ലോഞ്ചിന് മുന്നോടിയായി ഹെക്ടർ പ്ലസ് എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു

07th Tue July 2020
415
Saifuddin Ahamed

50,000/- രൂപയാണ് ഹെക്ടർ പ്ലസിന്റെ ബുക്കിംഗ് തുക.

ലോഞ്ചിന് മുന്നോടിയായി എം‌ജി ഹെക്ടർ പ്ലസ് എസ്‌യുവിക്കായുള്ള ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്ന 6 സീറ്റർ എസ്‌യുവിയുടെ ബുക്കിംഗ് തുക 50,000 / - രൂപയാണ്.

സ്റ്റൈലിംഗിന്റെ കാര്യത്തിൽ, എം‌ജി ഹെക്ടർ പ്ലസ് 5 സീറ്റർ പതിപ്പുമായി ഏറെ സാമാനതകളുണ്ടെങ്കിലും, ഇരു മോഡലുകളും തമ്മിൽ കാര്യമായ വിത്യാസങ്ങളുണ്ട്. മുൻവശത്ത് ഒരു വലിയ ഗ്രിൽ ഇടംപിടിച്ചിട്ടുണ്ട്, കൂടാതെ പുതുക്കിയ ബമ്പറിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന ഫ്ലോട്ടിംഗ് ഇൻഡിക്കേറ്ററുകളും ഡി‌ആർ‌എല്ലുകളും ഉള്ള പുതിയ എൽ‌ഇഡി ഹെഡ്‍ലാംപും കാണാം.

സൈഡ് പ്രൊഫൈലിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല, പിന്നിലെ പ്രൊഫൈലിൽ ടെയിൽ‌ഗേറ്റും ബമ്പറും പുനർ‌രൂപകൽപ്പന ചെയ്യുകയും ടെയിൽ‌ ലാമ്പുകൾ‌ പുതുക്കുകയും ചെയ്‌തിട്ടുണ്ട്. ഹെക്ടറിൽ കണ്ടുവന്ന ടൈൽ‌ലൈറ്റിന് കുറുകെയുള്ള ചുവന്ന സ്ട്രിപ്പ് ഹെക്ടർ പ്ലസ്സിലെത്തുമ്പോൾ ഒഴിവാക്കിയിട്ടുണ്ട്.

മൂന്നാം നിര സീറ്റിന്റെ സാന്നിധ്യമൊഴിച്ച് നിർത്തിയാൽ അകത്തെ ഏറ്റവും വലിയ വ്യത്യാസം ബ്രൗൺ ലെതറെറ്റ് അപ്ഹോൾസ്റ്ററിയാണ്, രണ്ടാമത്തെ വരിയിൽ റെക്ലൈൻ സംവിധാനത്തോടുകൂടിയ ക്യാപ്റ്റൻ സീറ്റുകളും ആം റെസ്റ്റുകളും നൽകിയിട്ടുണ്ട്. നാവിഗേഷൻ, വോയ്‌സ് അസിസ്റ്റന്റ്, വെഹിക്കിൾ സ്‌കാൻ, റോഡ്സൈഡ് അസ്സിസ്റ് എന്നിവയുൾപ്പെടെ 55-ലധികം കണക്റ്റുചെയ്‌ത കാർ സവിശേഷതകളുമായിട്ടാണ് എം‌ജി ഹെക്ടർ പ്ലസ്സിന്റെ വരവ്. 


7 ഇഞ്ച് ഡ്രൈവർ ഇൻസ്ട്രുമെന്റ് ഡിജിറ്റൽ ഡിസ്‌പ്ലേ, 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, സബ്‌വൂഫറും ആംപ്ലിഫയറും ഉൾപ്പെടെ 8 സ്പീക്കറുകളും ട്വീറ്ററുകളും, 8 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിംഗ്, 6 തലത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 4 തലത്തിൽ ക്രമീകരിക്കാവുന്ന കോ-ഡ്രൈവർ സീറ്റ്, സ്മാർട്ട് സ്വൈപ്പ് ഓട്ടോ ടെയിൽ‌ഗേറ്റ് ഉപയോഗിച്ചുള്ള ടെയിൽ‌ഗേറ്റ് ഓപ്പണിംഗ്, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് റൈൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഇരട്ട ടോൺ മെഷീൻ ചെയ്ത അലോയ് വീലുകൾ, ക്രോം അലങ്കാരപ്പണികളുള്ള ഫ്രണ്ട് ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ടൈൽ‌ലൈറ്റുകൾ, ഫോഗ് ലൈറ്റുകൾ, ആറ് എയർബാഗുകൾ, ഇ.എസ്.പി, ടിസിഎസ്, എബിഎസ്, ഇബിഡി, ഹിൽ ഹോൾഡ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് എന്നിങ്ങനെയാണ് ഹെക്ടർ പ്ലസ്സിലെ സ്ഥിരീകരിച്ചിരിക്കുന്ന ഫീച്ചറുകൾ.


എംജി ഹെക്ടറിൽ നിന്ന് കടമെടുത്ത പെട്രോൾ, ഡീസൽ എൻജിനുകൾ തന്നെയാവും പുതിയ ഹെക്ടർ പ്ലസ്സിനും കരുത്തേകുക. 2.0 ലിറ്റർ ടർബോ ഡീസൽ എൻജിൻ 170 എച്ച്പി കരുത്തും 350 എൻഎം ടോർക്കും ഉത്പാതിപ്പിക്കും, 6 സ്പീഡാണ് ഗിയർബോക്സ്. കൂടാതെ 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 143 എച്ച്പി കരുത്തും 250 എൻഎം ടോർക്കും ഉത്പാതിപ്പിക്കും ഇത് 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ ലഭ്യമാവും. ഇവകൂടാതെ 1.5-ലിറ്റർ പെട്രോൾ, 48 വോൾട് മൈൽഡ് ഹൈബ്രിഡ് എൻജിനും 6 സ്പീഡ് ഗിയർബോക്‌സിനൊപ്പം ലഭ്യമാവും.

ഈ വർഷം ഫെബ്രവരിയിൽ നടന്ന ഓട്ടോ എക്സ്പോയിലാണ് ഹെക്ടർ പ്ലസ്സിനെ പ്രദർശ്ശിപ്പിച്ചത്. 
പുതിയ എസ്‌യുവിയുടെ ഉത്പാദനം ജൂണിൽ ആരംഭിച്ചിരുന്നു. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടാറ്റ ഗ്രാവിറ്റാസ്, മഹീന്ദ്ര എക്സ്യുവി 5OO എന്നീ മോഡലുകളോടാവും എംജി ഹെക്ടർ പ്ലസ്സിന്റെ മത്സരം.


RELATED STORIES