നിസ്സാൻ മാഗ്നൈറ്റ് കൺസെപ്റ്റിന്റെ ടീസർ പുറത്ത് വിട്ടു, അരങ്ങേറ്റം ജൂലൈ 16ന്.

02nd Thu July 2020
811
Saifuddin Ahamed

മാരുതി സുസുക്കിവിറ്റാര ബ്രെസ്സ, ഹ്യുണ്ടായ് വെന്യു മോഡലുകൾക്കുള്ള നിസ്സാന്റെ ഉത്തരമായിരിക്കും പുതിയ കോംപാക്ട് എസ്‍യുവി.

നിസ്സാൻ തങ്ങളുടെ വരാനിരിക്കുന്ന ബി-എസ്‌യുവിയായ മാഗ്നൈറ്റ് കൺസെപ്റ്റിന്റെ ടീസർ പുറത്ത് വിട്ടു. . ജാപ്പനീസ് കാർ നിർമ്മാതാവ് കോംപാക്റ്റ് എസ്‌യുവിയുടെ കൺസെപ്റ് ജൂലൈ 16 ന് അവരുടെ ആഗോള ആസ്ഥാനത്ത് വെളിപ്പെടുത്തും. പുതിയ മോഡലിന്റെ ഹെഡ്‌ലാംപ് ഉൾപ്പെടുന്ന ഭാഗമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫുൾ എൽഈഡി ഹെഡ്‍ലാംപ്, ഹെഡ്‍ലാംപ് തൊട്ട് ആരംഭിക്കുന്ന സ്ലീകായിട്ടുള്ള എൽഈഡി ഡിആർഎൽ എന്നിവക്കൊപ്പം ഗ്രില്ലും ടീസറിൽ ഭാഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. നിസ്സാന്റെ തന്നെ കിക്ക്സ് എസ്‌യുവിയിൽ നിന്നും പ്രചോദനം ഉൾകൊണ്ടാവും പുതിയ ബി-എസ്‌യുവിയുടെ ഡിസൈൻ ശൈലി.

കോംപാക്റ്റ് എസ്‌യുവിയുടെ പരുക്കൻ സ്റ്റൈലിംഗിനായി പ്ലാസ്റ്റിക് ക്ലാഡിംഗുള്ള കൂറ്റൻ വീൽ ആർച്ചും ടീസറിൽ നിന്നും വ്യക്തമാണ്. നിസ്സാൻ മുമ്പ് പുറത്ത് വിട്ട ടീസർ ചിത്രങ്ങളിൽ നിന്നും പിൻവശത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. എൽഈഡി ടെയിൽ ലൈറ്റുകളുമായാണ് വരുന്നത്. കിക്സിനെ ഓർമിപ്പിക്കുന്ന ഓർമിപ്പിക്കുന്ന തരത്തിലുള്ള റൂഫ്റയിലും പുതിയ എസ്‌യുവിക്ക് ലഭിക്കുക.

ഉത്സവ സീസണിൽ മാഗ്നൈറ്റ് വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉൽപാദനത്തിലും വിതരണ ശൃംഖലയിലുമുണ്ടായ നിലവിലെ തകരാറുമൂലം ഇത് വൈകിപ്പിക്കുകയായിരുന്നു. 2020-21 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ പുതിയ കോംപാക്ട് എസ്‌യുവിയെ ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രധീക്ഷിക്കപ്പെടുന്നത്.

അതേസമയം സമാനമായ പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ റെനോ കൈഗർ കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കാൻ റെനോ തയ്യാറെടുക്കുന്നു, ഈ വർഷം ഒക്ടോബറിൽ ഇത് വിപണിയിലെത്തും. റെനോ കൈഗർ, മാരുതി സുസുക്കിവിറ്റാര ബ്രെസ്സ, ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്‌സോൺ, മഹീന്ദ്ര എക്‌സ്‌യുവി 3OO, ഫോർഡ് ഇക്കോസ്‌പോർട്ട് തുടങ്ങിയ മോഡലുകളോടാവും മാഗ്നൈറ്റ് മത്സരിക്കുക. 

നിസ്സാൻ മാഗ്നൈറ്റ് ടീസർ 
* മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയുടെ കൺസെപ്റ് ജൂലൈ 16 ന് അവരുടെ ആഗോള ആസ്ഥാനത്ത് വെളിപ്പെടുത്തും.
* കിക്ക്സ് എസ്‌യുവിയിൽ നിന്നും പ്രചോദനം ഉൾകൊള്ളുന്നതാവും മാഗ്നൈറ്റിന്റെ ഡിസൈൻ ശൈലി.
* 2020-21 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ പുതിയ കോംപാക്ട് എസ്‌യുവിയെ ഇന്ത്യയിലെത്തും.


RELATED STORIES