താഴ്ന്ന വേരിയന്റുകളിലും കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് കിയ സെൽറ്റോസിനെ അവതരിപ്പിച്ചിരിക്കുന്നത്.
വേരിയന്റുകൾ പുതുക്കി വിലവർധിപ്പിച്ച് കിയ സെൽറ്റോസ്. തുടക്കത്തിൽ ആകെ 18 വേരിയന്റുകളുമായിട്ടാണ് കിയ സെൽറ്റോസ് വിപണിയിലെത്തിയത്. ഇപ്പോൾ 2 വേരിയന്റുകൾ നിർത്തലാക്കുകയും പഴയ മോഡലിനെ അപേക്ഷിച്ച് പുതിയമോഡലിൽ 10,000/- രൂപ മുതൽ 30,000/ - വരെയാണ് വിലവർദ്ധനവുണ്ടായിരിക്കുന്നത്.
UVO കണക്ടഡ് കാർ ഫീച്ചറുകൾ ഇപ്പോൾ 50+ ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിൽ സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയും പുതിയ വോയ്‌സ് കമാൻഡുകളും ഉൾപ്പെടുന്നു. 1.4T-GDI GTK, GTX 7DCT ട്രിമ്മുകൾ ഇനി ലഭ്യമല്ല. നിലവിൽ 16 ട്രിമ്മുകളിലാണ് സെൽറ്റോസ് ലഭ്യമായിട്ടുള്ളത്.
എമർജൻസി സ്റ്റോപ്പ് സിഗ്നൽ (ESS) ഇപ്പോൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. എല്ലാ ഓട്ടോമാറ്റിക് ട്രിമ്മുകളിലും സ്മാർട്ട്-കീയും റിമോട്ട് എൻജിൻ സ്റ്റാർട്ടും നൽകിയിട്ടുണ്ട്.
HTX, HTX+, GTX, GTX+ ട്രിമ്മുകളിൽ ഉവൊ "ഹലോ കിയ" വോയിസ് അസിസ്റ്റന്റ്, എയർ പ്യൂരിഫയറിന്റെ നിയന്ത്രണം, വോയ്സ് അസ്സിസ്റ്, വോയിസ് അസ്സിസ്റ് ഉപയോഗിച്ചുള്ള ഇന്ത്യൻ ഹോളിഡേ വിവരങ്ങൾ, സ്മാർട്ട് വാച്ച് കണക്ടിവിറ്റി, ക്രിക്കറ്റ് സ്കോർ അപ്‌ഡേറ്റുകൾ എന്നീ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവ കൂടാതെ ഈ വേരിയന്റുകളിൽ FATC പാനൽ സിൽവർ ഗാർണിഷ്, എൽഇഡി റൂം ലാമ്പുള്ള സൺറൂഫ്, മെറ്റൽ സ്കഫ് പ്ലേറ്റുകൾ എന്നിവയും ലഭിക്കും. HTX+, GTX+ ട്രിമ്മുകൾക്ക് സൺറൂഫിൽ ഡ്യുവൽ-ടോൺ കളർ ഓപ്ഷൻ ലഭ്യമാണ്. പുതിയ ഡ്യുവൽ-ടോൺ ഓറഞ്ച്, വൈറ്റ് കളർ ഓപ്ഷനും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
മുന്നിലും പിന്നിലും യുഎസ്ബി ചാർജർ എല്ലാ വേരിയന്റുകളിലും ചേർത്തതിനൊപ്പം HTK + ട്രിമിനും ഇപ്പോൾ ലെതറെറ്റ് ഗിയർ നോബ് ലഭിക്കുന്നു. GTX, GTX+ ട്രിമ്മുകളിൽ കറുത്ത ലെതറെറ്റ് ഇന്റീരിയർ. HTK + ൽ പ്രിന്റഡ് ഡാഷ്‌ബോർഡ് അലങ്കാരവും ഇരട്ട മഫിൽ ഡിസൈനും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ അപ്‌ഡേറ്റുകൾക്ക് പുറമേ എൻജിനിലും ഡിസൈനിലും മറ്റ് മാറ്റങ്ങളൊന്നും തന്നെ സെൽറ്റോസിൽ സംഭവിച്ചിട്ടില്ല. പുതുതായി വിപണിയിലെത്തിയ ഹ്യുണ്ടായ് ക്രെറ്റയെ ലക്ഷ്യം വെച്ചുകൊണ്ടാണ് കിയ സെൽറ്റോസിനെ പുതുക്കിയിരിക്കുന്നത്.
കിയ സെൽറ്റോസ് വില വിവരങ്ങൾ
* പെട്രോൾ 1.5 HTE – 9.89 ലക്ഷം രൂപ
* പെട്രോൾ 1.5 HTK – 10.49 ലക്ഷം രൂപ
* പെട്രോൾ 1.5 HTK+ – 11.59 ലക്ഷം രൂപ
* പെട്രോൾ 1.5 HTX – 13.34 ലക്ഷം രൂപ
* പെട്രോൾ 1.5 HTX iVT – 14.34 ലക്ഷം രൂപ
* പെട്രോൾ 1.4 ടർബോ GTX – 15.54 ലക്ഷം രൂപ
* പെട്രോൾ 1.4 ടർബോ GTX+ – 16.39 ലക്ഷം രൂപ
* പെട്രോൾ 1.4 ടർബോ GTX+ 7DCT – 17.29 ലക്ഷം രൂപ
* ഡീസൽ 1.5 HTE – 10.34 ലക്ഷം രൂപ
* ഡീസൽ 1.5 HTK – 11.69 ലക്ഷം രൂപ
* ഡീസൽ 1.5 HTK+ – 12.69 ലക്ഷം രൂപ
* ഡീസൽ 1.5 HTK+ 6AT – 13.69 ലക്ഷം രൂപ
* ഡീസൽ 1.5 HTX – 14.44 ലക്ഷം രൂപ
* ഡീസൽ 1.5 HTX+ – 15.49 ലക്ഷം രൂപ
* ഡീസൽ 1.5 HTX+ 6AT – 16.49 ലക്ഷം രൂപ
* ഡീസൽ 1.5 GTX+ 6AT – 17.34 ലക്ഷം രൂപ
(എല്ലാ വിലകളും എക്സ്-ഷോറൂം അടിസ്ഥാനത്തിലാണ്).