ജൂലൈയിൽ പുറത്തിറക്കാനിരിക്കേ പുതുതലമുറ ഹോണ്ട സിറ്റിയുടെ ഉത്പാദനം ആരംഭിച്ചു.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 2020 ഹോണ്ട സിറ്റിയുടെ ഉത്പാദനം ആരംഭിച്ചു, പുതുതലമുറ സിറ്റി ഹോണ്ടയുടെ ഗ്രേറ്റർ നോയിഡയിലെ നിർമാണശാലയിൽ നിന്നാണ് പുറത്തിറങ്ങുന്നത്. ജൂലൈ മാസത്തോടെ വിപണിയിലെത്തിക്കാനാണ് ജാപ്പനീസ് നിർമാതാക്കൾ ലക്ഷ്യമിടുന്നത്.
വരും ദിവസങ്ങളിൽ തന്നെ പുതുതലമുറ സിറ്റിക്കായുള്ള ബുക്കിംഗ് കമ്പനി ആരംഭിക്കും. സെഗ്‌മെന്റിലെ ഏറ്റവും നീളമേറിയതും വീതിയേറിയതുമായ സെഡാനാണിതെന്ന് ഹോണ്ട അവകാശപ്പെടുന്നു. 1.5 ലിറ്റർ ഐ-വിടിഇസി പെട്രോൾ മോട്ടോറിനൊപ്പം 1.5 ലിറ്റർ ഐ-ഡിടിഇസി ഡീസൽ എഞ്ചിനിലും പുതിയ സിറ്റി ലഭ്യമാകും.
7 ഇഞ്ച് എച്ച്ഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, അലക്സാ റിമോട്ട് കപ്പാസിറ്റി, റിയർ സൺഷെയ്ഡ്, ആംബിയന്റ് ലൈറ്റിംഗ്, കണക്ടഡ് കാർ ടെക്, ലെയ്ൻ വാച്ച് ക്യാമറ തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകൾ.
പെട്രോൾ എഞ്ചിൻ 6600 ആർപിഎമ്മിൽ 121 പിഎസും 4300 ആർപിഎമ്മിൽ 145 എൻഎമ്മും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയിൽ ഇത് ലഭ്യമാകും. 1.5 ലിറ്റർ ഡീസൽ 3600 ആർപിഎമ്മിൽ 100 പിഎസും 1750 ആർപിഎമ്മിൽ 200 എൻഎമ്മും ഉത്പാദിപ്പിക്കും 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് ലഭ്യമാവുക.
6 എയർബാഗുകൾ, എബിഎസ്, ഇബിഡി, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ് (വിഎസ്‌എ), എജൈൽ ഹാൻഡ്‌ലിംഗ് അസിസ്റ്റ് (എഎച്ച്‌എ), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയവ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു. പുതിയ ഹോണ്ട സിറ്റി ഹ്യുണ്ടായ് വെർണ, മാരുതി സുസുക്കി സിയാസ്, ഫോക്‌സ്‌വാഗൺ വെന്റോ, സ്‌കോഡ റാപ്പിഡ്, ടൊയോട്ട യാരിസ് എന്നീ മോഡലുകളോട് മത്സരിക്കും.
പുതുതലമുറ ഹോണ്ട സിറ്റി
* ഹോണ്ടയുടെ ഗ്രേറ്റർ നോയിഡയിലെ നിർമാണശാലയിലാണ് പുതിയ സിറ്റിയുടെ നിർമാണം.
* വരും ദിവസങ്ങളിൽ തന്നെ പുപുതിയ സിറ്റിക്കായുള്ള ബുക്കിംഗ് കമ്പനി ആരംഭിക്കും.
* പുതിയ സിറ്റി പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ലഭ്യമാകും.