നിലവിലെ മോഡലിൽ നിന്ന് ഒരുപിടി മാറ്റങ്ങളോടെയാവും പുതുതലമുറ സ്വിഫ്റ്റിൻ്റെ വരവ്
മാരുതി സുസുക്കി നാലാം തലമുറയായ ഇന്ത്യ-സ്പെക്ക് സ്വിഫ്റ്റിന്റെ വികസന പ്രക്രിയ ആരംഭിച്ചു, 2023 ഓടെ ഇന്ത്യയിൽ അവതരിപ്പിക്കും. നിലവിൽ മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ഏറ്റവും വില്പനയുള്ള മോഡലുകളിലൊന്നാണ് സ്വിഫ്റ്റ്.
നിലവിൽ വില്പനയിലുള്ള മൂന്നാം തലമുറ സ്വിഫ്റ്റിനെ 2018 ലാണ് കമ്പനി ഇന്ത്യൻ വിപണിയിലെത്തിച്ചത്, ഈ വർഷം ഫെബ്രവരിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയ സ്വിഫ്റ്റിന്റെ മുഖം മിനുക്കിയ മോഡലിനെ വിപണിയിലെത്തിച്ചിരുന്നു.
റിപ്പോർട്ടുകൾ അനുസരിച്ച് നാലാം തലമുറ സ്വിഫ്‌റ്റിൻ്റെ ഇൻർനാഷണൽ മോഡൽ ആന്തരികമായി YED കോഡ്-നാമത്തിലാണ് അറിയപ്പെടുന്നത്, 2022 മധ്യത്തോടെ ജപ്പാനിൽ അനാച്ഛാദനം ചെയ്യുമെന്നാണ് പ്രധീക്ഷിക്കപ്പെടുന്നത്.
മൂന്നാം തലമുറ സ്വിഫ്റ്റിലെ ഹെർടെക്ട് പ്ലാറ്റ്ഫോമിൽ ചെറിയ മാറ്റങ്ങളോടെയാവും പുതുതലമുറ മോഡലിന്റെ വരവ്. നിലവിലുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിന് പുറമേ പുതിയ മൈൽഡ് ഹൈബ്രിഡ് എൻജിനും ഇടംപിടിച്ചേക്കും.
പുതുതായി ഡിസൈൻ എക്ടീരിയറിന് പുറമേ ഏറെ പുതുമയുള്ള ഇന്റീരിയറാവും നാലാം തലമുറ സ്വിഫ്റ്റിലേത്. കൂടാതെ നിലവിലുള്ളതിൽ നിന്നും വലിപ്പമേറിയതും ആധുനികവുമായ ഇൻഫോടെയ്ൻമെൻറ് സംവിധാനവും ഇടംപിടിക്കും.
Souirce: Team-BHP.com