ബിഎസ് 6 ഹോണ്ട ജാസ് ഉടൻ വിപണിയിലേക്, ടീസർ ചിത്രം ഹോണ്ട പുറത്തിറക്കി.

29th Fri May 2020
111
Saifuddin Ahamed

നിലവിൽ വില്പനയിലുണ്ടായിരുന്ന ജാസ് മോഡലിൽ ചെറിയ മാറ്റങ്ങളുടെ തിരിക്കിച്ചെത്തിക്കും.

ഹോണ്ട തങ്ങളുടെ ജനപ്രിയ ഹാച്ച്ബാകായ ജാസ്സിന്റെ ടീസർ ചിത്രം പുറത്തിറക്കി, വരും ആഴ്ചകളിൽ പുതുക്കിയ ജാസ് വിപണിയേലുത്തുമെന്നാണ് പ്രധീക്ഷക്കപ്പെടുന്നത്. ഈ വർഷം ആദ്യം ജപ്പാനിൽ ഹോണ്ട പുതിയ തലമുറ ജാസ് പുറത്തിറക്കിയിരുന്നു. എന്നിരുന്നാലും, ഹോണ്ട പുതിയ മോഡലിനെ ഇപ്പോൾ ഇന്ത്യയിലേക്ക് കൊണ്ടുവരില്ല. പകരം, നിലവിൽ വില്പനയിലുണ്ടായിരുന്ന ജാസ് മോഡലിൽ ചെറിയ മാറ്റങ്ങളുടെ തിരിക്കിച്ചെത്തിക്കും.

ടീസർ ചിത്രം പുതിയ ജാസ്സിനെക്കുറിച്ച് ചെറിയ തോതിലുള്ള സൂചനകൾ നൽകുന്നു, മാത്രമല്ല കാറിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയിൽ വലിയ തോതിലുള്ള മാറ്റങ്ങളൊന്നും സംഭവിക്കാൻ സാധ്യത ഇല്ല. പുതിയ ജാസ് ബി‌എസ് 6 കംപ്ലയിന്റ് പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം പുതുക്കിയ സ്റ്റൈലിംഗുമായി വരുമെന്നാണ് പ്രധീക്ഷിക്കപ്പെടുന്നത്. കൂടാതെ ജാസ്സിന്റെ ഫീച്ചറുകളിലും ഹോണ്ട മാറ്റങ്ങൾ വരുത്തിയേക്കും. 

പുതുക്കിയ ഹോണ്ട ജാസ്സിന് 1.2 ലിറ്റർ പെട്രോൾ 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾ തന്നെയാവും ഇടംപിടിക്കുക. രണ്ട് എഞ്ചിനുകളും ബി‌എസ് 6 മാനദണ്ഡങ്ങൾക് അനുസൃതമായിരിക്കും. എഞ്ചിൻ പവറിലും ടോർക്കിലും കാര്യമായ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യത ഇല്ല. നിലവിൽ 1.2 ലിറ്റർ i-VTEC  പെട്രോൾ എഞ്ചിൻ 90 പിഎസും 110 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 1.5 ലിറ്റർ i-DTEC ഡീസൽ എൻജിൻ 100 ​​പിഎസും 200 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

നിലവിൽ ജാസ് പെട്രോൾ എൻജിൻ മോഡലിൽ 5 സ്പീഡ് മാനുവൽ, CVT ട്രാൻസ്മിഷൻ ഓപ്ഷനുകളിലാണ് ലഭ്യമായിട്ടുള്ളത്. ഡീസൽ എഞ്ചിൻ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി യോജിപ്പിച്ചിരിക്കുന്നു. പെട്രോൾ മാനുവലിനായി വാഗ്‌ദാനം ചെയ്ത ഇന്ധനക്ഷമത 19 കിലോമീറ്ററും, സിവിടിക്ക് 18.2 കിലോമീറ്ററുമാണ്. ഡീസൽ എഞ്ചിന് 27.3 കിലോമീറ്ററാണ്  ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത.

ബിഎസ് 4  ജാസ് പെട്രോളിന് 7.45 ലക്ഷം രൂപയിലും ഡീസലിന് 8.17 ലക്ഷം രൂപയിലുമാണ് എക്സ്-ഷോറൂം വിലകൾ ആരംഭിക്കുന്നത്. ബിഎസ് 6 പെട്രോൾ മോഡലിന് 20,000/ - രൂപയോളമാണ് വിലവർദ്ധനവ് പ്രധീക്ഷിക്കപ്പെടുന്നത്, ബിഎസ് 6 ഡീസൽ മോഡലിന് 50,000/- രൂപയുമാണ് വിലവർദ്ധനവ് പ്രധീക്ഷിക്കപ്പെടുന്നത്.
 


RELATED STORIES