റോയൽ‌ എൻ‌ഫീൽ‌ഡ് ബുള്ളറ്റ് 350 ബി‌എസ് 6 വിപണിയിൽ വില 1.21 ലക്ഷം മുതൽ.

02nd Thu April 2020
310
Saifuddin Ahamed

അപ്ഡേറ്റ് ചെയ്‌ത എഞ്ചിൻ ഒഴിച്ച് നിർത്തിയാൽ മറ്റുമാറ്റങ്ങളൊന്നും തന്നെ ബുള്ളറ്റ് 350 ബി‌എസ് 6 മോഡലിന് സംഭവിച്ചിട്ടില്ല.

റോയൽ എൻഫീൽഡ് ബിഎസ് 6 ബുള്ളറ്റ് 350 ഇന്ത്യയിൽ പുറത്തിറക്കി. 1.21 ലക്ഷം രൂപമുതലാണ് ഡൽഹി എക്സ്-ഷോറൂം വില. റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ബിഎസ് 6 ബുള്ളറ്റ് 350 കെഎസ് (കിക്ക് സ്റ്റാർട്ട്), ബുള്ളറ്റ് 350 ഇഎസ് (ഇലക്ട്രിക് സ്റ്റാർട്ട്) എന്നീ 2 വേരിയന്റുകളിൽ ലഭ്യമാണ്. ബിഎസ് 4 മോഡലിനെ അപേക്ഷിച്ച് 9000 രൂപയോളമാണ് ബിഎസ് 6 മോഡലിന് വര്ധനവുണ്ടായിരിക്കുന്നത്.

ബുള്ളറ്റ് സിൽവർ, ഫോറസ്റ്റ് ഗ്രീൻ, ഫീനിക്സ് ബ്ലാക്ക്, ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനുകളിൽ ബുള്ളറ്റ് 350 കെഎസ് വേരിയന്റ് ലഭ്യമാണ്. റീഗൽ റെഡ്, റോയൽ ബ്ലൂ, ജെറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ബുള്ളറ്റ് 350 ഇഎസ് വേരിയന്റ് ലഭ്യമാണ്.

അപ്‌ഡേറ്റുചെയ്‌ത ബി‌എസ് 6 കംപ്ലയിന്റ് എഞ്ചിന് പുറമെ മോട്ടോർസൈക്കിളിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മറ്റു സവിശേഷതകളെല്ലാം ബി‌എസ് 4 മോഡലിന് സമാനമായി നിലനിർത്തിയിട്ടുണ്ട്. 

റോയൽ എൻഫീൽഡിന്റെ മറ്റു 350 മോഡലുകളിൽ കണ്ടുവരുന്ന എൻജിൻ തന്നെയാണ് റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ബിഎസ് 6 മോഡലിനും കരുത്തേകുന്നത്. 346 സിസി, സിംഗിൾ സിലിണ്ടർ 4-സ്ട്രോക്ക്, എയർ-കൂൾഡ്, ഫ്യൂവൽ-ഇൻജെക്ടഡ് എഞ്ചിൻ 5250 ആർ‌പി‌എമ്മിൽ 19.1 ബിഎച്ച്പി കരുത്തും 4000 ആർ‌പി‌എമ്മിൽ 28 എൻ‌എം ടോർക്കും ഉത്പാദിപ്പിക്കുന്നു, 5 സ്പീഡാണ് ഗിയർ‌ബോക്സ്.

റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ബിഎസ് 6 വിലകൾ.
- ബുള്ളറ്റ് എക്സ് 350 - 1,21,583 / - രൂപ.
- ബുള്ളറ്റ് 350 - 1,27,750 / - രൂപ.
- ബുള്ളറ്റ് 350 ഇഎസ്. 1,37,194 / - രൂപ.
(എക്സ്ഷോറൂം ഡൽഹി).


RELATED STORIES