സൺറൂഫ് സജ്ജീകരിച്ച ടാറ്റ നെക്സോൺ XZ+ (S) വിപണിയിൽ, വില Rs. 10.10 ലക്ഷം മുതൽ.

05th Sun April 2020
410
Saifuddin Ahamed

ജനപ്രിയ നെക്സോൺ എസ്‌യുവിയുടെ പുതിയ വേരിയന്റിനെ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്.

നെക്സോൺ കോംപാക്റ്റ് എസ്‌യുവിക്കായി പുതിയ XZ+ (S) വേരിയന്റിനെ അവതരിപ്പിച്ച്  ടാറ്റ മോട്ടോഴ്‌സ്. പെട്രോൾ മാനുവൽ വേരിയന്റിന് 10.10 ലക്ഷം രൂപയും ഡീസൽ മാനുവലിന് 11.60 ലക്ഷം രൂപയുമാണ് വില. പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റിന് വില 10.70 ലക്ഷം രൂപയും ഡീസൽ ഓട്ടോമാറ്റിക് വേരിയന്റിന് 12.20 ലക്ഷം രൂപയുമാണ് വില ( എക്സ്-ഷോറൂം, ഡൽഹി ).

XZ+, XZ+ (O) വേരിയന്റുകൾക്കിടയിലാണ്  XZ+ (S) വേരിയന്റിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക്ക് സൺറൂഫ്, ലെതർ റാപ്പിംങ്ങോടുകൂടിയ ഗിയർ-നോബ്, സ്റ്റിയറിംഗ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, ക്രൂയിസ് കൺട്രോൾ, എക്സ്പ്രസ് കൂൾ ഫങ്‌ഷനോടുകൂടിയ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവയാണ് XZ+ (S) വേരിയന്റിലെ പ്രധാന ഫീച്ചറുകൾ. എന്നിരുന്നാലും, ടാറ്റയുടെ കണക്ട് കാർ ഫീച്ചർ XZ + (O) വേരിയന്റിൽ മാത്രമേ ലഭ്യമാകൂ.

ഈ വർഷം ആദ്യമാണ് ടാറ്റ മോട്ടോഴ്‌സ് മുഖം മിനുക്കിയ നെക്സോൺ കോംപാക്റ്റ് എസ്യൂവിയെ വിപണിയിലെത്തിച്ചത്. BS6 മാനദണ്ഡങ്ങൾ പാലിക്കുന്ന  1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഎന്നീ എഞ്ചിനുകളാണ് നെക്സോണിന് കരുത്തേകുന്നത്. അപ്‌ഡേറ്റുചെയ്‌ത മാരുതി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായ് വെന്യു, ഫോർഡ് ഇക്കോസ്‌പോർട്ട്, മഹീന്ദ്ര XUV3OO എന്നീ മോഡലുകളാണ്  നെക്സോൺ എസ്‌യുവിയുടെ പ്രധാന എതിരാളികൾ.

ടാറ്റ നെക്സൺ XZ + (S) വിലകൾ.
- XZ + (S) പെട്രോൾ മാനുവൽ - Rs. 10.10 ലക്ഷം.
- XZ + (S) പെട്രോൾ AMT - Rs. 10.70 ലക്ഷം.
- XZ + (S) ഡീസൽ മാനുവൽ - Rs. 11.60 ലക്ഷം.
- XZ + (S) ഡീസൽ AMT - Rs. 12.20 ലക്ഷം.
(എല്ലാ വിലകളും എക്സ്ഷോറൂം, ഡൽഹി).


RELATED STORIES