വില്പനയിൽ 3 ലക്ഷം പിന്നിട്ട് റെനോ ക്വിഡ്.

14th Fri June 2019
523
Saifuddin Ahamed

ഇന്ത്യയിൽ 'റെനോ ക്വിഡ്'ന്റെ വിൽപന മൂന്ന് ലക്ഷം പിന്നിട്ടു.

ഇന്ത്യൻ വാഹന വിപണിയിൽ റെനോയുടെ തലവര മാറ്റിയ മോഡലാണ് ക്വിഡ്. 2015ൽ വിപണിയിലെത്തിയ  'ക്വിഡ്'ന്റെ വില്പന ഇപ്പോൾ മൂന്ന് ലക്ഷം യൂണിറ്റുകൾ പിന്നിട്ടിരിക്കുകയാണ്. മാരുതി അടക്കിവാണിരുന്ന എൻട്രി-ലെവൽ സെഗ്മെന്റിലേക്കായിരുന്നു 'ക്വിഡ്'ന്റെ കടന്ന് വരവ്. കുറഞ്ഞ മാസങ്ങള്കൊണ്ട് തന്നെ മികച്ച വിൽപന നേടാൻ  'ക്വിഡ്'ന് സാധിച്ചു. 

നിലവിൽ 0.8-ലിറ്റർ, 1.0-ലിറ്റർ എൻജിൻ ഓപ്ഷനുകളിൽ റെനോ ക്വിഡ് ലഭ്യമാണ്. 0.8-ലിറ്റർ, 799സിസി, 3-സിലിണ്ടർ പെട്രോൾ എൻജിൻ 54 എച്ച്പി കരുത്തും 74 എൻഎം ടോർക്കും ഉത്പാതിപ്പിക്കും. 1.0-ലിറ്റർ, 999 സിസി, 3-സിലിണ്ടർ പെട്രോൾ എൻജിൻ 67 എച്ച്പി കരുത്തും 91 എൻഎം ടോർക്കും ഉത്പാതിപ്പിക്കും. രണ്ട് എഞ്ചിനുകളിലും 5-സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം 1.0-ലിറ്റർ എൻജിനിൽ എഎംടി ഗെർബോക്‌സും ഓപ്ഷണലായി നൽകിയിട്ടുണ്ട്.

ക്വിഡ്, ഡസ്റ്റർ മോഡലുകളുടെ ഫേസ്‌ലിഫ്ട് ഉൾപ്പടെ 'ട്രൈബർ' എന്ന എംപിവി കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് റെനോ. 2020ൽ ഏപ്രിലിൽ നിലവിൽ വരാൻ പോകുന്ന ബിഎസ്-6 ചട്ടങ്ങൾക് പുറമേ പുതിയ സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച്ചാവും 'ക്വിഡ്'ന്റെ വരവ്, കൂടാതെ 'ക്വിഡ്'ന്റെ ഒരു ഇലക്ട്രിക്ക് പതിപ്പും ഇന്ത്യയിലേക്കായി റെനോ പരിഗണിക്കുന്നുണ്ട്, 2020 ഓടെ വിപണിയിലെത്തിയേക്കും.


RELATED STORIES