ഏറെ പ്രദീക്ഷയോടെ കാത്തിരുന്ന ട്രൈബർ എംപീവി അവതരിപ്പിച്ച് റെനോ.
ഏറെനാളെത്തെ കാത്തിരിപ്പിനൊടുവിൽ റെനോയുടെ 7-സീറ്റർ ട്രൈബർ ഇന്ത്യയിൽ അവതരിപ്പിച്ചു, 4.95 ലക്ഷം രൂപ മുതൽ 6.49 ലക്ഷം രൂപ വരെയാണ് ട്രൈബറിന്റെ ഡൽഹി എക്സ്-ഷോറൂം വില. RXE, RXL, RTX ,RXZ എന്നീ നാല് വേരിയന്റുകളിൽ റോണോ ട്രൈബർ ലഭ്യമാണ്.
റെനോയുടെ തന്നെ ക്യാപ്ചർ, ക്വിഡ് മോഡലുകളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നതാണ് ട്രൈബറിന്റെ ഡിസൈൻ ശൈലി. എംപീവി ആളാണെങ്കിലും എസ്യുവികളോട് സാമ്യമുള്ള ഡിസൈൻ ശൈലിയാണ് ട്രൈബറിലേത്. മുൻവശത്ത് ഹെഡ്‍ലാംപ് ക്ലസ്റ്ററുമായി ബന്ധിപ്പിച്ച ഗ്രിൽ, പ്രൊജക്ടർ ഹെഡ്‍ലാംപ്, എൽഈഡി ഡേടൈം റണ്ണിങ് ലാംപ് എന്നിവയാണ് പ്രധാന ആകർഷണം. ഇവ കൂടാതെ റൂഫ്-റെയിലും ട്രൈബറിൽ ലഭ്യമാണ്.
കറുത്ത നിറത്തിലുള്ള ഇന്റീരിയറിലാണ് ട്രൈബറിന്റെ വരവ് കൂടാതെ പുഷ്-ബട്ടൺ സ്റ്റാർട്ട് കീലെസ് ഗോ, ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേ എന്നിവയോടുകൂടിയ 8-ഇഞ്ച് ടച്സ്ക്രീൻ സിസ്റ്റം എന്നിവയാണ് ട്രൈബറിന്റെ മറ്റു സവിഷേതകൾ.
റെനോയുടെ കുഞ്ഞൻ ക്വിഡിൽ നിന്ന് കടമെടുത്ത സിഎംഫ്-എ പ്ലാറ്ഫോമാണ് ട്രൈബറിന്റെ അടിസ്ഥാനം, ക്വിഡിലേതിന് സമാനമായ 1.0-ലിറ്റർ, 3-സിലിണ്ടർ പെട്രോൾ എൻജിൻ 72 പിഎസ് കരുത്തും 92 എൻഎം ടോർക്കും ഉത്പാദിപ്പിക്കും , നിലവിൽ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനിൽ മാത്രമാണ് ട്രൈബർ ലഭ്യമായിട്ടുള്ളതെങ്കിലും ഒരു എഎംടി വേരിയന്റിനെ കമ്പനി പിന്നീട് അവതരിപ്പിക്കും.
മാരുതി സ്വിഫ്റ്റ്, ഹ്യൂണ്ടായ് ഗ്രാൻഡ് i10, ഫോർഡ് ഫിഗോ എന്നീ മോഡലുകളാവും ട്രൈബറിന്റെ പ്രധാന എതിരാളികൾ.
RXE - 4.95 ലക്ഷം രൂപ
RXL -. 5.49 ലക്ഷം രൂപ
RXT -. 5.99 ലക്ഷം രൂപ
RXZ - 6.49 ലക്ഷം രൂപ
(എക്സ്-ഷോറൂം ഡൽഹി)