വെസ്പ നോട്ടെ 125 ബിഎസ്6 വിപണിയിൽ, വില 91,864/- രൂപ.

31st Sun May 2020
538
Saifuddin Ahamed

ബിഎസ്6 എഞ്ചിനോടുകൂടിയ നോട്ടെ 125 വിപണിയിലെത്തിച്ച് വെസ്പ.

ഇന്ത്യയിലെ മിക്ക വാഹന നിമാതാക്കളും തങ്ങളുടെ മോഡലുകളെ ബിഎസ്6 മാനദണ്ഡങ്ങൾക്കനുസരിച്ച് അപ്‌ഡേറ്റ് ചെയ്യാനുള്ള തിരക്കിലാണ്. പ്രീമിയം സ്ക്കൂട്ടർ നിർമാതാക്കളായ വെസ്പയും തങ്ങളുടെ നോട്ടെ 125 ബിഎസ്6  മോഡലിനെ വിപണിയിലെത്തിച്ചിരിക്കുകയാണ്. 91,864/- രൂപയാണ് വെസ്പ നോട്ടെ 125 ബിഎസ്6 മോഡലിന്റെ എക്സ്-ഷോറൂം വില. ഇന്ത്യയിൽ വെസ്പയുടെ ഏറ്റവും വിലകുറഞ്ഞ മോഡലുകളിലൊന്നാണ് നോട്ടെ 125.

ബിഎസ്4  മോഡൽ നോട്ടെ 125 നെ അപേക്ഷിച്ച് 17,000/-  രൂപയുടെ വിലവർദ്ധനവാണ് നോട്ടെ 125 ബിഎസ്6 മോഡലിൽന്റെ വിലയിൽ ഉണ്ടായിരിക്കുന്നത്. എന്നിരുന്നാലും സ്കൂട്ടറിന്റെ എൻജിനിൽ ഫ്യൂൽ ഇൻജെക്ഷൻ ഉൾപ്പെടുത്തിയത് ഒഴിച്ച് നിർത്തിയാൽ ഡിസൈനിലും ഫീച്ചറുകളിലും യാതൊരു മാറ്റവും  തന്നെ സംഭവിച്ചിട്ടില്ല.

125സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിൻ 7500 ആർപിഎമ്മിൽ 9.92 പിഎസ് കരുത്തും 5500 ആർപിഎമ്മിൽ 9.6 എൻഎം ടോർക്കും ഉത്പാതിപ്പിക്കും. സുസുക്കി ബർഗ്മാൻ 125, ഹോണ്ട ആക്ടിവ 125, അപ്രിലിയ SR125 തുടങ്ങിയ മോഡലുകാളോടാവും വെസ്പ നോട്ടെ 125 ബിഎസ്6 ന്റെ മത്സരം.

വെസ്പ നോട്ടെ 125 ബിഎസ്6
* വില 91,864/- രൂപ (എക്സ്-ഷോറൂം).


RELATED STORIES