ഷം രൂപ (എക്സ്-ഷോറൂം)
ലക്ഷ്വറി : 69.50 ലക്ഷം രൂപ (എക്സ്-ഷോറൂം)
എഫ്-സ്‌പോർട്ട് : 71.60 ലക്ഷം രൂപ (എക്സ്-ഷോറൂം)