നിലവിൽ ഇന്ത്യയിൽ എംപീവി ശ്രേണിയിൽ ഏറ്റവും കൂടുതൽ വില്പനയുള്ള മോഡലാണ് എർട്ടിഗ.
മാരുതി സുസുക്കി എർട്ടിഗ പുതിയ വിൽപ്പന നാഴികക്കല്ല് പിന്നിട്ടു. 2012 ൽ പുറത്തിറങ്ങിയ എംപീവിയുടെ രണ്ടാം തലമുറ 2018 ലാണ് വിപണിയിലെത്തിച്ചത്, ഇതുവരെ 5.5 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്. നിലവിൽ മാരുതിയുടെ മികച്ച വില്പന നേടുന്ന മോഡലുകളിലൊന്നാണ് എർട്ടിഗ, കൂടാതെ ഇന്ത്യയിൽ ഏറ്റവും വില്പനയുള്ള എംപീവികൂടിയാണ് എർട്ടിഗ.
നിലവിൽ പെട്രോൾ എഞ്ചിൻ പതിപ്പ് മാത്രമാണ് വിറ്റഴിക്കുന്നത്, എന്നിരുന്നാലും എർട്ടിഗ അതിന്റെ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. പുതുതലമുറയെ ആകർഷിക്കാനായി എർട്ടിഗയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള 6 സീറ്റർ എക്സ്എൽ 6 കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. നെക്സ ഡീലർഷിപ്പുകളിലൂടെയാണ് എക്സ്എൽ 6 വില്പന നടത്തുന്നത്.
1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി എർട്ടിഗയുടെ കരുത്ത്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ 4 സ്പീഡ് ടോർക്ക് കൺവെർട്ടർ തരം ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭ്യമാണ്. ഈ എഞ്ചിൻ 105 പിഎസ് കരുത്തും 138 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. സിഎൻജിക്കൊപ്പംലഭിക്കുന്ന രാജ്യത്തെ ഏക എംപീവി കൂടിയാണ് എർട്ടിഗ.
സുരക്ഷയുടെ കാര്യത്തിൽ, മാരുതി സുസുക്കി എർട്ടിഗയിൽ ഇരട്ട എയർബാഗുകൾ, എബിഎസ്, ഇബിഡി, ഹിൽ ഹോൾഡ് (ഓട്ടോമാറ്റികിൽ മാത്രം), റിയർ ഐസോഫിക്സ് ചൈൽഡ്-സീറ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഓട്ടോമാറ്റികിൽ മാത്രം), ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിംഗ് സെൻസറുകൾ സ്പീഡ് അലാറം. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ മുതിർന്നവർക്കുള്ള സുരക്ഷയിൽ (9.25 / 17) 3 സ്റ്റാറും, ചൈൽഡ് സേഫ്റ്റിയിൽ (25.16 / 49) 3-സ്റ്റാർ സുരക്ഷാ റേറ്റിംഗും ലഭിച്ചിട്ടുണ്ട്. 7.59 ലക്ഷം മുതൽ 11.21 ലക്ഷം രൂപവരെയാണ് എർട്ടിഗ എംപിവിയുടെ പെട്രോൾ മോഡലിന്റെ ഡൽഹിയിലെ എക്സ്-ഷോറൂം വില.