കെടിഎം ആർ‌സി 125 ഇന്ത്യയിൽ, വില 1.47 ലക്ഷം.

20th Thu June 2019
390
Saifuddin Ahamed

കാത്തിരിപ്പിനൊടുവിൽ എൻ‌ട്രി ലെവൽ‌ ആർ‌സി 125 ഇന്ത്യയിൽ‌ അവതരിച്ചു.

കാത്തിരിപ്പിനൊടുവിൽ എൻ‌ട്രി ലെവൽ‌ ആർ‌സി 125 ഇന്ത്യയിൽ‌ കെടിഎം ആർ‌സി 125 ഇന്ത്യയിൽ, വില 1.47 ലക്ഷം ഡൽഹി എക്സ്-ഷോറൂം വില. ആർ‌സി സീരീസിലെ ഏറ്റവും ചെറിയ മോഡലാണ് ആർ‌സി 125. കെ‌ടി‌എമ്മിന്റെ മോട്ടോജിപി മെഷീൻ ആർ‌സി 16 ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ആർസി 125ന്റെ രൂപകൽപന എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കെടിഎമ്മിന്റെ മറ്റു ആർസി മോഡലുകൾക് സമാനമായ ഡിസൈൻ ശൈലിയാണ് ആർസി 125ലും ഉപയോഗിച്ചിരിക്കുന്നത്.

മറ്റ് കെടിഎം മോട്ടോർസൈക്കിളുകളെപ്പോലെ മികച്ച മോട്ടോർസൈക്ലിംഗ് സാങ്കേതികവിദ്യയും എഞ്ചിനീയറിംഗും ആർ‌സി 125 കമ്പനി ഉപയോഗിച്ചിട്ടുണ്ട്. കെടിഎമ്മിന്റെ ഐക്കണിക് സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, ഉപസൈഡ്ഡൗൺ  WP ഫ്രണ്ട് സസ്‌പെൻഷൻ, ട്രിപ്പിൾ ക്ലാമ്പ് ഹാൻഡിൽബാർ എന്നിവക്ക് പുറമേ എൽഈഡി ഡി‌ആർ‌എല്ലുകൾക്കൊപ്പം ഇരട്ട പ്രൊജക്ടർ ഹെഡ്ലൈറ്റുകൾ എന്നിവയാണ് മറ്റുഫീച്ചറുകൾ. പുതിയ രണ്ട് കളർ ഓപ്ഷനുകളിൽ ആർ‌സി 125 ലഭ്യമാണ്. 

124.7 സിസി, സിംഗിൾ സിലിണ്ടർ, 4-വാൽവ്, ഡി‌എഒഎച്ച്‌സി, ലിക്വിഡ്-കൂൾഡ്, ഫ്യൂൽ-ഇൻജെക്ടഡ് എഞ്ചിൻ 9,250 ആർ‌പി‌എമ്മിൽ പരമാവധി 14.5 പി‌എസും 8,000 ആർ‌പി‌എമ്മിൽ 12 എൻ‌എമ്മും ടോർക്കും ഉത്പാതിപ്പിക്കും, 6-സ്പീഡാണ് ഗിയർബോക്സ്.

മുൻവശത്ത് 300 എംഎം ഡിസ്കും പിന്നിൽ 230 എംഎം ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു കൂടാതെ സിംഗിൾ-ചാനൽ എബിഎഎസ് സ്റ്റാൻഡേർഡായി തന്നെ നൽകിയിട്ടുണ്ട്. മുൻവശത്ത് 110/70 R17 സെക്ഷനും പിന്നിൽ 150/60 R17 സെക്ഷനുമാണ് ടയറുകൾ നൽകിയിരിക്കുന്നത്. 1341 മില്ലിമീറ്ററാണ് കെടിഎം ആർ‌സി 125 ന്റെ വീൽബേസ്, 157 മില്ലീമീറ്റരാണ് ഗ്രൗണ്ടക്ലീറൻസ്, 835 മില്ലീമീറ്ററാണ് സീറ്റിന്റെ ഉയരം. 9.5 ലിറ്റർ ഇന്ധന ശേഷിയുള്ള ബൈക്കിന്റെ ഭാരം 154.2 കിലോഗ്രാം ആണ്.


RELATED STORIES