2022 ടൊയോട്ട ഗ്ലാൻസ വിപണിയിൽ, വില 6.39 ലക്ഷം മുതൽ

15th Tue March 2022
238
Saifuddin Ahamed

E, S, G, V എന്നിങ്ങനെ നാല് വേരിയന്റുകളിൽ പുതിയ ഗ്ലാൻസ ലഭ്യമാണ്

2022 ടൊയോട്ട ഗ്ലാൻസ വിപണിയിൽ, പ്രാരംഭ വില 6.39 ലക്ഷം മുതൽ ആരംഭിക്കും (എക്സ്-ഷോറൂമും). റീബാഡ്ജ് ചെയ്ത ഹാച്ച്ബാക്ക് നാല് വേരിയന്റുകളിൽ ലഭ്യമാണ്, അതിൽ മൂന്നെണ്ണത്തിന് എഎംടി ഓപ്ഷൻ ലഭിക്കും. ചുവപ്പ്, ഗ്രേ, സിൽവർ, നീല, വെള്ള എന്നിങ്ങനെ 5 നിറങ്ങളിൽ ഗ്ലാൻസ ലഭ്യമാണ്.

കാഴ്ചയിൽ ബലേനോയെ അപേക്ഷിച്ച് വ്യത്യസ്തമായ എൽഇഡി ഡിആർഎല്ലുകളുടെ വ്യത്യസ്തമായ ഗ്രില്ലും ബമ്പറും ഹെഡ്‌ലൈറ്റ് ഡിസൈനും ഗ്ലാൻസയ്ക്ക് ലഭിക്കുന്നു. 16 ഇഞ്ച് അലോയ് വീലുകൾക്ക് സവിശേഷമായ പാറ്റേണുമുണ്ട്.

സ്റ്റിയറിംഗ് വീലിലെ ടൊയോട്ട ബാഡ്‌ജിംഗും ഡാഷ്‌ബോർഡിനുള്ള പുതിയ കളർ ടോണുകളും ഒഴിച്ച് നിർത്തിയാൽ ഇന്റീരിയറും ഫീച്ചറുകളും ബലെനോയ്ക്ക് സമാനമാണ് - ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറക്ക് പുറമേ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, എന്നിവയ്‌ക്കൊപ്പം ടൊയോട്ട ഐ-കണക്ടും ലഭ്യമാണ്.

ടിൽറ്റ് - ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ്, പുഷ് ബട്ടൺ സ്റ്റാർട്, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോൾ, ഫുട്‌വെൽ - കോർട്ടെസി ലാമ്പുകൾ, ഓട്ടോ ഇസി ഐആർവിഎം, ക്രൂയിസ് കൺട്രോൾ, റിയർ എസി വെന്റുകൾ, യുവി പ്രൊട്ടക്റ്റ് ഗ്ലാസ്, റിയർ യുഎസ്ബി, ഓട്ടോ എസി എന്നിവയാണ് മറ്റ് ഫീച്ചറുകൾ. 6 എയർബാഗുകൾ, EBD ഉള്ള ABS, VSC, ISOFIX, ഹിൽ ഹോൾഡ് കൺട്രോൾ എന്നിങ്ങനെയാണ് സുരക്ഷാ ഫീച്ചറുകൾ.

പഴയ മോഡൽ ഗ്ലാൻസ  G, V എന്നീ രണ്ട് വേരിയന്റുകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ, എന്നാൽ ഇത്തവണ ടൊയോട്ട E, S എന്നിങ്ങനെ പുതിയ രണ്ട് വേരിയന്റുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മാരുതി ബലെനോയിൽ കരുത്തേകുന്ന അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഗ്ലാൻസയ്ക്ക് കരുത്തേകുന്നത്. ഈ എഞ്ചിൻ 89 PS കരുത്തും 113 Nm ടോർക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവൽ എഎംടി ഗിയർബോക്സ് ഓപ്ഷനുകളിൽ ഗ്ലാൻസ ലഭ്യമാണ്. മാനുവലിൽ ലിറ്ററിന് 22.35 കിലോമീറ്ററും എഎംടിക്ക് 22.94 കിലോമീറ്ററുമാണ് ടൊയോട്ട അവകാശപ്പെടുന്ന ഇന്ധനക്ഷമത.

ഗ്ലാൻസ E MT: 6,39,000/- രൂപ 
ഗ്ലാൻസ S MT: 7,29,000/- രൂപ 
ഗ്ലാൻസ S AMT: 7,79,000/- രൂപ 
ഗ്ലാൻസ G MT: 8,24,000/- രൂപ 
ഗ്ലാൻസ G AMT: 8,74,000/- രൂപ 
ഗ്ലാൻസ V MT: 9,19,000/- രൂപ 
ഗ്ലാൻസ V AMT: 9,69,000/- രൂപ 
(എല്ലാ വിലകളും എക്സ്-ഷോറൂമും ആമുഖവുമാണ്).


RELATED STORIES