ആറാം തലമുറ പോളോ GTI ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഫോക്സ്‌വാഗൺ

12th Sat March 2022
551
Saifuddin Ahamed

പരിമിതമായ അളവിൽ CBU വഴി ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ഫോക്‌സ്‌വാഗൺ ലക്ഷ്യമിടുന്നത്

ജർമൻ നിർമാതാക്കളായ ഫോക്‌സ്‌വാഗൺ തങ്ങളുടെ പെർഫോമെൻസ് മോഡലായ ആറാം തലമുറ പോളോ GTI ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. പരിമിതമായ അളവിൽ CBU വഴി ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ഫോക്‌സ്‌വാഗൺ ലക്ഷ്യമിടുന്നത്. ജർമ്മൻ കാർ നിർമ്മാതാവിന് ഇന്ത്യയിൽ ആറാം തലമുറ പോളോ പ്രാദേശികമായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നില്ല, മാത്രവുമല്ല 12 വർഷം പഴക്കമുള്ള നിലവിലെ പോളോയുടെ ഉത്പാദനം നിർത്താനൊരുങ്ങുകയാണ് കമ്പനി.

2017ൽ ഫോക്‌സ്‌വാഗൺ അഞ്ചാം തലമുറ പോളോ GTI 3-ഡോർ ഹാച്ച് ഇന്ത്യയിലെത്തിച്ചിരുന്നു. 189 എച്ച്പിയും 250 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.8 ലിറ്റർ ടിഎസ്ഐ ടർബോ പെട്രോൾ എൻജിനും, 7-സ്പീഡ് ഡിഎസ്ജിയുമായി ഗിയർബോക്സുമായി വന്ന മോഡൽ വാഹനപ്രേമികൾക്കിടയിലെ സ്വപ്നമായിരുന്നു. 30 ലക്ഷം രൂപയോളം ഓൺ-റോഡ് വിലയുണ്ടായിരുന്ന മോഡലിന് പിന്നീട് 6 ലക്ഷം രൂപയോളം വിലകുറച്ചിരുന്നു.


എന്നാൽ ആറാം തലമുറ പോളോ ജിടിഐ കൂടുതൽ പ്രായോഗികമായ 5-ഡോർ അവതാരത്തിലാവും ഇന്ത്യയിൽ അവതരിപ്പിക്കുക. ഏറ്റവും പുതിയ MQB A0 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്, 204 എച്ച്പിയും 320 എൻഎം ടോർക്കും നൽകുന്ന 2.0-ലിറ്റർ TSI പെട്രോൾ എൻജിനുള്ള പുതിയ മോഡലിൽ 7-സ്പീഡ് DSG ഗിയർബോക്‌സാണ് നൽകിയിരിക്കുന്നത്, 6.5 സെക്കൻഡ് കൊണ്ട് 0 ൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കും.

ചുവന്ന ഹൈലൈറ്റുകളോടുകൂടിയ ഇന്റീരിയറിന് 9.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ കോക്ക്‌പിറ്റ് പ്രോ, ഓൺലൈൻ കണക്റ്റിവിറ്റി യൂണിറ്റ് (OCU), വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ലെതർ സ്‌പോർട്‌സ് സ്റ്റിയറിംഗ് വീൽ, 300 W (6-സ്പീക്കർ) ബീറ്റ്‌സ് സൗണ്ട് സിസ്റ്റം തുടങ്ങിയവയും ഉൾപ്പെടുന്നു.

പെർഫോമൻസ് ഹാച്ചിന് സ്‌പോർട്‌സ് ചേസിസ്, അപ്‌ഗ്രേഡ് ചെയ്‌ത ബ്രേക്കുകൾ, സെമി ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ഫംഗ്‌ഷൻ, IQ DRIVE ട്രാവൽ അസിസ്റ്റ് എന്നിവയും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ (ACC), ലെയ്‌ൻ അസിസ്റ്റ് എന്നിവയ്‌ക്കൊപ്പം ഒരു ഓപ്ഷനായി വരുന്നു.

ഡീപ് ബ്ലാക്ക് പേൾ ഇഫക്റ്റ്, സ്‌മോക്ക് ഗ്രേ മെറ്റാലിക്, കിംഗ്‌സ് റെഡ് മെറ്റാലിക്, പ്യുവർ വൈറ്റ് യൂണി, റീഫ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ 5 നിറങ്ങളിലാണ് ഫോക്സ്‌വാഗൺ അന്താരാഷ്ട്ര വിപണിയിലാണ് പുതു-തലമുറ പോളോ GTI ലഭ്യമാക്കിയിട്ടുള്ളത്. ഇന്ത്യയിലും ഈ നിറങ്ങളിൽ ലഭ്യമാകുമെന്നാണ് പ്രധീക്ഷിക്കപ്പെടുന്നത്.


RELATED STORIES