ഡീസൽ മോഡലിന്റെ XE, XMA, XZ, XZA+ (S) എന്നീ വേരിയന്റുകളാണ് കമ്പനി നിർത്തലാക്കിയത്.
പുതുമകൾ അവതരിപ്പിക്കുന്നതിലൂടെ എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നതാണ് ടാറ്റ മോട്ടോർസിന്റെ വാഹനങ്ങൾ, ടാറ്റയുടെ കാർ ശ്രേണിയിൽ മറ്റൊരു പരിഷ്കരണത്തിന് കൂടി വിധേയമായിരിക്കുകയാണ് ടാറ്റയുടെ ജനപ്രിയ മോഡലായ നെക്സോൺ കോംപാക്ട് എസ്യൂവി. ഡീസൽ എൻജിൻ മോഡലിൽ XE, XMA, XZ, XZA+ (S) എന്നീ വേരിയന്റുകൾ കമ്പനി ഇപ്പോൾ നിർത്തലാക്കിയിരിക്കുകയാണ്.
ടാറ്റ മോട്ടോർസിന്റെ നിരയിൽ ഏറ്റവും കൂടുതൽ കൂടുതൽ വിൽപന നേടുന്ന മോഡലുകളിലൊന്നാണ് നെക്‌സോൺ. നേരത്തേ സൺറൂഫ് ഉൾപ്പെടുത്തിയ XM (S) എന്ന വേരിയന്റ് അവതരിപ്പിച്ചത് ടാറ്റ ഏറെ ശ്രദ്ധ നേടിയിരുന്നു. കുറച്ച് ദിവസങ്ങൾക് മുമ്പ് നെക്‌സോണിന് പുതിയ 5-സ്‌പോക്ക് അലോയ് വീലും കമ്പനി നൽകിയിരുന്നു.
നിലവിൽ 7.20 ലക്ഷം രൂപ മുതൽ 12.96 ലക്ഷം രൂപ വരെയാണ് നെക്‌സോൺ കോംപാക്ട് എസ്യൂവിയുടെ വില (എക്സ് ഷോറൂം ഡൽഹി). വേരിയന്റുകളിൽ വന്ന മാറ്റങ്ങൾ ഒഴിച്ച് നിർത്തിയാൽ മറ്റു മാറ്റങ്ങളൊന്നും തന്നെ വാഹനത്തിൽ കൊണ്ട് വന്നിട്ടില്ല.
1.2-ലിറ്റർ ടർബോ പെട്രോൾ, 1.5-ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകളിൽ നെക്‌സോൺ ലഭ്യമാണ്, 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് കൂടാതെ രണ്ട് എഞ്ചിനുകളിലും എഎംടി ഗിയർബോക്സ് ഓപ്ഷനും ലഭ്യമാണ്. മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യൂണ്ടായ് വെന്യു, കിയ സോണറ്റ് തുടങ്ങിയ മോഡലുകലാണ് നെക്‌സോണിന്റെ വിപണിയിലെ പ്രധാന എതിരാളികൾ.