2022 മോഡൽ എസ്-ക്രോസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ മാരുതി

12th Sat March 2022
254
Saifuddin Ahamed

പുതിയ എസ്-ക്രോസിനായി അനൗദ്യോഗിക ബുക്കിംഗ് സ്വീകരിച്ച് തുടങ്ങിയതായി ഏതാനും ഡീലർഷിപ്പുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്

2022 മോഡൽ എസ്-ക്രോസ് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി,  ഈ വർഷം മെയ് മാസത്തിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രധീക്ഷിക്കപ്പെടുന്നത്. പുതിയ ക്രോസോവറിനായി അനൗദ്യോഗിക ബുക്കിംഗ് സ്വീകരിച്ച് തുടങ്ങിയതായി ഏതാനും ഡീലർഷിപ്പുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും കമ്പനിയുടെ ഭാഗത്ത് നിന്ന് ഇതേക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. 

കഴിഞ്ഞ വർഷമാണ് പുതിയ മോഡൽ എസ്-ക്രോസിനെ സുസുകി രാജ്യാന്തര തലത്തിൽ അരങ്ങേറ്റം നടത്തിയത്, നേരത്തേ തന്നെ ഈ മോഡൽ ഇന്ത്യയിൽ പരീക്ഷണം ആരംഭിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 48V ഹൈബ്രിഡ് സാങ്കേതികവിദ്യയോടുകൂടിയ 1.4-ലിറ്റർ ടർബോ എൻജിനാണ് എസ്-ക്രോസി കരുത്തേകുന്നത്, എന്നാൽ ഇന്ത്യൻ മോഡലിൽ മുമ്പത്തെ മോഡലിലേതിന് സമാനമായ 1.5-ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് SHVS പെട്രോൾ ആവും ഇടംപിടിക്കുക. 

മുൻഗാമിയെ ഓർമ്മിപ്പിക്കുന്ന അതേ രൂപവും ഘടകങ്ങളും ഉൾകൊള്ളുന്ന മോഡലിന് മുൻ പിൻ വശങ്ങളുടെ ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാണ്. ഫ്രണ്ട് പ്രൊഫൈലിന് പുനർരൂപകൽപ്പന ചെയ്ത ഹുഡ്, ക്രോം സ്ട്രിപ്പുള്ള വലിയ ഗ്രിൽ, പുതിയ ഹെഡ്‌ലാമ്പുകൾ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുള്ള പുതിയ ബമ്പർ ഡിസൈൻ എന്നിവ ലഭിക്കുന്നു.

സൈഡ് പ്രൊഫൈൽ ഏറെക്കുറേ പിൻഗാമിക്ക് സമാനമാണ്, പക്ഷേ പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളാണ് ലഭിച്ചിരിക്കുന്നത്. പിൻഭാഗത്ത് ഒരു ക്രോം സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന ടെയിൽ ലാമ്പ് ക്ലസ്റ്റർ, പുതിയ ടൈൽ ലൈറ്റ് എന്നിവയാണ് പ്രധാന മാറ്റങ്ങൾ.

പതിയ യൂഐയോടുകൂടിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ ഡാഷ്ബോർഡ്, പരിഷ്കരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയാണ് 2022 സുസുക്കി എസ്-ക്രോസിലെ ഇന്റീരിയറിലെ മറ്റുപ്രധാന മാറ്റങ്ങൾ. സ്റ്റിയറിംഗ് വീൽ, എസി സ്വിച്ചുകൾ, വിൻഡോ സ്വിച്ചുകൾ മുതലായവ മുൻഗാമിയിൽ നിന്ന് കടമെടുത്തതാണ്. ഇന്ത്യയിലെത്തുമ്പോൾ എസ്-ക്രോസിനൊപ്പം മാരുതി കൂടുതൽ ഫീച്ചറുകൾ നൽകുമെന്നാണ് പ്രധീക്ഷിക്കപ്പെടുന്നത്.

Source


RELATED STORIES